കാഴ്ചത്തകരാര്‍ കുട്ടികള്‍ക്കടക്കം പലരുടേയും പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. കുട്ടികള്‍ക്കാണ് കാഴ്ചത്തകരാറെങ്കില്‍ അത് പഠനവൈകല്യങ്ങള്‍ക്കും വഴിയൊരുക്കാം. സ്ഥിരമായി കംപ്യൂട്ടറില്‍ നോക്കിയിരിക്കുമ്പോള്‍ കണ്ണിന് പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികമാണ്. ചില ഭക്ഷണങ്ങൾ കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്...

ഒന്ന്...

കാഴ്ചശക്തി പ്രദാനം ചെയ്യുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന പച്ചക്കറിയാണ് കാരറ്റ്. ഇതിലെ ബീറ്റാകരോട്ടിന്‍ കാഴ്ചശക്തി വര്‍ധിപ്പിക്കുന്നു. 

രണ്ട്...

മഞ്ഞനിറത്തിലുള്ള പഴങ്ങള്‍, പപ്പായ, മാങ്ങ, മത്തങ്ങ, തക്കാളി എന്നിവയില്‍ വൈറ്റമിന്‍ എ, സി, പൊട്ടാസ്യം എന്നിവയുമുണ്ട്. ഇത് കണ്ണുകള്‍ക്ക് ഗുണം ചെയ്യും.

മൂന്ന്...

വൈറ്റമിന്‍ എ കൂടുതലുള്ള പാലും പാലുത്പന്നങ്ങളും മുട്ടയും ധാരാളം കഴിക്കാം. മത്സ്യം (മത്തി, അയല, ചൂര) എന്നിവയിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കണ്ണിന് നല്ലതാണ്. 

നാല്...

പയര്‍, പരിപ്പ് വര്‍ഗങ്ങള്‍, ബദാം, കശുവണ്ടി ഇവയില്‍ സിങ്ക് സമൃദ്ധമായിട്ടുണ്ട്. ഇത് നേത്രാരോഗ്യം സംരക്ഷിക്കും. വെളുത്തുള്ളിയിലെ ആന്റി ഓക്‌സിഡന്റുകളും കണ്ണിന് ഗുണകരമാണ്.

അഞ്ച്...

കണ്ണുകളെ സംരക്ഷിക്കുന്നതില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന മറ്റൊരു ഭക്ഷ്യവസ്തുവാണ് ഇലക്കറികള്‍.  ഇവയിലെ വിറ്റാമിന്‍ സി കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

ആറ്...

ഉണങ്ങിയ പഴങ്ങള്‍ കഴിക്കുന്നത് കാഴ്ച ശക്തി കൂട്ടാന്‍ നമ്മെ സഹായിക്കും. ഇവയില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ്, വിറ്റാമിന്‍ ഇ എന്നിവ അടങ്ങിയിരിക്കുന്നു. ഇവ പ്രായം മൂലം കണ്ണിന് സംഭവിക്കുന്ന തകരാറുകളെ ഇല്ലാതാക്കുന്നു. 

കുഞ്ഞുവാവയ്ക്ക് അമ്മയുടെ വക ഒരു കിടിലൻ മേക്കോവര്‍; വീഡിയോ കാണാം...