Asianet News MalayalamAsianet News Malayalam

കരൾ രോ​ഗങ്ങൾ പിടിപെടുന്നതിന് പിന്നിലെ അഞ്ച് കാരണങ്ങൾ

അമിതമായ മദ്യപാനം കരളിനെ സാരമായി ബാധിക്കുകയും മൂന്ന് തരത്തിലുള്ള കരൾ രോഗത്തിന് കാരണമാവുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു. മദ്യപാനം കരളിൽ വീക്കത്തിനും അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് എന്ന രോ​ഗത്തിനും ഇടയാക്കും. കൂടാതെ, ഇത് ലിവർ സിറോസിസിനും ഇടയാക്കും.

five reasons behind getting liver diseases
Author
First Published Mar 28, 2024, 1:32 PM IST

കരൾ രോ​ഗങ്ങൾ ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ജീവിതശെെലി രോ​ഗങ്ങളുടെ ഭാ​ഗമായി വരുന്ന ഒന്നാണ് ഫാറ്റിലിവർ രോ​ഗം. കരളിൽ കൊഴുപ്പടിയുന്നതിനെയാണ് ഫാറ്റി ലിവർ രോ​ഗം എന്ന് പറയുന്നത്. വിവിധ കരൾ രോ​ഗങ്ങൾ ഉണ്ടാകുന്നതിന് പിന്നിലെ ചില കാരണങ്ങളറിയാം...

ഒന്ന്...

അമിതമായ മദ്യപാനം കരളിനെ സാരമായി ബാധിക്കുകയും മൂന്ന് തരത്തിലുള്ള കരൾ രോഗത്തിന് കാരണമാവുകയും ചെയ്യുന്നതായി വിദ​ഗ്ധർ പറയുന്നു. മദ്യപാനം കരളിൽ വീക്കത്തിനും അല്ലെങ്കിൽ ഹെപ്പറ്റൈറ്റിസ് എന്ന രോ​ഗത്തിനും ഇടയാക്കും. കൂടാതെ, ഇത് ലിവർ സിറോസിസിനും ഇടയാക്കും.

രണ്ട്...

ഹെപ്പറ്റൈറ്റിസ് എ, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി എന്നിവ വൈറൽ അണുബാധ മൂലമുണ്ടാകുന്ന രോഗങ്ങളാണ്. ഇവ കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം.

മൂന്ന്...

അധിക കലോറി ശരീരത്തിലെത്തുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകുന്നു. കരൾ സാധാരണ പോലെ കൊഴുപ്പ് സംസ്കരിക്കുകയും വിഘടിപ്പിക്കുകയും ചെയ്യാതിരിക്കുമ്പോൾ വളരെയധികം കൊഴുപ്പ് അടിഞ്ഞു കൂടും. അമിതവണ്ണം, പ്രമേഹം അല്ലെങ്കിൽ ഉയർന്ന ട്രൈഗ്ലിസറൈഡുകൾ പോലുള്ള മറ്റ് ചില അവസ്ഥകൾ ഉണ്ടെങ്കിൽ ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

നാല്...

കരളിനെ തകരാറിലാക്കുന്ന നിരവധി മരുന്നുകളും സപ്ലിമെൻ്റുകളും ഉണ്ട്. ടൈലനോൾ (അസെറ്റാമിനോഫെൻ), ബോഡി ബിൽഡിംഗ് സപ്ലിമെൻ്റുകൾ, ഗ്രീൻ ടീ എക്സ്ട്രാക്‌റ്റുകൾ എന്നിവയും കരളിന് തകരാറുണ്ടാക്കാം.

അഞ്ച്...

ഫാസ്റ്റ് ഫുഡ് പതിവായി കഴിക്കുന്നത് ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് ഗവേഷകർ കണ്ടെത്തി. ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനം പറയുന്നു. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ജീവൻ അപകടപ്പെടുത്തുന്ന അവസ്ഥയാണ്.

ഈ അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി, കൊളസ്ട്രോള്‍ കുറയ്ക്കാം

 

Follow Us:
Download App:
  • android
  • ios