Asianet News MalayalamAsianet News Malayalam

കരളിനെ സംരക്ഷിക്കാൻ ഇതാ അഞ്ച് സൂപ്പർ ഫുഡുകൾ

മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.

Foods That Are Good for Your Liver
Author
Trivandrum, First Published Aug 4, 2021, 8:44 AM IST

ശരീരത്തിലെ അണുബാധകളെ ചെറുക്കുക, ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ അരിച്ച് മാറ്റുന്ന അവയവമാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനം താളംതെറ്റിയാല്‍ ബാധിക്കുന്നത് ശരീരത്തെ മുഴുവനെയുമാണ്‌. ‌ഫാറ്റി ലിവർ ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണ്.

മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, ചില മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്.

ആരോ​ഗ്യകരമായ ഭക്ഷണക്രമത്തിലൂടെ തന്നെ കരൾ രോ​ഗങ്ങളെ കുറയ്ക്കാനാകും. ഏതൊക്കെ ഭക്ഷണങ്ങളാണ് അതിന് സഹായിക്കുന്നതെന്ന് അറിയാം...

ഒന്ന്...

ബീറ്റ്റൂട്ടിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ എ, വിറ്റാമിൻ ബി -6, ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. ഈ സംയുക്തങ്ങൾ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനുള്ള കഴിവ് വർദ്ധിപ്പിക്കുന്നതോടൊപ്പം വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവയിൽ നിന്ന് കരളിനെ സംരക്ഷിക്കാൻ സഹായിക്കുന്നു.

 

Foods That Are Good for Your Liver

 

രണ്ട്...

കരൾ ആരോഗ്യകരമായി നിലനിർത്തണമെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം പച്ചക്കറികൾ ചേർക്കുക. ബ്രോക്കോളി നിങ്ങളുടെ ഭക്ഷ​ണത്തിൽ ഉൾപ്പെടുത്തുക. ഫാറ്റി ലിവർ രോഗത്തിൽ നിന്ന് നിങ്ങളെ സംരക്ഷിക്കാൻ ഈ ബ്രോക്കോളി സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. മാത്രമല്ല ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.

മൂന്ന്...

സിട്രസ് പഴങ്ങളിൽ വിറ്റാമിൻ സി കൂടുതലായി അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോ​ഗ്യത്തിനായി സിട്രസ് പഴങ്ങളായ മുന്തിരി, ഓറഞ്ച് എന്നിവ കഴിക്കണമെന്ന് ഡോക്ടർമാർ പറയുന്നു. ‘പോളിഫെനോൾസ്’ എന്ന ആന്റിഓക്‌സിഡന്റുകൾ 
ഇവയിൽ അടങ്ങിയിട്ടുണ്ട്. ഇത് കരളിൽ ഉണ്ടാകുന്ന വീക്കം കുറയ്ക്കാനും കരളിന് കേടുപാടുകൾ വരുത്താതിരിക്കാനും സഹായിക്കുന്നു.

 

Foods That Are Good for Your Liver

 

നാല്...

ഓട്സിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കരളിന്റെ ആരോ​ഗ്യത്തിന് ഏറെ നല്ലതാണ്. ഓട്സിൽ ബീറ്റഗ്ലൂക്കൻ എന്ന സംയുക്തം കൂടുതലാണ്. ഇത് കരളിൽ സംഭരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്നുവെന്ന് ‘ഇന്റർനാഷണൽ ജേണൽ ഓഫ് മോളിക്യുലർ സയൻസസി’ ൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നു.

അഞ്ച്...

കരളിൽ അടങ്ങിയിരിക്കുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണമാണ് വെളുത്തുള്ളിയെന്ന് പഠനങ്ങൾ പറയുന്നു. മാത്രമല്ല രോ​ഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും വെളുത്തുള്ളിയ്ക്ക് സാധിക്കും.
 

Follow Us:
Download App:
  • android
  • ios