Asianet News MalayalamAsianet News Malayalam

വൻകുടൽ അണുബാധ തടയാൻ ഡയറ്റിൽ ഉൾപ്പെടുത്താം 8 ഭക്ഷണങ്ങൾ

വൻകുടൽ അണുബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് പല രീതിയിൽ ആയിരിക്കും. വയറിളക്കം, രക്തത്തോട് കൂടിയുള്ള മലവിസർജ്ജനം, പെട്ടെന്നുണ്ടാവുന്ന ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയവ എല്ലാം വൻകുടൽ അണുബാധയുടെ ലക്ഷണങ്ങളാണ്. 
 

foods to include in your diet to prevent colon infections-rse-
Author
First Published Sep 20, 2023, 11:23 AM IST

വൻകുടലിൽ ഉണ്ടാകുന്ന അണുബാധ പലരിലും കണ്ട് വരുന്ന പ്രശ്നമാണ്. പ്രതിവർഷം ആയിരക്കണക്കിന് ആളുകളുടെ ജീവൻ അപഹരിക്കുന്നതിന് ഈ രോഗം കാരണമാകുന്നതായി പഠനങ്ങൾ പറയുന്നു. ഈ രോഗം ദഹനം ഉൾപ്പെടെയുള്ള ശാരീരിക കാര്യങ്ങളിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് വൻകുടലിനുള്ളിൽ പുണ്ണുകളും അണുബാധകളും ഉണ്ടാകുന്നതിന് കാരണമാകും.

 വൻകുടൽ അണുബാധയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുന്നത് പല രീതിയിൽ ആയിരിക്കും. വയറിളക്കം, രക്തത്തോട് കൂടിയുള്ള മലവിസർജ്ജനം, പെട്ടെന്നുണ്ടാവുന്ന ക്ഷീണം, ശരീരഭാരം കുറയുക തുടങ്ങിയവ എല്ലാം വൻകുടൽ അണുബാധയുടെ ലക്ഷണങ്ങളാണ്. 

ആരോഗ്യമുള്ള കുടലിന് മൊത്തത്തിലുള്ള ആരോഗ്യം നിയന്ത്രിക്കാൻ സഹായിക്കും. കുടൽ ശുദ്ധമല്ലെങ്കിൽ അത് ബാക്ടീരിയയുടെ വളർച്ച, അസന്തുലിതാവസ്ഥ, മലബന്ധം തുടങ്ങിയ അനാവശ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. വൻകുടൽ പ്രശ്നങ്ങൾ ഓക്കാനം അല്ലെങ്കിൽ റിഫ്ലക്സ് എന്നിവയ്ക്കും കാരണമാകും. ആരോ​ഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് കുടലിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്നു. ഏതൊക്കെയാണ് ആ ഭക്ഷണങ്ങളെന്നതാണ് താഴേ പറയുന്നത്...

പപ്പായ...

മലബന്ധം പ്രശ്നമുള്ളവർ പപ്പായ പതിവായി കഴിക്കാവുന്നതാണ്. ഇതിൽ എൻസൈമുകൾ അടങ്ങിയിട്ടുണ്ട്. പപ്പായ കഴിക്കുന്നത് വൻകുടലിനെ ശുദ്ധികരിക്കാൻ സഹായിക്കുകയും എല്ലായ്പ്പോഴും ആരോഗ്യകരമായി നിലനിർത്തുകയും ചെയ്യുന്നു.

ആപ്പിൾ...

ആപ്പിളിൽ പെക്റ്റിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യകരമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുന്ന പ്രകൃതിദത്ത പോഷകമാണ്. ആപ്പിളിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് ദഹനത്തിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും നല്ലതാണ്. 

മാമ്പഴം...

പഴങ്ങളുടെ രാജാവ് എന്നും അറിയപ്പെടുന്ന ഫലമാണ് മാമ്പഴം. ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫെെബർ ധാതുക്കളെ ഉയർന്ന അളവിൽ നൽകാൻ സഹായിക്കുന്നു ഇവ. ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ  മാമ്പഴം ദഹന പ്രക്രിയയെ മെച്ചപ്പെടുത്തുക ചെയ്യുന്നു.

ഇലക്കറികൾ...

ഇലക്കറികൾ കഴിക്കുന്നത് കുടലിനെ ശാന്തമാക്കാനും ആരോഗ്യകരമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കാനും സഹായിക്കും. ഇതിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ കുടലിന്റെ ആരോഗ്യം നിലനിർത്താൻ ഇത് സഹായിക്കും. 

ഗ്രാമ്പൂ...

ഗ്രാമ്പൂ ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത് വൻകുടലിൽ അടിഞ്ഞുകൂടുന്ന വിഷവസ്തുക്കളെ പുറന്തള്ളുകയും വയറ്റിൽ അൾസർ ഉണ്ടാകുന്നത് പ്രതിരോധിക്കുകയും ചെയ്യും.

മത്തങ്ങ വിത്തുകൾ

ഔഷധ ഗുണങ്ങളും പോഷകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ വൻകുടൽ അണുബാധയുടെ സാധ്യതകളെ ഒരുപരിധിവരെ തടഞ്ഞു നിർത്താൻ സഹായിക്കും. ഇത് മൂത്രസഞ്ചിയുടെ ആരോഗ്യനില മെച്ചപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ ആവശ്യമായ ആൻറി ഓക്സിഡൻറുകളെ നൽകുകയും ചെയ്യുന്നു. 

ചിയ വിത്തുകൾ...

ഒമേഗ -3 ഫാറ്റി ആസിഡുകളുടെയും നാരുകളുടെയും ഗുണം കൊണ്ട് ചിയ വിത്തുകൾ ചീത്ത ബാക്ടീരിയകളെ കുറയ്ക്കാനും നല്ല ബാക്ടീരിയകളുടെ ഉത്പാദനം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. 

ഓട്സ്...

ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കുന്നതിനാൽ നാരുകൾ വൻകുടലിന് വളരെ നല്ലതാണ്. നാരുകൾ വൻകുടലിലൂടെ  മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങൾ തടയാനും ഓട്‌സ് കഴിക്കുന്നത് സഹായിക്കും. 

രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന രണ്ട് പാനീയങ്ങൾ

 

Follow Us:
Download App:
  • android
  • ios