നേരത്തെ തന്നെ മറവി രോഗത്തിന്‍റെ അപായ സൂചനകള്‍ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിര്‍ണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. 60 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതലായും രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്.
ഓർമകളുടെ താളം പൂർണമായും തെറ്റുന്ന ഒരു രോഗാവസ്ഥയാണ് അൽഷിമേഴ്സ് രോഗം. അൽഷിമേഴ്സിന്റെ പ്രാരംഭ ഘട്ടത്തിൽ ഒരു വ്യക്തിയിൽ ഓർമ്മക്കുറവ് ഉണ്ടാകാം. നേരത്തെ തന്നെ മറവി രോഗത്തിന്‍റെ അപായ സൂചനകള്‍ തിരിച്ചറിയുക, കൃത്യ സമയത്തുള്ള രോഗ നിര്‍ണയം എന്നിവ പ്രാധാന്യമുള്ള ഘടകങ്ങളാണ്. 60 വയസ്സ് കഴിഞ്ഞവരിലാണ് കൂടുതലായും രോഗലക്ഷണങ്ങൾ കാണപ്പെടുന്നത്.
സാധാരണ ചെയ്യുന്ന കാര്യങ്ങള്‍, വളരെ കാലമായി ചെയ്തുകൊണ്ടിരുന്ന പ്രവൃത്തികൾ വേണ്ട രീതിയിൽ ചെയ്യാൻ കഴിയാതെ വരിക, സ്വന്തം മേൽവിലാസമോ ഫോൺനമ്പറോ മറന്നുപോവുക, സാധനങ്ങള്‍ വച്ച് മറക്കുക, സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു വിഷയത്തിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുന്ന അവസ്ഥ, പറഞ്ഞകാര്യങ്ങൾ തന്നെ വീണ്ടും പറയുക, ചോദ്യങ്ങൾ വീണ്ടും ആവർത്തിച്ചുകൊണ്ടിരിക്കുക, വർഷം, തീയതി, ദിവസം എന്നിവ മറന്നു പോവുക, സ്ഥലകാലബോധം നഷ്ടപ്പെടുക, വൈകാരിക പെരുമാറ്റ പ്രശ്‌നങ്ങള്‍, ആശയ വിനിമയത്തിലെ ബുദ്ധിമുട്ടുകള്‍ തുടങ്ങിയവയെല്ലാം രോഗ ലക്ഷണങ്ങളാണ്.
അല്‍ഷിമേഴ്‌സ് രോഗ സാധ്യത കുറയ്ക്കാന്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. ഉയർന്ന ഫ്രക്ടോസ്
ഉയർന്ന ഫ്രക്ടോസ് അഥവാ പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, കോണ്‍ സിറപ്പ് പോലെയുള്ള സിറപ്പുകള്‍, മറ്റ് പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ തുടങ്ങിയവയുടെ അമിത ഉപയോഗം അൽഷിമേഴ്‌സ് രോഗ സാധ്യത കൂടാം. കൂടാതെ ഉയര്‍ന്ന കലോറി ഉള്ളതും നാരുകളുടെ അഭാവം ഉള്ളതു കൊണ്ടും ഇവ നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കും, ശരീരഭാരം വർദ്ധിപ്പിക്കും. അതിനാല്‍ ഇവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.
2. ഫ്രഞ്ച് ഫ്രൈസ്
ബർഗറുകളുമായും സോസുമായും മറ്റും ഒരു സൈഡ് ഡിഷ് എന്ന നിലയിൽ ഫ്രഞ്ച് ഫ്രൈസ് പലരും കഴിക്കാറുണ്ട്. ഫ്രഞ്ച് ഫ്രൈസിലെ ഉരുളക്കിഴങ്ങ് രക്തത്തിലെ ഗ്ലൂക്കോസ് വർദ്ധിപ്പിക്കുകയും വീക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇവയുടെ അമിത ഉപയോഗം ഭാവിയില്‍ അല്‍ഷിമേഴ്‌സ് രോഗ സാധ്യത കൂട്ടാം.
3. സീഡ് ഓയില്‍
സൂര്യകാന്തി എണ്ണ, കുങ്കുമ എണ്ണ തുടങ്ങിയവയുടെ അമിത ഉപയോഗവും അല്‍ഷിമേഴ്‌സ് രോഗ സാധ്യത കൂട്ടാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ 'കൺസൾട്ട്' ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.
