ഗ്യാസും അനുബന്ധ്രശ്നങ്ങളുമകറ്റാൻ രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ചെയ്യാവുന്ന ചിലതാണിനി പങ്കുവയ്ക്കുന്നത്. രാവിലെ വെറുംവയറ്റില്‍ ചില പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളകറ്റുന്നതിനെ കുറിച്ചാണ് പറയുന്നത്

നിത്യജീവിതത്തില്‍ പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും നമ്മളെ അലട്ടാം. ഇക്കൂട്ടത്തില്‍ ഏറ്റവുമധികം പേരെ അലട്ടാറുള്ളൊരു പ്രശ്നമാണ് ദഹനക്കുറവ്. ഗ്യാസ്, മലബന്ധം, അസിഡിറ്റി, നെഞ്ചെരിച്ചില്‍ എന്നിങ്ങനെ ല അനുബന്ധ പ്രയാസങ്ങളും ദഹനക്കുറവ് മൂലമുണ്ടാകാം.

ഇത് ഒട്ടും നിസാരമായ അവസ്ഥയുമല്ല. പല പൊടിക്കൈകളും ഗ്യാസകറ്റാൻ വേണ്ടി പയറ്റിനോക്കുന്നവരുണ്ട്. ഇതില്‍ ചിലതെങ്കിലും ഫലം കാണുകയും ചെയ്യാം. ഇത്തരത്തില്‍ ഗ്യാസും അനുബന്ധ്രശ്നങ്ങളുമകറ്റാൻ രാവിലെ ഉറക്കമെഴുന്നേറ്റ ശേഷം ചെയ്യാവുന്ന ചിലതാണിനി പങ്കുവയ്ക്കുന്നത്. രാവിലെ വെറുംവയറ്റില്‍ ചില പാനീയങ്ങള്‍ കുടിക്കുന്നതിലൂടെ ദഹനപ്രശ്നങ്ങളകറ്റുന്നതിനെ കുറിച്ചാണ് പറയുന്നത്. ഇങ്ങനെ കഴിക്കാവുന്ന ഏതാനും പാനീയങ്ങള്‍ ഏതെല്ലാമാണെന്ന് അറിയാം.

ഒന്ന്...

ജീരകവെള്ളമാണ് ഇതില്‍ ഒന്ന്. ജീരകവെള്ളം നമുക്കറിയാം, പൊുതുവില്‍ തന്നെ ഗ്യാസ് അകറ്റാൻ വളരെ നല്ലൊരു പാനീയമാണ്. ശരീരത്തില്‍ നിന്ന് ദോഷകരമായ പദാര്‍ത്ഥങ്ങള്‍ പുറന്തള്ളുന്നതിനും, ഗ്യാസ് മൂലം വയര്‍ വീര്‍ത്തുകെട്ടുന്നത് തടയുന്നതിനും, അസിഡിറ്റി അകറ്റുന്നതിനുമെല്ലാം ജീരകം സഹായിക്കുന്നു.

രണ്ട്...

ഇഞ്ചിയും ചെറുനാരങ്ങാനീരും ചേര്‍ത്ത ചായയാണ് ഇത്തരത്തില്‍ കഴിക്കാവുന്ന മറ്റൊരു പാനീയം. ഇതിലേക്ക് അല്‍പം തേൻ കൂടി ചേര്‍ത്താല്‍ കൂടുതല്‍ നല്ലത്. നമ്മുടെ ദഹനപ്രശ്നങ്ങളെല്ലാം അകറ്റുന്നതിന് ഒരുപാട് ഉപകാരപ്പെടുന്ന ചേരുവകളാണ് ഇഞ്ചിയും ചെറുനാരങ്ങാനീരും.

മൂന്ന്...

കക്കിരിയും പുതിനയിലയും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയമാണ് മറ്റൊന്ന്. ഇതിലേക്ക് അല്‍പം ചെറുനാരങ്ങാനീര് കൂടി ചേര്‍ക്കുന്നത് കൂടുതല്‍ ഉചിതം. ഇത് തയ്യാറാക്കാൻ പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. കക്കിരി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചതും, പുതിനയിലയും, ചെറുനാരങ്ങാനീരും നേരിട്ട് വെള്ളത്തിലേക്ക് ചേര്‍ത്തുവച്ചാ മതി.

നാല്...

പിങ്ക് സാള്‍ട്ടിനെ കുറിച്ച് കേട്ടിട്ടില്ലേ? പിങ്ക് സാള്‍ട്ട്, ഇഞ്ചി, തേൻ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയവും ഇതുപോലെ രാവിലെ കഴിക്കാവുന്നതാണ്. ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളം അരിച്ചെടുത്ത ശേഷം ഇതിലേക്ക് അല്‍പം പിങ്ക് സാള്‍ട്ട്, തേൻ എന്നിവ ചേര്‍ത്ത് കഴിച്ചാല്‍ മാത്രം മതി.

അഞ്ച്...

'ഹല്‍ദി ടീ' അഥവാ മഞ്ഞള്‍ ചേര്‍ത്ത ചായയും വളരെ നല്ലതാണ്. ചായ എന്നുപറയുമ്പോള്‍ ഇത് ശരിക്കും ചായയല്ല കെട്ടോ. മഞ്ഞള്‍, ഇഞ്ചി, കുരുമുളക്, തേൻ എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്നൊരു പാനീയമാണ്. ഇവയെല്ലാം കൂടി അല്‍പാല്‍പമായി എടുത്ത് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍ മാത്രം മതി.

Also Read:- അസ്ഥിക്ഷയം സംഭവിക്കാതിരിക്കാൻ എന്തെല്ലാം ചെയ്യാം?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo