Asianet News MalayalamAsianet News Malayalam

ഫാറ്റി ലിവർ രോ​ഗസാധ്യത കുറയ്ക്കാൻ സഹായിക്കുന്ന 10 ഭക്ഷണങ്ങൾ

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (non-alcoholic fatty liver disease or NAFLD) പൊണ്ണത്തടി, ഇൻസുലിൻ  പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ലിവർ ഫൈബ്രോസിസ്, സിറോസിസ് തുടങ്ങിയ അവസ്ഥകളിലേക്ക് എത്താം.
 

foods that can help reduce fatty liver diseases
Author
First Published Jan 29, 2024, 12:59 PM IST

കരൾ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന രോ​ഗാവസ്ഥയാണ് ഹെപ്പാറ്റിക് സ്റ്റീറ്റോസിസ് അഥവാ ഫാറ്റി ലിവർ. ഫാറ്റി ലിവർ പ്രധാനമായി രണ്ട് തരത്തിലാണുള്ളത്. ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ്.

നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് (non-alcoholic fatty liver disease or NAFLD) പൊണ്ണത്തടി, ഇൻസുലിൻ  പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. ചികിത്സിച്ചില്ലെങ്കിൽ ലിവർ ഫൈബ്രോസിസ്, സിറോസിസ് തുടങ്ങിയ അവസ്ഥകളിലേക്ക് എത്താം.

ഫാറ്റി ലിവർ സാധ്യത കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന പങ്കാണ് വഹിക്കുന്നത്. കരളിൻ്റെ മെച്ചപ്പെട്ട ആരോഗ്യത്തിനും ഫാറ്റി ലിവർ തടയുന്നതിനും ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

മഞ്ഞൾ...

മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിന് ആൻറി-ഇൻഫ്ലമേറ്ററി, ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങളുണ്ട്, ഇത് കരളിലെ വീക്കം കുറയ്ക്കാനും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും സഹായിക്കും.

വെളുത്തുള്ളി...

വെളുത്തുള്ളിയിൽ അലിസിൻ, സെലിനിയം തുടങ്ങിയ സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് കരൾ എൻസൈമിൻ്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ബീറ്റ്റൂട്ട്...

ബീറ്റ്റൂട്ടിൽ ബീറ്റൈൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. കരളിൻ്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇതിൽ ആൻ്റിഓക്‌സിഡൻ്റുകളും ഫൈബറും അടങ്ങിയിട്ടുണ്ട്. ഇത് വിഷാംശം ഇല്ലാതാക്കുന്നതിനും ദഹനത്തിനും സഹായിക്കുന്നു.

വാൾനട്ട്...

വാൾനട്ടിൽ ഒമേഗ -3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വീക്കം കുറയ്ക്കുക ചെയ്യുന്നു. കരൾ തകരാറിൽ നിന്ന് സംരക്ഷിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

ഇഞ്ചി...

ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കരൾ വീക്കം കുറയ്ക്കാൻ സഹായിക്കും. ഇത് ദഹനത്തെ പിന്തുണയ്ക്കുകയും ശരീരത്തെ പോഷകങ്ങൾ നന്നായി ആഗിരണം ചെയ്യാൻ സഹായിക്കുകയും കരളിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും ​ഗുണം ചെയ്യും.

നാരങ്ങ...

നാരങ്ങയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഇത് കരളിൻ്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും കരളിലെ അമിത കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

പപ്പായ...

പപ്പായയിൽ പപ്പൈൻ, ചിമോപാപൈൻ എന്നീ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തെ സഹായിക്കുകയും കരളിലെ വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു. കരളിൻ്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളാലും നാരുകളാലും സമ്പുഷ്ടമാണ് പപ്പായ.

ചീര...

കരളിൻ്റെ ആരോഗ്യത്തെ സഹായിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ അടങ്ങിയിട്ടുള്ള  ഇലക്കറിയാണ് ചീര. ഇത് വീക്കം കുറയ്ക്കാനും കരളിനെ വിഷവിമുക്തമാക്കാനും സഹായിക്കുന്നു.

ഓട്സ്...

ഓട്‌സ് നാരുകളാൽ സമ്പന്നമാണ്. കൂടാതെ ബീറ്റാ-ഗ്ലൂക്കൻസ് എന്ന സംയുക്തങ്ങൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്‌ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും കരളിൻ്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. 

പയർവർഗ്ഗങ്ങൾ...

കരൾ രോ​ഗങ്ങളെ അകറ്റുന്നതിന് സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് പയർവർ​ഗങ്ങൾ. പയർവർ​ഗങ്ങൾ മുളപ്പിച്ച് കഴിക്കുന്നത് കൂടുതൽ ​ഗുണം ചെയ്യും.

യുവാക്കൾക്കിടയിൽ പ്രമേഹം വർദ്ധിക്കുന്നു ; കാരണങ്ങള്‍ ഇവ

 

Latest Videos
Follow Us:
Download App:
  • android
  • ios