ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ സൂപ്പർഫുഡുകളാണ് ഫ്ളാക്സ് സീഡുകൾ. ശരീരത്തിലെ വീക്കത്തിനെതിരെ പോരാടാനും ഓക്‌സിഡേറ്റീവ് സ്ട്രെസ് തടയാനും ഇവ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

ശരീരഭാരം കുറയ്ക്കുന്നതിന് വ്യായാമങ്ങൾ മാത്രമല്ല ഭക്ഷണക്രമവും പ്രധാന പങ്കാണ് വഹിക്കുന്നത്. ഫ്ളാക്സ് സീഡും ചിയ വിത്തുകളെയും കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും.ഭാരം കുറയ്ക്കുന്നതിന് ഇവ രണ്ടും പലരും ഉപയോ​ഗിക്കാറുണ്ട്. എന്നാൽ ഏതാണ് കൂടുതൽ നല്ലത്. ഇവ രണ്ടും പ്രോട്ടീൻ, കാൽസ്യം, ഫൈബർ തുടങ്ങിയ പോഷകങ്ങൾ നിറഞ്ഞതാണ്. 

ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ സൂപ്പർഫുഡുകളാണ് ഫ്ളാക്സ് സീഡുകൾ. ശരീരത്തിലെ വീക്കത്തിനെതിരെ പോരാടാനും ഓക്‌സിഡേറ്റീവ് സ്ട്രെസ് തടയാനും ഇവ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.

നാരുകൾ അടങ്ങിയ ഫ്ളാക്സ് സീഡ് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഷോർട്ട് ചെയിൻ ഫാറ്റി ആസിഡുകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നാരുകളും ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയതാണ് ഫ്ളാക്സ് സീഡുകൾ. പതിവായി കഴിക്കുകയാണെങ്കിൽ അവ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുമെന്ന് വിദഗ്ദ്ധർ പറയുന്നു.

അവയുടെ ആന്റിഓക്‌സിഡന്റുകൾ കാരണം, ശരീരത്തിലെ മുഴകളുടെ വളർച്ച തടയുന്നതിനോ കുറയ്ക്കുന്നതിനോ ഫ്ളാക്സ് സീഡുകൾ സഹായിക്കും. ഫ്ളാക്സ് സീഡുകളിൽ ലിഗ്നാൻ (ഫൈറ്റോ ഈസ്ട്രജൻ) അടങ്ങിയിട്ടുണ്ട്. ഇത് ഹോർമോണുകളുമായി ബന്ധപ്പെട്ട ക്യാൻസറുകളുടെ അപകടസാധ്യതകളും അവയുടെ അസന്തുലിതാവസ്ഥയും കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.

ചിയ സീഡിന്റെ ​ഗുണങ്ങൾ...

ചിയ വിത്തുകളിൽ ആൽഫ-ലിനോലെനിക് ആസിഡിന്റെ സാന്നിധ്യം ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കും. മോശം കൊളസ്ട്രോൾ കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ചിയ വിത്ത് എക്‌സിമ പോലുള്ള നിയന്ത്രിക്കാൻ സഹായിക്കുമെന്ന് വിദഗ്ധൻ പറയുന്നു. ഇത് ചൊറിച്ചിൽ ഉണ്ടാകുന്നത് കുറയ്ക്കുന്നു.

ചിയ വിത്തുകൾക്ക് ക്വെർസെറ്റിൻ, കെംഫെറോൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകൾ ഉണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാനും ശരീരത്തെ സംരക്ഷിക്കാനും അവ സഹായിക്കുന്നു. ഫ്ളാക്സ് സീഡുകൾ നല്ല കുടൽ ബാക്ടീരിയകളെ മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. 

ശരീരഭാരം കുറയ്ക്കാൻ ഇവയിൽ ഏതാണ് നല്ലത്?

ഫ്ളാക്സ് സീഡുകളിൽ ലയിക്കുന്ന നാരുകൾ കൂടുതലായതിനാൽ ശരീരഭാരം കുറയ്ക്കാൻ നല്ലതാണ്. അവ വിശപ്പ് നിയന്ത്രിക്കാനും സഹായിക്കുന്നു. ചിയ വിത്തുകൾ വെള്ളത്തിലോ ജ്യൂസുകളിലോ മോരിലോ കുതിർത്ത ശേഷം കഴിക്കാം.

ചിയ വിത്തുകളും ഫ്ളാക്സ് സീഡുകളും പോഷകങ്ങളാൽ സമ്പന്നമായ സൂപ്പർഫുഡുകളാണ്. ചിയ വിത്തുകളെക്കാൾ 
ഫ്ളാക്സ് സീഡുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

കാലുകളിൽ നീരും മരവിപ്പും, തലവേദന ; സൂക്ഷിക്കുക ഈ പോഷകത്തിന്റെ കുറവ് മൂലമാകാം

Asianet News Live | Malayalam News Live | PM Modi | Suresh Gopi | Election 2024 | #Asianetnews