Asianet News MalayalamAsianet News Malayalam

ഗർഭകാലത്ത് ഒഴിവാക്കേണ്ട അഞ്ച് പ്രധാനപ്പെട്ട ഭക്ഷണങ്ങൾ

വേവിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ ബാക്ടീരിയകൾ അമ്മയെയും ഗർഭസ്ഥ ശിശുവിനെയും ദോഷകരമായി ബാധിക്കുകയും. ഗർഭം അലസൽ, നേരത്തെയുള്ള ജനനം,  എന്നിവയ്ക്കിലേക്ക് ന‌യിക്കും. 
 

five foods to avoid during pregnancy
Author
First Published Dec 12, 2023, 8:27 PM IST

ഒരു സ്ത്രീയുടെ ജീവിതത്തിലെ പ്രധാനമായ സമയമാണ് ഗർഭകാലം.  ഗർഭിണികൾക്ക് കൂടുതൽ ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ആരോഗ്യമുള്ള ഒരു കുഞ്ഞിനെ പ്രസവിക്കുന്നതിന് വിവിധ പരിശോധനകൾ നാം ചെയ്യാറുണ്ട്. ​ഗർഭകാലത്ത് ശരീരം നിരവധി ആന്തരിക മാറ്റങ്ങളിലൂടെയും ഹോർമോൺ അസന്തുലിതാവസ്ഥയിലൂടെയും കടന്നുപോകുന്നു. ഈ മാറ്റങ്ങളും അസന്തുലിതാവസ്ഥയും നേരിടാൻ ഒരു സ്ത്രീ മുൻകൂട്ടി തയ്യാറാക്കേണ്ടതുണ്ട്. വിവിധ ഭക്ഷ്യവസ്തുക്കളിൽ കാണപ്പെടുന്ന ചില ഭക്ഷ്യവസ്തുക്കൾ അമ്മയ്ക്കും ഗർഭസ്ഥ ശിശുവിനും അപകടസാധ്യതകൾ ഉണ്ടാക്കും. ​ഗർഭകാലത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

വേവിക്കാത്ത ഭക്ഷണങ്ങൾ...

വേവിക്കാത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ബാക്ടീരിയ അണുബാധയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കും. ഈ ബാക്ടീരിയകൾ അമ്മയെയും ഗർഭസ്ഥ ശിശുവിനെയും ദോഷകരമായി ബാധിക്കുകയും. ഗർഭം അലസൽ, നേരത്തെയുള്ള ജനനം, എന്നിവയ്ക്കിലേക്ക് ന‌യിക്കും. 

മയോണൈസ്...

മയോണൈസ്, ഐസിങ് കേക്കുകൾ, പാതിവേവിച്ച മുട്ട ചേർന്ന ഐസ്‌ക്രീം എന്നിവ ​ഗർഭിണികൾ ഒഴിവാക്കേണ്ടതാണ്.

മത്സ്യം... 

ചില മത്സ്യങ്ങളിൽ ഉയർന്ന മെർക്കുറി അംശം അടങ്ങിയിട്ടുണ്ട്. ഉയർന്ന മെർക്കുറി അടങ്ങിയ മത്സ്യം കഴിക്കുന്നത് കുഞ്ഞിന്റെ വളരുന്ന നാഡീവ്യവസ്ഥയെ ബാധിക്കും. 

പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ...

ഗർഭിണികൾ പാസ്ചറൈസ് ചെയ്യാത്ത പാലുൽപ്പന്നങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക. ഈ ഉൽപ്പന്നങ്ങളിൽ അസംസ്കൃത പാൽ, തൈര്,  ചീസ് എന്നിവ ഉൾപ്പെടുന്നു. ലിസ്റ്റീരിയ മോണോസൈറ്റോജെൻസ് പോലുള്ള ഹാനികരമായ ബാക്ടീരിയകൾ ഈ ഉൽപ്പന്നങ്ങളിൽ അടങ്ങിയിട്ടുണ്ട്. ഇത് ഗുരുതരമായ രോഗങ്ങളിലേക്കോ ഗർഭം അലസൽ പോലുള്ള ഗുരുതരമായ അവസ്ഥകളിലേക്കോ നയിച്ചേക്കാം. 

മൈദ...

മൈദ, മധുരം എന്നിവ അമിതമായി അടങ്ങിയ ഇവ കഴിക്കുന്നത് നല്ലതല്ല. കൃത്രിമനിറങ്ങൾ, പ്രിസർവെറ്റീവ്സ് എന്നിവ ഇതിൽ അമിതമായ അളവിലാണ്.

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ ? എങ്കിൽ ഈ സൂപ്പ് കഴിച്ച് നോക്കൂ

 

Latest Videos
Follow Us:
Download App:
  • android
  • ios