Asianet News MalayalamAsianet News Malayalam

ഇളംചൂട് വെള്ളത്തില്‍ ചെറുനാരങ്ങ നീര് ചേര്‍ത്ത് ദിവസവും കുടിച്ചുനോക്കൂ; കാണാം മാറ്റം

ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഭംഗിക്കും തിളക്കത്തിനുമെല്ലാമായി മഞ്ഞുകാലത്ത് കഴിക്കാവുന്ന അഞ്ച് തരം ഹെല്‍ത്തിയായ പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

five healthy drinks that can boost skin glow during winter season
Author
First Published Dec 6, 2023, 8:21 PM IST

നമ്മുടെ ആരോഗ്യത്തെ വലിയൊരു പരിധി വരെ നിര്‍ണയിക്കുന്നത് നാം എന്തെല്ലാമാണ് കഴിക്കുന്നത്, എങ്ങനെയാണ് നമ്മുടെ ഡയറ്റ് എന്നതുതന്നെയാണ്. അതിനാല്‍ തന്നെ എന്തെന്ത് ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കണം എന്നത് നാം ഏറെ ശ്രദ്ധിക്കേണ്ട കാര്യമാണ്.

ശരീരത്തില്‍ വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യത്തിനുമെല്ലാമായി പല പോഷകങ്ങളും ആവശ്യമായി വരാം. ഇവയെല്ലാം തന്നെ പ്രധാനമായും നാം കണ്ടെത്തുന്നത് ഭക്ഷണത്തിലൂടെയാണ്.

ഇത്തരത്തില്‍ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഭംഗിക്കും തിളക്കത്തിനുമെല്ലാമായി മഞ്ഞുകാലത്ത് കഴിക്കാവുന്ന അഞ്ച് തരം ഹെല്‍ത്തിയായ പാനീയങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മഞ്ഞുകാലത്ത് ചര്‍മ്മം അമിതമായി ഡ്രൈ ആകാനും, തിളക്കമറ്റ് കാണാനുമെല്ലാം സാധ്യത കൂടുതലാണ്. അതിനാല്‍ മഞ്ഞുകാലത്തിന് അനുയോജ്യമാംവിധം വേണം സ്കിൻ കെയര്‍ കൊണ്ടുപോകാൻ.

ഒന്ന്...

ഇളംചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീര് ചേര്‍ത്ത് കുടിക്കുന്നതാണ് ഇതിലൊന്ന്. രാവിലെ ഉറക്കമെഴുന്നേറ്റ് മറ്റെന്തെങ്കിലും കഴിക്കുന്നതിന്‍റെ മുമ്പായി ഇത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ചെറുനാരങ്ങയിലുള്ള വൈറ്റമിൻ-സി കൃത്യമായും ചര്‍‍മ്മത്തിന്‍റെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനാവശ്യമായ കൊളാജെൻ എന്ന പ്രോട്ടീന്‍റെ ഉത്പാദനത്തിനാണ് ഇത് സഹായിക്കുന്നത്. അതുപോലെ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താനും ഈ പാനീയം ഏറെ സഹായിക്കുന്നു.

രണ്ട്...

കരിക്ക് ആണ് ചര്‍മ്മത്തിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കാവുന്ന മറ്റൊരു പാനീയം. കരിക്കിൻ വെള്ളത്തിലുള്ള ഇലക്ട്രോലൈറ്റ്സ് ആണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണകരമാകുന്നത്. 

മൂന്ന്...

കക്കിരിയും പുതിനയിലയും ചേര്‍ത്ത് തയ്യാറാക്കുന്നതാണ് ചര്‍മ്മത്തിന് വേണ്ടി കഴിക്കാവുന്ന മറ്റൊരു ഹെല്‍ത്തി ഡ്രിങ്ക്. വെള്ളത്തില്‍ കക്കിരി കഷ്ണങ്ങളാക്കിയിട്ട് പുതിനയിലയും ചേര്‍ത്ത് വച്ച് ഈ വെള്ളം പിന്നീട് കുടിക്കുകയാണ് വേണ്ടത്.

നാല്...

ഗ്രീൻ ടീയും ഇതുപോലെ ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കത്തിനുമെല്ലാം പതിവായി കഴിക്കാവുന്നതാണ്. ഗ്രീൻ ടീയിലുള്ള ആന്‍റി-ഓക്സിഡന്‍റ്സ് ആണ് ചര്‍മ്മത്തിന് സഹായകമാകുന്നത്. 

അഞ്ച്...

പല ഹെര്‍ബല്‍ ചായകളും ഇതുപോലെ മഞ്ഞുകാലത്തെ സ്കിൻ പ്രശ്നങ്ങള്‍ക്ക് ആശ്വാസം പകരുന്നവയാണ്. ചമ്മോമില്‍ ടീ, പെപ്പര്‍മിന്‍റ് ടീ എന്നിവയെല്ലാം ഇതില്‍ ചിലതാണ്. 

Also Read:- അസിഡിറ്റി പ്രശ്നം പരിഹരിക്കാൻ ഈ ഭക്ഷണങ്ങളൊന്ന് കഴിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

Latest Videos
Follow Us:
Download App:
  • android
  • ios