സിട്രസ് പഴങ്ങളാണ് മറ്റൊരു ഭക്ഷണം. വിറ്റാമിൻ സി, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അലർജി പ്രതിപ്രവർത്തനങ്ങളെ ചെറുക്കുന്നതിനും മികച്ചതാണ്.
മഞ്ഞുകാലത്ത് അലർജിയും പനിയും ജലദോഷവും പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. മഞ്ഞ്, തണുപ്പ് എന്നിവ കാരണം ഉണ്ടാകുന്ന അലർജിയെ സീസണൽ അലർജി എന്നാണ് വിളിക്കുന്നത്. മരുന്നിനുപുറമെ ജീവിതശൈലിയിലെ ചില മാറ്റങ്ങളും സീസണൽ അലർജികൾ തടയാൻ സഹായിക്കും. സീസണൽ അലർജിയെ തടയാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചറിയാം...
ഒന്ന്...
ആപ്പിളിൽ ക്വെർസെറ്റിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. മൂക്കൊലിപ്പ്, തുമ്മൽ, കണ്ണുകൾ ചൊറിച്ചിൽ തുടങ്ങിയ ചെറിയ സീസണൽ അലർജി ലക്ഷണങ്ങൾ ഇല്ലാതാക്കാൻ ക്വെർസെറ്റിൻ പ്രവർത്തിക്കുന്നു.
രണ്ട്...
സിട്രസ് പഴങ്ങളാണ് മറ്റൊരു ഭക്ഷണം. വിറ്റാമിൻ സി, ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നതിനും അലർജി പ്രതിപ്രവർത്തനങ്ങളെ ചെറുക്കുന്നതിനും മികച്ചതാണ്.
മൂന്ന്...
മഞ്ഞളാണ് അലർജി ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും. മഞ്ഞളിൽ അടങ്ങിയിരിക്കുന്ന കുർക്കുമിൻ സീസണൽ അലർജികളെ കുറക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.
നാല്...
സാൽമൺ, അയല, ട്യൂണ, മത്തി എന്നിവയുൾപ്പെടെയുള്ള മത്സ്യങ്ങൾ ഒമേഗ -3 ന്റെ മികച്ച ഉറവിടങ്ങളാണ് . കുട്ടികളിലെ അലർജി, ആസ്ത്മാറ്റിക് അവസ്ഥകളുടെ സാധ്യത കുറയ്ക്കാനും ഇത് സഹായിക്കും.
അഞ്ച്...
തൈരിലെ പ്രോബയോട്ടിക്‌സിന് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ കഴിയും. ഇത് അലർജിക്കുള്ള സാധ്യത കുറയ്ക്കും.
ശരീരഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ ഈ പഴങ്ങൾ ഉൾപ്പെടുത്താൻ മറക്കരുത്

