Asianet News MalayalamAsianet News Malayalam

‌ഭക്ഷ്യവിഷബാധ; സൂക്ഷിക്കുക, ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.

Food Poisoning Symptoms You Have Food Poisoning
Author
Trivandrum, First Published Sep 10, 2019, 9:48 PM IST

വൃത്തിയില്ലാത്തതും പഴകിയതുമായ ഭക്ഷണം കഴിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധ പിടികൂടുന്നത്. ബാക്ടീരിയകൾ ഭക്ഷണത്തിനൊപ്പം ശരീരത്തിൽ പ്രവേശിച്ച് ശരിയായ ദഹനം നടക്കാതെ വരുന്നു. അത് പിന്നീട് ഛർദ്ദി, വയറിളക്കം, പനി, തലവേദന തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും..

 ശുചിത്വമില്ലായ്മയാണ് ഇതിന്റെ പ്രധാനകാരണങ്ങളിലൊന്ന്. ഉണ്ടാക്കിയ ഭക്ഷണം ദീർഘനേരം അന്തരീക്ഷ ഊഷ്മാവിൽ വയ്ക്കുന്നത് നല്ലതല്ല.ആ​ഹാരം ഉണ്ടാക്കിയ ശേഷം പെട്ടെന്ന് കഴിക്കണം, ചൂടോടെ. കൂടാതെ, സ്വാദ് കൂട്ടാൻ ഭക്ഷണത്തിൽ ഉപയോ​ഗിക്കുന്ന പല രാസവസ്തുക്കളും വയറിന് അസ്വസ്ഥതയുണ്ടാക്കും.

കഠിനമായ വയറുവേദന, വയറിളക്കം, ഛർദ്ദി, തളർച്ച, തലവേദന, പനി എന്നി ലക്ഷണങ്ങൾ തുടക്കത്തിൽ തന്നെ ശ്രദ്ധിക്കണം. തുടർച്ചയായുള്ള ഛർദ്ദി, മലത്തിലൂടെയും ഛർദ്ദിയിലൂടെയും രക്തം പോവുക, മൂന്ന് ദിവസത്തിൽ കൂടുതലുള്ള വയറിളക്കം എന്നിവയ്ക്ക് ചികിത്സ നൽകേണ്ടതാണ്. 

ഭക്ഷ്യവിഷബാധ വന്നാൽ വയറിന് ആശ്വാസം കിട്ടാൻ ഇവ കഴിക്കാം...

1. വെള്ളം ധാരാളം കുടിക്കുക. ഉപ്പിട്ട നാരങ്ങ വെള്ളം കുടിക്കുന്നത് കൂടുതൽ നല്ലത്.

2. പഴം ഷേയ്ക്കായോ അല്ലാതെയോ കഴിക്കാം.

3. രണ്ട് ടീസ്പൂൺ ആപ്പിൾ സിഡാർ വിനി​ഗർ ഒരു കപ്പ് ചൂടുവെള്ളത്തിൽ കലർത്തി കുടിക്കാവുന്നതാണ്.

4. രാവിലെ ഒരു ടീസ്പൂൺ ഉലുവ കഴിക്കാവുന്നതാണ്.

5. ഒരു അല്ലി വെളുത്തുള്ളി ഭക്ഷണത്തിന് ശേഷം കഴിക്കാം.

അസുഖം മാറിയാൽ ചെയ്യേണ്ടത്...

ഒന്ന്...

അസുഖം മാറി. വയറും വൃത്തിയായി. വീണ്ടും മൂക്കുമുട്ടെ ബിരിയാണിയും ഐസ്ക്രീം കഴിക്കാൻ വരട്ടെ. വയറിനെ അൽപം വിശ്രമിക്കാൻ വിടാം. ചികിത്സ കഴിഞ്ഞുള്ള ഇടവേളയിൽ ഭക്ഷണത്തിന് ഒരു കരുതൽ വേണം.

രണ്ട്...

ഒആർഎസ് പാനീയം കുടിക്കുന്നത് നല്ലതാണ്. ഇത് ഛർദ്ദിയിലൂടെയും വയറിളക്കത്തിലൂടെയും നഷ്ടപ്പെടുന്ന പോഷകങ്ങളെ ക്രമീകരിക്കാൻ സഹായിക്കും.

മൂന്ന്...

കട്ടിയുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക. പഴം, മുട്ടയുടെ വെള്ള, തേൻ, വേവിച്ച ഉരുളക്കിഴങ്ങ്, അരി ആഹാരങ്ങൾ എന്നിവ ഇടവിട്ട ദിവസങ്ങളിൽ കഴിച്ച് തുടങ്ങാം.

നാല്...

ഫ്രിഡ്ജിൽ നിന്നെടുത്ത ഭക്ഷണം ഒരിക്കൽ ചൂടാക്കിയ ശേഷം വീണ്ടും ഫ്രിഡ്ജിൽ വയ്ക്കരുത്. അത് ഭക്ഷ്യവിഷബാധ മാത്രമല്ല പല അസുഖങ്ങൾക്കും കാരണമാകാം. 
 

Follow Us:
Download App:
  • android
  • ios