ശരിയായ വ്യായാമമുറകളിലൂടെ ഒരു പരിധി വരെ മുട്ടുവേദനയ്ക്കും ആശ്വാസം കണ്ടെത്താവുന്നതാണ്. അതിന് സഹായകമായ അഞ്ച് തരം വ്യായാമങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഫിറ്റ്‌നസ് പരിശീലകയായ യാസ്മിന്‍ കറാച്ചിവാല

ശരീരവേദന പലപ്പോഴും ജീവിതരീതീകളുടെ തന്നെ ഭാഗമായി വരുന്ന പ്രശ്‌നമാണ്. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരിലാണ് പ്രത്യേകിച്ച് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ കാണാറ്. അക്കൂട്ടത്തിലൊരു പ്രശ്‌നമാണ് മുട്ടുവേദന. 

ശരിയായ വ്യായാമമുറകളിലൂടെ ഒരു പരിധി വരെ മുട്ടുവേദനയ്ക്കും ആശ്വാസം കണ്ടെത്താവുന്നതാണ്. അതിന് സഹായകമായ അഞ്ച് തരം വ്യായാമങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഫിറ്റ്‌നസ് പരിശീലകയായ യാസ്മിന്‍ കറാച്ചിവാല. 

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ച വീഡിയോയിലൂടെയാണ് യാസ്മിന്‍ വ്യായാമമുറകള്‍ പരിചയപ്പെടുത്തുന്നത്. വളരെ എളുപ്പത്തില്‍, എവിടെ വച്ചും ചെയ്ത് പരിശീലിക്കാവുന്നവയാണ് ഈ അഞ്ച് വ്യായാമമുറകളും എന്നത് ശ്രദ്ധേയമാണ്. 

മുട്ടിന്റെ സന്ധി ശക്തിപ്പെടുത്താനാണ് പ്രധാനമായും ഈ വ്യായാമങ്ങളെല്ലാം തന്നെ സഹായകമാകുന്നതെന്ന് യാസ്മിന്‍ പറയുന്നു. അതേസമയം കടുത്ത വേദന അനുഭവപ്പെടുന്നവര്‍ ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്ത് വിശദീകരണം തേടിയ ശേഷം മാത്രമേ വ്യായാമം ചെയ്യാവൂ എന്നും ഇവര്‍ ഓര്‍മ്മിപ്പിക്കുന്നു. 

വീഡിയോ കാണൂ...


View post on Instagram

Also Read:- ‘ചേട്ടന്മാരേ... അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചുണ്ട്'; ‘മസിൽ’ ചിത്രവുമായി റിമി ടോമി...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona