Asianet News MalayalamAsianet News Malayalam

എപ്പോഴും കക്ഷം വിയര്‍ത്ത് മുഷിയുകയാണോ? പരീക്ഷിക്കാം ഈ അഞ്ച് മാര്‍ഗങ്ങള്‍...

വളരെ പെട്ടെന്ന് ആത്മവിശ്വാസം ചോർത്തിക്കളയുന്ന ഒരു പ്രശ്നമാണ് കക്ഷം അമിതമായി വിയർത്ത് മുഷിയുന്നത്. ചില ലളിതമായ പരീക്ഷണങ്ങൾ ഇതിന് പരിഹാരമെന്നോണം ചെയ്തുനോക്കാവുന്നതാണ്

five solutions to overcome sweating armpit
Author
Trivandrum, First Published Jul 11, 2019, 6:19 PM IST

ഭംഗിയായി വസ്ത്രം ധരിച്ച്, മേക്കപ്പിട്ട് ഒരു പാര്‍ട്ടിക്ക് പോകാനൊരുങ്ങി നില്‍ക്കുമ്പോഴായിരിക്കും കക്ഷം വിയര്‍ത്ത് ആകെ മുഷിഞ്ഞ മട്ടാകുന്നത്. അല്ലെങ്കില്‍ സുപ്രധാനമായ ഒരു ഇന്റര്‍വ്യൂ, അതല്ലെങ്കില്‍ മറ്റെന്തെങ്കിലും കൂടിക്കാഴ്ചയാകാം. എത്ര പെട്ടെന്നാണ് നമ്മുടെ ആത്മവിശ്വാസം ചോര്‍ന്നുപോവുക, അല്ലേ?

എങ്ങനെയാണ് ഈ പ്രശ്‌നത്തെ ഒന്ന് പരിഹരിക്കുക?

പരീക്ഷിച്ച് നോക്കാവുന്ന അഞ്ച് മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാം. 

ഒന്ന്...

കുളി കഴിഞ്ഞ്, പുറത്തേക്ക് പോകുന്ന കൂട്ടത്തില്‍ ഡിയോഡ്രന്റ്‌സ് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ കക്ഷം അധികമായി വിയര്‍ക്കുന്നവര്‍ വെറും ഡിയോഡ്രന്‍റുകള്‍ ഉപയോഗിക്കാതെ, വിയര്‍പ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്ന 'Antiperspirants' പരീക്ഷിക്കുക. 

രണ്ട്...

കുളി കഴിഞ്ഞ് ശരീരം തുടച്ചുവൃത്തിയാക്കുമ്പോള്‍, കക്ഷത്തില്‍ നിന്ന് ജലാംശം പൂര്‍ണ്ണമായും നീക്കം ചെയ്തുവെന്ന് ഉറപ്പ് വരുത്തുക. നന്നായി ഉണങ്ങിയ ശേഷം മാത്രം വസ്ത്രം ധരിക്കുകയും ചെയ്യുക. 

മൂന്ന്...

കക്ഷം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഇതില്‍ പ്രധാനമാണ്, രോമം നീക്കം ചെയ്യുന്നത്. കൃത്യമായ ഇടവേളകളില്‍ രോമം നീക്കം ചെയ്യാന്‍ കരുതുക. 

നാല്...

ഇറുക്കമുള്ള വസ്ത്രം ധരിക്കുന്നതും കക്ഷം അമിതമായി വിയര്‍ക്കാന്‍ ഇടയാക്കും. സ്ത്രീകളാണ് പ്രത്യേകിച്ചും ഇക്കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത്. ചൂടുകാലത്ത് ഒട്ടും തന്നെ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. നന്നായി വായു കയറുന്ന വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് ധരിക്കാന്‍ ജാഗ്രത കാണിക്കുക. 

അഞ്ച്...

അമിതമായി വിയര്‍ക്കുന്ന പതിവുള്ളവര്‍, ഭക്ഷണകാര്യത്തിലും ചില ശ്രദ്ധ പുലര്‍ത്തണം. സോഡിയം (ഉപ്പ്) നല്ലതോതില്‍ അടങ്ങിയ ഭക്ഷണമാണ് പ്രധാനമായും ഒഴിവാക്കേണ്ടത്. അതുപോലെ കോഫി, വെളുത്തുള്ളി, ഉള്ളി, സ്‌പൈസിയായ ഭക്ഷണം എന്നിവയെല്ലാം വേനലില്‍ പരമാവധി നിയന്ത്രിച്ച് കഴിക്കുക.

Follow Us:
Download App:
  • android
  • ios