എപ്പോള്‍ വേണമെങ്കിലും നമ്മുടെ ജീവന്‍ കവരുന്ന നിശ്ശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. ചെറുപ്രായത്തില്‍ തന്നെ വരുന്ന ഹൃദയാഘാതങ്ങളില്‍ 80 ശതമാനവും പ്രതിരോധിക്കാന്‍ പറ്റുന്നവയാണ്. ഹൃദയാഘാതത്തിന് ഒട്ടേറെ കാരണങ്ങളുണ്ടെങ്കിലും മാറ്റിയെടുക്കാന്‍ പറ്റുന്നതും മാറ്റിയെടുക്കാന്‍ പറ്റാത്തതുമായ ശീലങ്ങളുണ്ട്.

പുകവലി, മാനസിക സമ്മര്‍ദ്ദം, പ്രമേഹം, വ്യായാമമില്ലായ്മ, അമിതവണ്ണം ‌എന്നിവ മാറ്റിയാൽ ഒരു പരിധിവരെ നമുക്ക് ഹൃദയാഘാതത്തില്‍ നിന്ന് രക്ഷനേടാവുന്നതാണ്. ഹൃദയത്തെ സംരക്ഷിക്കാൻ ചിട്ടയായ ഭക്ഷണക്രമവും വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഹൃദയത്തെ കാക്കാൻ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കണമെന്നതിനെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

ഒമേഗ–3 ഫാറ്റി ആസിഡ് ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്. മത്തി, അയല പോലുള്ള മത്സ്യങ്ങളിലാണ് ഇത് കൂടുതലായുള്ളത്. 

രണ്ട്...

ഒരു ദിവസം നാല് നേരമെങ്കിലും പഴങ്ങളും പച്ചക്കറികളും കഴിക്കണം. ദിവസവും 400–500 ഗ്രാം. ഇതിൽ മൂന്നു നേരം പച്ചക്കറികളും രണ്ട് നേരം പഴങ്ങളുമാകാം. കടും നിറമുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഏറ്റവും നല്ലത്. സൂക്ഷ്മപോഷകങ്ങൾ ഇവയിൽ ക‍ൂടുതലാണ്.

 

 

മൂന്ന്...

 ബദാമും വാൽനട്ടും ഏറെ നല്ലത്. ഇതിലെ വിറ്റാമിൻ ഇ, മഗ്ന‍ീഷ്യം, സിങ്ക് എന്നിവ ഹൃദയാരോഗ്യത്തിന് നല്ലതാണ്. ദിവസവും ഒരു പിടി നട്സ് കഴിക്കുന്നത് ശീലമാക്കുക. അണ്ടിപ്പരിപ്പുകളിലെ അപൂരിത കൊഴുപ്പ് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയാൻ സഹായിക്കുന്നു. 

ഒഴിവാക്കേണ്ടത്...

1. ഫാസ്റ്റ് ഫുഡ്, ജങ്ക്ഫുഡ് എന്നിവ ഒഴിവാക്കേണ്ടതാണ്. ഫാസ്റ്റ്ഫുഡ്, ജങ്ക് ഫുഡ് എന്നിവ ശരീരത്തില്‍ ചീത്ത കൊളസ്ട്രോളിന്റെ അളവ് വര്‍ധിപ്പിക്കുന്നു. 

 

 

2. എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍, ബേക്കറി എന്നിവ ഒഴിവാക്കേണ്ടതാണ്. എണ്ണയും കൊഴുപ്പും കുറച്ച് ഭക്ഷണം പാകംചെയ്യുക. കൊളസ്ട്രോള്‍ കൂടുതലുള്ള പോത്തിറച്ചി, പന്നിയിറച്ചി, ആട്ടിറച്ചി എന്നിവ പൂര്‍ണമായും ഒഴിവാക്കണം.

3. തേങ്ങാപ്പാൽ ചേർത്ത കുറമ ഡിഷുകൾക്ക് പകരം തന്തൂരി അല്ലെങ്കിൽ ഗ്രിൽഡ് വിഭവങ്ങൾ കഴിക്കുക. 

നിങ്ങളുടെ ഹൃദയം അപകടത്തിലാണോ? മുപ്പതുകളിലെ ഈ സൂചനകള്‍ ശ്രദ്ധിക്കാതെ പോകരുത്...