ഈ ലോക്ഡൗൺ കാലത്ത് ബോറടി മാറാൻ കൂടുതൽ പേരും പാചക പരീക്ഷണത്തിലാണ്. എന്നാൽ, ഒരമ്മ ബോറടി മാറ്റിയത് തന്റെ കുഞ്ഞിന്റെ മുഖത്ത് മേക്കപ്പ് പരീക്ഷണങ്ങൾ നടത്തിയാണ്. യുഎസിലെ ഒറിഗണ്‍ സ്വദേശിയായ മോര്‍ഗനാണ് ടിക് ടോക്ക് വീഡിയോ പങ്കുവച്ചത്.

അഞ്ചുമാസം പ്രായമുള്ള മകളുടെ പുരികത്തിലാണ് മോര്‍ഗൻ മേക്കോവർ ചെയ്തതു. മകളുടെ പുരികം നീട്ടിയും കുറുക്കിയും മുകളിലേക്ക് വരച്ചുമൊക്കെ വ്യത്യസ്ത ഭാവങ്ങള്‍ മോര്‍ഗന്‍ സൃഷ്ടിച്ചു. 

'' ആദ്യ വീഡിയോയ്ക്ക് തന്നെ നല്ല പ്രതികരണമാണ് ലഭിച്ചത്. വീഡിയോയ്ക്ക് പോസിറ്റീവ് കമന്റുകള്‍ മാത്രമല്ല കുഞ്ഞിനെ വച്ച് പ്രശസ്തി നേടുന്നു എന്നതുള്‍പ്പെടെ നിരവധി നെഗറ്റീവ് കമന്റുകളും ലഭിച്ചു'' - മോര്‍ഗന്‍ പറയുന്നു.

 '' മകളെ മോശമായി ചിത്രികരിക്കുകയല്ല ചെയ്തതു. ഈ ലോക്ഡൗൺ കാലത്ത് മറ്റുള്ളവരെ ചിരിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ടിക് ടോക് വീഡിയോ ചെയ്തത്'' - മോര്‍ഗന്‍ പറയുന്നു.

കാട്ടിലും മഞ്ഞ് മൂടിയ കുന്നിലും ലോക്ഡൗണ്‍; സംഭവം എന്താണെന്ന് മനസിലായോ?...

@missmoxoxo

This took forever! ##BrowBaby shirts comin! ##neverfitin ##eyebrowbaby ##xyzbca ##fyp ##browsonfleek ##viralbaby ##eyebrows ##browbabychallenge ##duetthis

♬ original sound - missmoxoxo