ഗായിക, അവതാരക, വ്ളോഗര്‍ എന്നീ നിലയില്‍ സോഷ്യല്‍ മീഡിയയിലെ തിളങ്ങുന്ന താരമാണ് റിമി ടോമി. റിമി ഏറ്റവും ഒടുവില്‍ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് ഇപ്പോള്‍ സൈബര്‍ ലോകത്ത് വൈറലാകുന്നത്. 

കൈ ഉയർത്തിപ്പിടിച്ച് മസിൽ കാണിച്ചു നിൽക്കുന്ന ചിത്രമാണ് റിമി പങ്കുവച്ചത്. ചേട്ടന്മാരേ അത്രയ്ക്കൊന്നും ഇല്ലെങ്കിലും കുറച്ചൊക്കെ ഉണ്ട് എന്നാണ് താരം ചിത്രത്തിനൊപ്പം കുറിച്ചത്. എല്ലാവരും സുരക്ഷിതമായും ആരോഗ്യത്തോടെയുമിരിക്കണം എന്നും റിമി ഓർമിപ്പിച്ചു. ചിത്രം വൈറലായതോടെ ‘മസിൽ ടോമി’ എന്ന കമന്‍റുകളുമായി ആളുകളും സംഭവം കളറാക്കി. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rimitomy (@rimitomy)

 

 

തന്‍റെ ഫിറ്റ്നസിന്‍റെ രഹസ്യം കഠിനമായ വർക്കൗട്ടും ഡയറ്റുമാണെന്നും റിമി നേരത്തെ വെളിപ്പെടുത്തിയിരുന്നു. വർക്കൗട്ട് ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. താന്‍ പിന്തുടര്‍ന്ന ഡയറ്റിനെ കുറിച്ചും തന്‍റെ യുട്യൂബ് ചാനലിലൂടെ റിമി പറഞ്ഞിരുന്നു. 

Also Read: വണ്ണം കുറഞ്ഞത് ഇങ്ങനെ; റിമി ടോമിയുടെ ഡയറ്റ് പ്ലാന്‍ ഇതാണ്...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona