Asianet News MalayalamAsianet News Malayalam

food for bone health : എല്ലുകളുടെ ആരോ​ഗ്യത്തിന് ഏറ്റവും മികച്ചത് ഈ ഭക്ഷണം

പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇവയെല്ലാം തൈരിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും തെെര് കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കും. 

food for your healthy bones and teeth
Author
Trivandrum, First Published Jan 17, 2022, 7:42 PM IST

നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ഒഴിവാക്കാനാകാത്ത വിഭവമാണ് തെെര്. നമ്മിൽ പലർക്കും ഇപ്പോഴും അറിയാത്ത പല ആരോഗ്യ ഗുണങ്ങൾ കൊണ്ട് സമ്പന്നമാണ് തൈര്. തൈരിൽ പോഷകങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ഇതിന് കഴിയും.

ഒരു കപ്പ് തൈരിൽ 49 ശതമാനം കാൽസ്യവും 38 ശതമാനം ഫോസ്ഫറസും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 12, റൈബോഫ്ലേവിൻ എന്നിവയും തൈരിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ദിവസവും ഒരു ബൗൾ തൈര് കഴിക്കുന്നത് യോനിയിലെ യീസ്റ്റ് ബാലൻസ് പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. കാരണം അതിൽ ലാക്ടോബാസിലസ് ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് യോനിയിലെ അണുബാധയെ തടയുന്നു.

ദഹന ആരോഗ്യം മെച്ചപ്പെടുത്തുന്ന പ്രോബയോട്ടിക്സ് തൈരിൽ അടങ്ങിയിരിക്കുന്നു. വയറ്റിലെ ദഹന സംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുന്ന പ്രോബയോട്ടിക്സാണ് ബിഫിഡോബാക്ടീരിയയും ലാക്ടോബാസിലസും. 

 

food for your healthy bones and teeth

 

സ്റ്റിറോയിഡ് ഹോർമോണുകളുടെയോ കോർട്ടിസോളിന്റെയോ വളർച്ചയെ തടയുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ തൈര് വളരെ നല്ലതാണെന്ന് വിദ​ഗ്ധർ പറയുന്നു. ഇത് അമിതവണ്ണ സാധ്യതയെ കൂടുതൽ നിയന്ത്രിക്കുന്നു. എല്ലുകൾ ദുർബലമാകുന്ന ഒരു അവസ്ഥയാണ് 'അസ്ഥിക്ഷയം' അഥവാ 'ഓസ്റ്റിയോപൊറോസിസ്'. അസ്ഥികളുടെ സാന്ദ്രത കുറവായതിനാൽ ഈ അവസ്ഥയിലുള്ള വ്യക്തികൾക്ക് എല്ലുകൾ ഒടിഞ്ഞുപോകാനുള്ള സാധ്യത കൂടുതലാണ്.

പ്രോട്ടീൻ, കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, വിറ്റാമിൻ ഡി തുടങ്ങിയ പോഷകങ്ങൾ അസ്ഥികളുടെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇവയെല്ലാം തൈരിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ദിവസവും തെെര് കഴിക്കുന്നത് അസ്ഥികളുടെ സാന്ദ്രതയും വർദ്ധിപ്പിക്കാൻ സഹായിക്കും. തൈര് കഴിക്കുന്നത് വൈറൽ അണുബാധ മുതൽ കുടൽ സംബന്ധമായ തകരാറുകൾ വരെയുള്ള നിരവധി ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുവാൻ സഹായിക്കുന്നു.

'മസാല ദോശ ഐസ്‌ക്രീം റോള്‍'; വിചിത്രമായ പാചകപരീക്ഷണം
 

Follow Us:
Download App:
  • android
  • ios