ഭക്ഷണം ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച് കഴിക്കുന്നത് പതിവാണെങ്കില്‍ ആരോഗ്യപ്രശ്നങ്ങളോ ഭക്ഷ്യവിഷബാധയോ ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങള്‍ നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചേ മതിയാകൂ. 

പതിവായി പാചകം ചെയ്യുന്ന വീടുകളാണെങ്കില്‍ ഒരു നേരത്തെ ഭക്ഷണം ബാക്കിയാകുമ്പോള്‍ അത് അടുത്ത നേരത്തേക്ക് ഉപയോഗിക്കുന്നതും വീണ്ടും ബാക്കിയാകുന്ന ഭക്ഷണം ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്നതുമെല്ലാം വളരെ സാധാരണമാണ്. 

Add Asianetnews as a Preferred SourcegooglePreferred

എന്നാല്‍ ഇത്തരത്തില്‍ ഭക്ഷണം ഫ്രിഡ്ജില്‍ വച്ച് സൂക്ഷിച്ച് കഴിക്കുന്നത് പതിവാണെങ്കില്‍ ആരോഗ്യപ്രശ്നങ്ങളോ ഭക്ഷ്യവിഷബാധയോ ഉണ്ടാകാതിരിക്കാൻ ചില കാര്യങ്ങള്‍ നമ്മള്‍ നിര്‍ബന്ധമായും ശ്രദ്ധിച്ചേ മതിയാകൂ. 

ഭക്ഷണം എങ്ങനെ സൂക്ഷിക്കണം?

ഒന്നാമതായി ഭക്ഷണം എങ്ങനെയാണ് നിങ്ങള്‍ സൂക്ഷിക്കുന്നത് എന്നതിനെ കുറിച്ചാണ് പറയാനുള്ളത്. മിക്കവരും ആദ്യമേ പറഞ്ഞതുപോലെ ഭക്ഷണം തയ്യാറാക്കി കഴിച്ച ശേഷം ബാക്കി വരുന്ന ഭക്ഷണം ചൂടാറിയ ശേഷം ഫ്രിഡ്ജിലേക്ക് വയ്ക്കുകയാണ് പതിവ്. എന്നാല്‍ കഴിയുന്നതും ഭക്ഷണം തയ്യാറാക്കിയ ശേഷം സൂക്ഷിക്കാനുള്ള ഭാഗം നേരത്തെ മാറ്റിവച്ച്, അതൊന്ന് ചൂടാറിക്കഴിഞ്ഞാല്‍ തന്നെ ഫ്രിഡ്ജിലേക്ക് കയറ്റുന്നതാണ് നല്ലത്. 

ഇനി കഴിച്ച ശേഷം ബാക്കി വന്നത് ആണെങ്കിലും വൃത്തിയായി നല്ലൊരു പാത്രത്തില്‍ അടപ്പോടെ വേണം ഫ്രിഡ്ജില്‍ വയ്ക്കാൻ. പലരും ഫ്രിഡ്ജില്‍ കറികളും മറ്റും അടപ്പില്ലാതെ പാത്രത്തില്‍ വയ്ക്കാറുണ്ട്. ഇത് ഒട്ടും നല്ല ശീലമല്ല. ഭക്ഷ്യവിഷബാധയ്ക്കും ആരോഗ്യപ്രശ്നങ്ങള്‍ക്കുമെല്ലാം ഇത് സാധ്യത തുറക്കുന്നു. 

എത്ര ദിവസത്തേക്ക്?

ശ്രദ്ധിക്കാനുള്ള മറ്റൊരു കാര്യം എന്തെന്നാല്‍ ഫ്രിഡ്ജിലാണ് സൂക്ഷിക്കുന്നത് എന്നോര്‍ത്ത് ദിവസങ്ങളോളം ഭക്ഷണം വച്ചിരിക്കരുത്. ഇങ്ങനെ വച്ച ഭക്ഷണം കഴിക്കുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. ഏത് ഭക്ഷണമായാലും രണ്ട് ദിവസത്തില്‍ കൂടുതല്‍ വച്ച് അത് കഴിക്കുന്നത് അത്ര നല്ലതല്ല. 

പ്രത്യേകിച്ച് ചോറ്, ഇറച്ചി, മീൻ പോലുള്ള വിഭവങ്ങളാണെങ്കില്‍ വളരെയധികം ശ്രദ്ധിക്കണം ഇത്. 

ഗുണം നഷ്ടപ്പെടുന്നത്...

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന ഭക്ഷണങ്ങളാണെങ്കില്‍ അവയ്ക്ക് പോഷകാംശം നഷ്ടപ്പെട്ട് പോകാനുള്ള സാധ്യതകളേറെയാണ്. അതിനാല്‍ എപ്പോഴും ഇങ്ങനെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ഭക്ഷണം മാത്രം കഴിക്കരുത്. ഇത് ശരീരത്തിന് അവശ്യം വേണ്ടുന്ന ഘടകങ്ങളിലെല്ലാം നഷ്ടമുണ്ടാകാൻ ഇടയാക്കും. 

ചൂടാക്കുന്നത്...

ഫ്രിഡ്ജില്‍ വച്ച ഭക്ഷണം പുറത്തെടുക്കുമ്പോള്‍ അത് ചൂടാക്കിയാണ് നാം കഴിക്കാറുള്ളത്. എന്നാല്‍ ഇങ്ങനെ ചൂടാക്കി കഴിച്ച ഭക്ഷണത്തിന്‍റെ ബാക്കി വീണ്ടും ഫ്രിഡ്ജില്‍ സൂക്ഷിക്കുകയോ പിന്നീട് വീണ്ടും ചൂടാക്കി കഴിക്കുകയോ ചെയ്യരുത്. ഈ ഭക്ഷണത്തിന് ഗുണങ്ങളൊന്നുമുണ്ടാകില്ലെന്ന് മാത്രമല്ല- ഇത് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം.

ഭക്ഷ്യവിഷബാധ...

ഭക്ഷ്യവിഷബാധ ചെറിയ രീതിയിലും ഗൗരവമായ രീതിയിലും പിടിപെടാം. വയറുവേദന, വയറിളക്കം, ഛര്‍ദ്ദി, ഗ്യാസ് പോലുള്ള പ്രയാസങ്ങളാണ് ഭക്ഷ്യവിഷബാധയില്‍ കാണുക. 

ഇതില്‍ നേരിയ തോതിലുള്ള ഭക്ഷ്യവിഷബാധയാകുമ്പോള്‍ ചെറിയ വയറിളക്കമോ, ഛര്‍ദ്ദിയോ, വേദനയോ, അസ്വസ്ഥതയോ മാത്രം അനുഭവപ്പെട്ട് അതങ്ങ് പോകാം. 

എന്നാല്‍ രണ്ടിലധികം തവണ അടുപ്പിച്ച് ഛര്‍ദ്ദിക്കുകയോ വയറിളക്കമുണ്ടാവുകയോ ഒക്കെ ചെയ്താല്‍ അടിയന്തരമായി ആശുപത്രിയിലെത്തണം. അതുപോലെ പനി, കുളിര് എന്നിങ്ങനെയുള്ള പ്രയാസങ്ങളും കാണുന്നപക്ഷം പെട്ടെന്ന് ആശുപത്രിയിലെത്തുക. 

Also Read:- സ്കിൻ ഭംഗിയാക്കാനും ദഹനത്തിനും അസിഡിറ്റി അകറ്റാനുമെല്ലാം ദിവസവും ഇത് കുടിച്ചുനോക്കൂ...

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Kerala Live TV News | Malayalam News Live