പലപ്പോഴും ലൈംഗികജീവിതം മെച്ചപ്പെടുത്താൻ പലര്‍ക്കും സാധിക്കാതെ പോകാറുണ്ട്. ഇത് ചില കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നാകാം സംഭവിക്കുന്നത്. എന്തായാലും അത്തരത്തില്‍ കിടപ്പുമുറിയില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ലൈംഗികജീവിതം ( Sex Life ) സുഖകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ചില കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ ബന്ധത്തിനും ജീവിതത്തിനും സുഖകരമായ ലൈംഗികത ആവശ്യവുമാണ്. 

എന്നാല്‍ പലപ്പോഴും ലൈംഗികജീവിതം മെച്ചപ്പെടുത്താൻ പലര്‍ക്കും സാധിക്കാതെ ( Sexual Problems ) പോകാറുണ്ട്. ഇത് ചില കാര്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയില്‍ നിന്നാകാം സംഭവിക്കുന്നത്. എന്തായാലും അത്തരത്തില്‍ കിടപ്പുമുറിയില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. 

ഒന്ന്...

ലൈംഗികബന്ധത്തില്‍ താന്‍ വളരെ നന്നായി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് സ്വയം ധരിക്കരുത്. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിര്‍ബന്ധമാും ചോദിച്ചറിയുകയും അത് പരിഗണിക്കുകയും വേണം. കാരണം ഓരോ വ്യക്തിയുടെയും അഭിരുചികളും താല്‍പര്യങ്ങളും വ്യത്യസ്തമാണ്. ഇക്കാര്യങ്ങളിലുള്ള അസംതൃപ്തി ബന്ധത്തെ തന്നെ ദോഷകരമായി ബാധിക്കാം. 

രണ്ട്...

കിടപ്പുമുറിയിലെ സ്വകാര്യനിമിഷങ്ങളില്‍ മറ്റ് വിഷയങ്ങള്‍, പ്രത്യേകിച്ച് വ്യക്തിപരമായി സ്വരച്ചേര്‍ച്ച ഇല്ലാതിരിക്കുന്ന വിഷയങ്ങള്‍, വാഗ്വാദങ്ങള്‍ എന്നിവ കൊണ്ടുവരാതിരിക്കുക. നേരത്തേ ദേഷ്യം തോന്നിയ, മുഷിപ്പ് തോന്നിയ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കാതിരിക്കുക. ഇവയെല്ലാം ലൈംഗിക ജീവിതത്തെ ( Sex Life ) മോശമായേ ( Sexual Problems ) ബാധിക്കൂ.

മൂന്ന്...

ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതിന് പങ്കാളിക്ക് ഒരിക്കലും സമ്മര്‍ദ്ദം അനുഭവപ്പെടരുത്. സ്വമേധയാ, താല്‍പര്യപൂര്‍വമാണ് ഓരോ വ്യക്തിയും ലൈംഗികബന്ധത്തിലേക്ക് വരേണ്ടത്. അല്ലാത്തപക്ഷം അത് ബന്ധത്തെ തന്നെ പിടച്ചുലയ്ക്കാം. 

നാല്...

കിടപ്പുമുറിയിലെ സ്വകാര്യ നിമിഷങ്ങളില്‍ പങ്കാളിയുടെ ശരീരത്തെ വിമര്‍ശിക്കേണ്ട. അത് പങ്കാളിയില്‍ വൈകാരികമായ മുറിവേല്‍പിക്കുന്നതിന് കാരണമാവുകയും ലൈംഗികജീവിതത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ഇത്തരത്തില്‍ പങ്കാളിയെ ശരീരത്തെ കുറിച്ച് വിമര്‍ശിച്ച് വേദനിപ്പിക്കുന്നത് പതിവാണെങ്കില്‍ അക്കാര്യം തീര്‍ച്ചയായും പരിശോധനാവിധേയമാക്കേണ്ടതുണ്ട്. 

അഞ്ച്...

സ്വകാര്യനിമിഷങ്ങളില്‍ അടുത്തിടപഴകുമ്പോള്‍ പഴയ പങ്കാളിയെ കുറിച്ച് സംസാരിക്കുന്നതും അത്ര നല്ലതല്ല. അതിന് മറ്റ് സമയങ്ങള്‍ വിനിയോഗിക്കുക. സ്വകാര്യനിമിഷങ്ങളില്‍ ഈ ചര്‍ച്ച വരുന്നത് സുഖകരമായ ലൈംഗികതയ്ക്ക് പ്രതിബന്ധമാകുമെന്ന് മാത്രമല്ല, അത് വിശ്വാസപ്രശ്നം, അരക്ഷിതാവസ്ഥ തുടങ്ങി പല വൈകാരികപ്രശ്നങ്ങളിലേക്ക് വഴിയൊരുക്കുകയും ചെയ്തേക്കാം. 

Also Read:- പുരുഷന്മാരെ ബാധിക്കുന്ന ലൈംഗികപ്രശ്നങ്ങളും അവയുടെ പരിഹാരങ്ങളും