Asianet News MalayalamAsianet News Malayalam

മുടികൊഴിച്ചിൽ കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

ചീരയിൽ വിറ്റാമിൻ എ, സി, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്കും മുടി കൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമ്മ ഗ്രന്ഥിയിൽ അടങ്ങിയിരിക്കുന്ന സെബം ഉൽപാദനത്തിന് സഹായകമാണ്. തലയോട്ടിയെ ഈർപ്പമുള്ളതാക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സെബം സഹായിക്കുന്നു.

five foods to prevent hair loss
Author
First Published Nov 29, 2022, 5:02 PM IST

പുരുഷനായാലും സ്ത്രീയായാലും കട്ടിയുള്ള മുടിയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ മാറിക്കൊണ്ടിരിക്കുന്ന കാലാവസ്ഥ, ജീവിതശൈലി, ഭക്ഷണ ശീലങ്ങൾ എന്നിവ കാരണം മുടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ഉയർന്നുവരുന്നു. ഇപ്പോൾ ആളുകൾക്കിടയിൽ കഷണ്ടി പ്രശ്നവും വർധിച്ചിട്ടുണ്ട്. മുടികൊഴിച്ചിൽ തടയാൻ ടെൻഷനും ആശങ്കകളും ഇല്ലാതാക്കുക മാത്രമല്ല ഭക്ഷണത്തിലും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രോട്ടീൻ...

പ്രോട്ടീനും ബയോട്ടിനും മുടിയുടെ ആരോഗ്യത്തിന് ഏറ്റവും പ്രധാനമാണ്. ഈ രണ്ട് ഘടകങ്ങളും മുടികൊഴിച്ചിൽ തടയുക മാത്രമല്ല, അവയുടെ വളർച്ചയെ സഹായിക്കുകയും ചെയ്യുന്നു. ഈ രണ്ട് മൂലകങ്ങളും മുട്ടയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ ഭക്ഷണത്തിൽ തീർച്ചയായും മുട്ട ഉൾപ്പെടുത്തുക. പ്രോട്ടീൻ കൂടാതെ, മുടിക്ക് വളരെ പ്രധാനപ്പെട്ട സിങ്ക്, സെലിനിയം എന്നിവയും മുട്ടയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ഒരു തരം പ്രോട്ടീനായ കെരാറ്റിൻ എന്ന പ്രോട്ടീന്റെ ഉത്പാദനത്തിന് ബയോട്ടിൻ സഹായിക്കുന്നു.

ചീര...

ചീരയിൽ വിറ്റാമിൻ എ, സി, ഇരുമ്പ്, ഫോളേറ്റ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മുടി വളർച്ചയ്ക്കും മുടി കൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു. ചീരയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ ചർമ്മ ഗ്രന്ഥിയിൽ അടങ്ങിയിരിക്കുന്ന സെബം ഉൽപാദനത്തിന് സഹായകമാണ്. തലയോട്ടിയെ ഈർപ്പമുള്ളതാക്കാനും ആരോഗ്യത്തോടെ നിലനിർത്താനും സെബം സഹായിക്കുന്നു.

കാരറ്റ്...

കാരറ്റ്, മധുരക്കിഴങ്ങ് എന്നിവയും മുടികൊഴിച്ചിൽ തടയുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ മുടിയുടെ വളർച്ചയ്ക്കും ബലം നൽകുന്നതിനും സഹായിക്കുന്നു.

ഓട്സ്...

ഓട്‌സിൽ സിങ്ക്, ഇരുമ്പ്, ഒമേഗ -6 ഫാറ്റി ആസിഡുകൾ, പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി വർദ്ധിപ്പിക്കുന്നതിനൊപ്പം നീളവും കട്ടിയുള്ളതുമാക്കാൻ സഹായിക്കുന്നു.

വാൾനട്ട്...

വാൽനട്ട് സന്ധി വേദന ഇല്ലാതാക്കാൻ മാത്രമല്ല മുടിക്ക് വളരെ ആരോഗ്യകരവുമാണ്. ഇതിൽ ബയോട്ടിൻ, വിറ്റാമിനുകൾ ബി1, ബി6, ബി9, ഇ, മഗ്നീഷ്യം, മുടിയുടെ ആരോഗ്യം സംരക്ഷിക്കുന്ന പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.

മുടി കൊഴിച്ചിലിനും പഞ്ചസാര കാരണമാകുന്നു. പഞ്ചസാര ഇൻസുലിനും പുരുഷ ഹോർമോണായ ആൻഡ്രോജനും ഉത്പാദിപ്പിക്കുന്നു. ഇത് രോമകൂപങ്ങളെ ചുരുക്കി മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. വറുത്തത് കഴിക്കുന്നതും മുടികൊഴിച്ചിലിന് കാരണമാകുന്നു. ഉയർന്ന കൊഴുപ്പ് കാരണം ടെസ്റ്റോസ്റ്റിറോൺ ഹോർമോണിന്റെ അളവ് അമിതമായി വർദ്ധിക്കുന്നു. അതുകൊണ്ടാണ് പുരുഷന്മാരിൽ കഷണ്ടി പ്രശ്നം ഉണ്ടാകുന്നത്.

ഹൃദയാരോഗ്യം മോശമാകുന്നതിന്റെ ചില പ്രധാനപ്പെട്ട ലക്ഷണങ്ങൾ

 

Follow Us:
Download App:
  • android
  • ios