രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന രണ്ട് പാനീയങ്ങൾ
രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.

പ്രമേഹം എന്നത് ഒരസുഖം മാത്രമല്ല മറിച്ച് ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയാണ് പ്രമേഹം എന്ന് പറയുന്നത്. രക്തത്തിൽ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ് പ്രമേഹം.
പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു. പ്രമേഹം നിയന്ത്രിക്കുന്നതിൽ സമീകൃതാഹാരം നിലനിർത്തുക, ശാരീരികമായി സജീവമായിരിക്കുക, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുക, നിർദ്ദേശിച്ച പ്രകാരം മരുന്നുകളോ ഇൻസുലിനോ കഴിക്കുക എന്നിവ ഉൾപ്പെടുന്നു.
ചില പാനീയങ്ങൾ പ്രമേഹ നിയന്ത്രണ ദിനചര്യയിൽ ഉൾപ്പെടുത്താമെങ്കിലും രക്തത്തിലെ പഞ്ചസാരയുടെ അളവിൽ അവയുടെ സ്വാധീനം പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. പ്രമേഹം നിയന്ത്രിക്കാൻ സഹായകമായേക്കാവുന്ന പാനീയങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധ ലവ്‌നീത് ബത്ര പറയുന്നു.
ഉലുവ വെള്ളം...
ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഏകദേശം 10 ഗ്രാം ഉലുവ ചൂടുവെള്ളത്തിൽ കുതിർത്ത ശേഷം കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കുന്നതായി വിദഗ്ധർ പറയുന്നു. ഇതിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ദഹന പ്രക്രിയയെ മന്ദഗതിയിലാക്കാൻ സഹായിക്കുന്നു. കൂടാതെ,
കാർബോഹൈഡ്രേറ്റിന്റെയും പഞ്ചസാരയുടെയും ആഗിരണത്തെ കൂടുതൽ നിയന്ത്രിക്കുന്നു.
കറുവപ്പട്ട വെള്ളം...
കറുവപ്പട്ട രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും പ്രമേഹത്തെ ചെറുക്കാനും സഹായിക്കും. രക്തപ്രവാഹത്തിൽ നിന്ന് കോശങ്ങളിലേക്കുള്ള പഞ്ചസാരയുടെ ചലനം വർദ്ധിപ്പിക്കും. ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും ഇത് സഹായിക്കും. കറുവപ്പട്ടയിൽ കാണപ്പെടുന്ന പ്രകൃതിദത്ത ഘടകങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി നിലനിർത്താൻ ഇൻസുലിൻ ആയി പ്രവർത്തിക്കുന്നു.
ഫാറ്റി ലിവർ രോഗം ; ചർമ്മത്തിൽ കാണുന്ന ചില ലക്ഷണങ്ങൾ