Asianet News MalayalamAsianet News Malayalam

Health Tips : കരളിന്റെ ആരോ​ഗ്യത്തിനായി ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ

ഉപ്പ് കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. അമിതമായ ഉപ്പിൻ്റെ ഉപയോ​ഗം കരളിനെ ബാധിക്കും. പൂരിത കൊഴുപ്പും സോഡിയവും കൂടുതലായതിനാൽ ചിപ്‌സ്, ഉപ്പിട്ട ബിസ്‌ക്കറ്റ്, ലഘുഭക്ഷണം തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുകന്നതാണ് നല്ലത്. ഇവ ഫാറ്റി ലിവർ രോഗത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു. 

foods to avoid for liver health
Author
First Published Apr 16, 2024, 8:27 AM IST

ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. വിവിധ കരൾ രോ​ഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. കരളിനെ സംരക്ഷിക്കാൻ ഭക്ഷണക്രമം പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്.  കരൾ ശരിയായി പ്രവർത്തിക്കാൻ അനുയോജ്യമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കേണ്ടത് വളരെ പ്രധാനമാണ്. കരളിന് കേടുപാടുകൾ സംഭവിക്കുമ്പോൾ ഭക്ഷണം ശരിയായി സംസ്കരിക്കാൻ കഴിയാതെ വരികയും ഇത് മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുകയും ചെയ്യും. ‌കരളിന്റെ ആരോ​ഗ്യത്തിനായി ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്നതാണ് താഴേ പറയുന്നത്...

ഒന്ന്...

വെളുത്ത പഞ്ചസാര വളരെ പെട്ടന്നാണ് രക്തത്തിലേക്ക് ചേരുന്നത്. ഇത് സ്വാഭാവികമായും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നതിന് കാരണമാകും. ഉയർന്ന അളവിൽ പഞ്ചസാര ഉപയോ​ഗിക്കുന്നതോ അല്ലെങ്കിൽ പഞ്ചസാര ചേർത്ത ഭക്ഷണം ഒഴിവാക്കേണ്ടത് വളരെ പ്രധാനമാണ്. കാരണം, കരൾ പഞ്ചസാരയെ കൊഴുപ്പാക്കി മാറ്റുന്നു. അമിതമായി പഞ്ചസാര കഴിക്കുമ്പോൾ ശരീരത്തിൽ അമിതമായ കൊഴുപ്പുകൾ ഉണ്ടാകുന്നു. അത് ഫാറ്റി ലിവർ രോഗത്തിലേക്ക് നയിച്ചേക്കാം.

രണ്ട്...

​ഗ്യാസ് നിറച്ച പാനീയങ്ങൾ ശരീരത്തിന് വളരെയധികം ഹാനികരമാണ്. സോഡ, കോള തുടങ്ങിയ എയറേറ്റഡ് പാനീയങ്ങളുടെ പതിവ് ഉയർന്ന ഉപഭോഗം ഒഴിവാക്കുക. ഇവ കുടിക്കുന്നത് കരളിന്റെ പ്രവർത്തനത്തെ തകരാറിലാക്കാം.

മൂന്ന്...

ഉപ്പ് കഴിക്കുന്നത് ആരോ​ഗ്യത്തിന് അത്ര നല്ലതല്ല, അമിതമായ ഉപ്പിൻ്റെ ഉപയോ​ഗം കരളിനെ ബാധിക്കും. പൂരിത കൊഴുപ്പും സോഡിയവും കൂടുതലായതിനാൽ ചിപ്‌സ്, ഉപ്പിട്ട ബിസ്‌ക്കറ്റ്, ലഘുഭക്ഷണം തുടങ്ങിയ പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ ഒഴിവാക്കുകന്നതാണ് നല്ലത്. ഇവ ഫാറ്റി ലിവർ രോഗത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നു. 

നാല്...

പിസ്സ, പാസ്ത, ഫ്രഞ്ച് ഫ്രെെ തുടങ്ങിയ ഫാസ്റ്റ് ഫുഡുകളും ആരോ​ഗ്യത്തിന് നല്ലതല്ല.  ഇത് കരളിന്റെ ആരോ​ഗ്യത്തെ ബാധിക്കാം. ഉയർന്ന പൂരിത അല്ലെങ്കിൽ ട്രാൻസ് ഫാറ്റ് ഉള്ളടക്കം കാരണം ഈ ഭക്ഷണങ്ങൾ കരളിന് ദോഷം ചെയ്യും. ഇത് വീക്കം ഉണ്ടാക്കുകയും ഒടുവിൽ സിറോസിസിലേക്ക് നയിക്കുകയും ചെയ്യും.

അഞ്ച്....

ചുവന്നതും സംസ്കരിച്ചതുമായ മാംസങ്ങൾ ആൽക്കഹോളിക് ഫാറ്റി ലിവർ രോഗത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് 2022-ലെ ക്ലിനിക്കൽ ന്യൂട്രീഷൻ റിസർച്ചിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ലങ് ക്യാൻസറിന്റെ പ്രാരംഭ ലക്ഷണങ്ങൾ എന്തൊക്കെ?
 

Follow Us:
Download App:
  • android
  • ios