കൊറോണയുടെ ഭീതിയിലാണ് ലോകം. രാജ്യത്ത് നിരവധി പേരാണ് കൊവിഡ് ബാ​ധിച്ച്  മരിച്ച് കൊണ്ടിരിക്കുന്നത്. ‌ഇന്ത്യയിലും ലോകത്തും വർദ്ധിച്ചുവരുന്ന പകർച്ചവ്യാധി ആശങ്കകൾ കണക്കിലെടുത്ത്, 2021 ഫെബ്രുവരിയിൽ ഇന്ത്യയ്ക്ക് പ്രതിദിനം 2.87 ലക്ഷം കൊറോണ വൈറസ് കേസുകൾ രേഖപ്പെടുത്താമെന്ന് ഒരു പുതിയ എംഐടി (MIT) പഠനം പ്രവചിക്കുന്നു.

ഇന്ത്യാ സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഒരു പുതിയ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ്. അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനുള്ള 15 മാർ​​ഗ നിർദേശങ്ങളാണ് വീഡിയോയിൽ വ്യക്തമാക്കുന്നത്.

1.  ആളുകളെ സ്വീകരിക്കാന്‍ ഹസ്തദാനം ഒഴിവാക്കുക.
2.  ആറടി ദൂരം നിലനിർത്തുക.
3. കഴുകി ഉണക്കാവുന്ന മാസ്കുകൾ ഉപയോ​ഗിക്കുക.
4. കണ്ണുകൾ, മൂക്ക്, വായ എന്നിവിടങ്ങളിൽ അനാവശ്യമായി സ്പർശിക്കുന്നത് ഒഴിവാക്കുക.
5. ശ്വസന ശുചിത്വം പാലിക്കുക.
6. ഇടവിട്ട് കെെകൾ കഴുകുക.
7. പൊതുസ്ഥലങ്ങളിൽ തുപ്പാൻ‌ പാടില്ല.
8. സ്പർശിച്ച പ്രതലങ്ങൾ വൃത്തിയാക്കി അണുവിമുക്തമാക്കുക.
9. അനാവശ്യ യാത്ര ഒഴിവാക്കുക.
10. തിരക്കുള്ള സ്ഥലങ്ങളിൽ പോയി നിൽക്കരുത്.
11. ആരോ​ഗ്യ സേതു ആപ്പ് ഉപയോ​ഗിക്കുക.
12. കൊവിഡ് ബാധിച്ച രോ​ഗികളോട് വിവേചനം കാണിക്കരുത്.
13. വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്ന് വിവരങ്ങൾ തേടുക, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്.
14. ചുമ, പനി അല്ലെങ്കിൽ ശ്വസിക്കുന്നതിൽ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കിൽ, ദേശീയ ടോൾ ഫ്രീ ഹെൽപ്പ് ലെെൻ 1075 അല്ലെങ്കിൽ സ്റ്റേറ്റ് ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് വിളിക്കുക.
15. ഉത്കണ്ഠയോ സമ്മർദ്ദമോ അനുഭവപ്പെടുന്നുണ്ടെങ്കിൽ ഒരു മനോരോ​ഗ വിദ​ഗ്ധനെ സമീപിക്കുക. 

 

കൊവിഡ് രോഗികളുടെ മരണത്തിന് പലപ്പോഴും കാരണമാകുന്നത് വൈറസല്ല, അവരുടെ പ്രതിരോധ സംവിധാനം തന്നെയെന്ന് പഠനം...