ഫ്ളാക്സ് സീഡിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്തോ സാലഡിനൊപ്പമോ കഴിക്കാം.
ഉയർന്ന കൊളസ്ട്രോൾ ഹൃദയ സംബന്ധമായ വിവിധ സങ്കീർണതകൾ ഉണ്ടാക്കുകയും മൊത്തത്തിലുള്ള ആരോഗ്യത്തെ മോശമാക്കുകയും ചെയ്യും. നമ്മുടെ ജീവിതശൈലിയും നാം കഴിക്കുന്ന ഭക്ഷണവും കൊളസ്‌ട്രോളിന്റെ അളവിനെ വളരെയധികം സ്വാധീനിക്കുന്നു.
പല ഭക്ഷണങ്ങളും മൊത്തം അല്ലെങ്കിൽ എൽഡിഎൽ (മോശം) കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ എച്ച്ഡിഎൽ (നല്ല) കൊളസ്ട്രോൾ അനുപാതം വർദ്ധിപ്പിക്കുകയും ചെയ്യും. മാത്രമല്ല, ചില മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും എച്ച്‌ഡിഎൽ അളവ് ഉയർത്തുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
നല്ല കൊളസ്ട്രോൾ കൂട്ടാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ...
ഒലീവ് ഓയിൽ...
പോളിഫെനോൾസ് കൂടുതലുള്ള ഒലീവ് ഓയിൽ കഴിക്കുന്നതിലൂടെ എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ ഗുണം വർദ്ധിക്കുന്നതായി വിദഗ്ധർ പറയുന്നു.
ഫ്ളാക്സ് സീഡ്...
ഫ്ളാക്സ് സീഡിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഫ്ളാക്സ് സീഡ് വെള്ളത്തിൽ കുതിർത്തോ സാലഡിനൊപ്പമോ കഴിക്കാം.
നട്സ്...
നട്‌സ്, ബദാം, പിസ്ത, മറ്റ് നട്സുകൾ നല്ല കൊളസ്ട്രോൾ കൂട്ടുന്നതിന് സഹായിക്കുന്നു. നട്സിൽ ധാരാളം നാരുകളും പ്ലാന്റ് സ്റ്റിറോളുകളും ഉൾപ്പെടുന്നു. പ്ലാന്റ് സ്റ്റിറോളുകൾ ശരീരത്തെ കൊളസ്ട്രോൾ ആഗിരണം ചെയ്യുന്നതിൽ നിന്ന് തടയുന്നു.
ഓട്സ്...
ദിവസവും ഓട്‌സ് കഴിക്കുന്നത് മൊത്തം കൊളസ്‌ട്രോളിന്റെയും എൽഡിഎൽ കൊളസ്‌ട്രോളിന്റെയും അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
വെളുത്തുള്ളി...
വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ഇതിൽ അടങ്ങിയിരിക്കുന്ന അലിസിൻ എന്ന സംയുക്തമാണ് കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നത്.
ധാന്യങ്ങൾ...
ധാന്യങ്ങൾ എൽഡിഎല്ലിന്റെയും മൊത്തം കൊളസ്ട്രോളിന്റെയും അളവ് കുറച്ചേക്കാം. ധാന്യങ്ങളിൽ നാരുകളാണ് അടങ്ങിയിരിക്കുന്നത്. പ്രത്യേകിച്ച് ലയിക്കുന്ന നാരുകൾ ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കും.
മാതളനാരങ്ങ കഴിച്ചാൽ ഈ രോഗങ്ങളെ അകറ്റി നിർത്താം

