എണ്ണയിൽ വറുത്ത ഭക്ഷണങ്ങളുടെ അമിത ഉപയോ​ഗം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഫ്രഞ്ച് ഫ്രൈസും ഫ്രൈഡ് ചിക്കനുമാണ് പട്ടികയിൽ ഒന്നാമത്. ഉയർന്ന അളവിലുള്ള ഉപ്പ് കാരണം രക്തസമ്മർദ്ദത്തിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും. 

പ്രമേഹം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. പാൻക്രിയാസിന്റെ പ്രവർത്തനത്തിലെ അപാകതയാണ് പ്രമേഹത്തിന് കാരണം. മതിയായ അളവിൽ ഇൻസുലിൻ ഉണ്ടാക്കാത്തപ്പോൾ രക്തപ്രവാഹം പഞ്ചസാര ആഗിരണം ചെയ്യുന്നില്ല. അതിനാൽ, പഞ്ചസാര അടിഞ്ഞുകൂടുന്നു. ഈ കാരണം കൂടാതെ, ജനിതകശാസ്ത്രവും പ്രമേഹത്തിന് കാരണമാകുന്ന ഒരു ഘടകമാണ്. പ്രമേഹത്തെ നിയന്ത്രിക്കാൻ ചെയ്യാൻ സാധിക്കുന്നത് നമ്മുടെ ഭക്ഷണം നിയന്ത്രിക്കുക എന്നതാണ്. പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ബർ​ഗർ‌, പിസ...

ബർ​ഗർ‌, പിസ എന്നിവ ശരീരത്തെ ദോഷകരമായി ബാധിക്കുന്നു. ഈ ഭക്ഷണങ്ങളുടെ പ്രശ്നം ഇവയിലെ മാംസം സംസ്കരിക്കപ്പെടുന്നു എന്നതാണ്. സംസ്‌കരണം മൂലം ഈ മാംസങ്ങളിൽ പല രാസവസ്തുക്കളും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. 

പാക്കറ്റ് ഭക്ഷണങ്ങൾ...

ബിസ്‌ക്കറ്റ്, ചിപ്‌സ്, കുക്കികൾ എന്നിവ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഭക്ഷണണാണ്. രക്തത്തിലെ പഞ്ചസാരയുടെ 
ഉയർന്ന ചില ഘടകങ്ങൾ ഇതിലുണ്ട്. അവ ഉയർന്ന സംസ്‌കരിച്ച ഭക്ഷണ വിഭാഗത്തിലും ഉൾപ്പെടുന്നു. 

അരിയും വെെറ്റ് ബ്രെഡും...

വൈറ്റ് ബ്രഡിൽ കാർബോഹൈഡ്രേറ്റ് ധാരാളമുണ്ട്. എന്നാൽ നാരുകൾ വളരെ കുറവും. വൈറ്റ് ബ്രഡും ഇതുപോലെ റിഫൈൻഡ് ധാന്യപ്പൊടികൾ കൊണ്ടുണ്ടാക്കിയ ഭക്ഷണവും ടൈപ്പ് 1, ടൈപ്പ് 2 പ്രമേഹം ഉള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും.

എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ...

എണ്ണയിൽ വറുത്ത ഭക്ഷണങ്ങളുടെ അമിത ഉപയോ​ഗംഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. ഫ്രഞ്ച് ഫ്രൈസും ഫ്രൈഡ് ചിക്കനുമാണ് പട്ടികയിൽ ഒന്നാമത്. ഉയർന്ന അളവിലുള്ള ഉപ്പ് കാരണം രക്തസമ്മർദ്ദത്തിന്റെ അളവ് വർദ്ധിക്കുന്നതിന് കാരണമാകും. 

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ കുടിക്കാം ഈ മൂന്ന് പാനീയങ്ങൾ

Oommen Chandy passes away| ഉമ്മൻ ചാണ്ടി അന്തരിച്ചു| Asianet News Live | Kerala Live TV News