അമ്മമാരിൽ ടൈപ്പ് 2 പ്രമേഹം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത മുലയൂട്ടൽ കുറയ്ക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. 

കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളെ ബോധാവൽക്കരിക്കുന്നതിന്റെ ഭാഗമായി ലോകമെമ്പാടും ഓഗസ്റ്റ് ഒന്ന് മുതൽ ഏഴ് വരെ മുലയൂട്ടൽ വാരം (World Breastfeeding Week) ആഘോഷിക്കുന്നു. നവജാത ശിശുക്കൾക്ക് ഏറ്റവും നല്ല ഭക്ഷണമാണ് മുലപ്പാൽ. കാരണം അതിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികൾ വിവിധ ശിശുരോഗങ്ങളെ തടയാൻ സഹായിക്കുന്നു. 

അമ്മമാരിൽ ടൈപ്പ് 2 പ്രമേഹം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത മുലയൂട്ടൽ കുറയ്ക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. 

' നവജാത ശിശുക്കൾക്ക് ഏറ്റവും നല്ല ഭക്ഷണമാണ് മുലപ്പാൽ. കാരണം അതിൽ അടങ്ങിയിരിക്കുന്ന ആന്റിബോഡികൾ വിവിധ ശിശുരോഗങ്ങളെ തടയാൻ സഹായിക്കുന്നു. അമ്മമാരിൽ ടൈപ്പ് 2 പ്രമേഹം, റൂമറ്റോയ്ഡ് ആർത്രൈറ്റിസ്, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത മുലയൂട്ടൽ കുറയ്ക്കുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. അതുമാത്രമല്ല, മുലപ്പാൽ നൽകുന്നത് അമ്മമാരിൽ സ്തനാർബുദവും അണ്ഡാശയ അർബുദവും ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു...' - ആഗ്രയിലെ ഉജാല സിഗ്നസ് റെയിൻബോ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. നെഹാരിക മൽഹോത്ര പറഞ്ഞു.

ലോക മുലയൂട്ടൽ വാരം; അമ്മയുടെ പാൽ കുഞ്ഞിന് സമ്പൂർണ പോഷകാഹാരം

ആറ് മാസം വരെ കുഞ്ഞിന് മുലപ്പാൽ മാത്രമേ നൽകാൻ പാടൂള്ളൂ. അത് കൊണ്ട് തന്നെ പോഷക​​ഗുണങ്ങളുള്ള ഭക്ഷണങ്ങളായിരിക്കണം മൂലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ടത്. മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്...

ഒന്ന്...

മുലയൂട്ടുന്ന അമ്മമാർക്ക് ധാന്യങ്ങൾ വളരെ പോഷകഗുണമുള്ളതാണ്. മുലപ്പാൽ ഉണ്ടാക്കുന്നതിന് സഹായിക്കുന്ന ഹോർമോണുകളെ പിന്തുണയ്ക്കുന്ന ഗുണങ്ങളും അവയ്ക്കുണ്ട്. ധാന്യങ്ങൾ കഴിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കും. ബാർലി, തവിട്ട് അരി, ഓട്‌സ് എന്നിവ ധാരാളമായി കഴിക്കാം.

രണ്ട്...

പയറുവർഗ്ഗങ്ങൾ, ചീര, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണങ്ങൾ പോഷകങ്ങൾ നിറഞ്ഞതാണ്. മുലപ്പാൽ ഉൽപാദനത്തെ നല്ല രീതിയിൽ സ്വാധീനിച്ചേക്കാവുന്ന ഫൈറ്റോ ഈസ്ട്രജനുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

മുലയൂട്ടുന്ന അമ്മമാർ കഴിക്കേണ്ട പ്രധാനപ്പെട്ട ഭക്ഷണങ്ങൾ

മൂന്ന്...

 പെരുംജീരകവും മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണമാണ്. പെരുംജീരകത്തിന്റെ പതിവായ ഉപയോഗം ദഹനം സുഗമമാക്കുകയും പ്രസവശേഷം ഉണ്ടാകാവുന്ന മലബന്ധം അകറ്റാനും സഹായിക്കും. പെരുംജീരകം ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് മുലപ്പാൽ വർദ്ധിപ്പിക്കുന്നതിന് സഹായിക്കും.

നാല്...

വെളുത്തുള്ളി വളരെ പോഷകഗുണമുള്ളതാണ്. മുലയൂട്ടുന്ന അമ്മമാരെ കൂടുതൽ മുലപ്പാൽ ഉണ്ടാക്കാൻ സഹായിക്കുന്ന ഗാലക്റ്റഗോഗ് ഇതിൽ അടങ്ങിയിരിക്കുന്നു. 

അഞ്ച്...

കാൽസ്യം, കോപ്പർ, ഇവ ധാരാളമായി എള്ളിൽ അടങ്ങിയിരിക്കുന്നു. അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യമേകുന്ന നിരവധി പോഷകങ്ങൾ എള്ളിൽ അടങ്ങിയിട്ടുണ്ട്. എള്ള് മുലപ്പാൽ കൂടാൻ മികച്ചൊരു ഭക്ഷണമാണ്.

ആറ്...

ബദാം ആരോഗ്യകരവും പ്രോട്ടീനും കാൽസ്യവും നിറഞ്ഞതുമാണ്. മുലയൂട്ടുന്ന അമ്മമാർ ദിവസവും ബദാം ചേർത്ത ബാൽ കുടിക്കുന്നത് ശീലമാക്കുക. ഇത് അമ്മയിലെ ക്ഷീണം അകറ്റാനും മുലപ്പാൽ കൂടാനും സഹായകമാണ്.

ഏഴ്... 

പ്രസവാനന്തരം മുലപ്പാലിന്റെ ഉൽപ്പാദനം കൂട്ടാൻ ഉലുവ സഹായിക്കും. തലേന്ന് ഒരു ഗ്ലാസ് വെള്ളത്തിൽ ഉലുവ കുതിർക്കുക. പിറ്റേന്ന് രാവിലെ ഈ വെള്ളം കുടിക്കുക. ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് നല്ലതാണ്.

പ്രസവത്തിന് ശേഷം സ്ത്രീകള്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കേണ്ട ആറ് കാര്യങ്ങള്‍...

എട്ട്...

മധുരക്കിഴങ്ങ്, ചേന, കാരറ്റ്, ബീറ്റ്റൂട്ട് ഇവയിൽ ബീറ്റാ കരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ മുലപ്പാൽ വർധിപ്പിക്കാൻ സഹായിക്കുന്നതോടൊപ്പം കരളിന്റെ ആരോഗ്യത്തിനും നല്ലത്.

ഒൻപത്....

മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് ഓട്സ്. ഇതിലെ ഡയറ്ററി ബീറ്റാ ഗ്ലൂക്കേൻ ആണ് ഈ പ്രത്യേക ഗുണം നൽകുന്നത്. ഓട്‌സ് സാധാരണ പോലെ പാചകം ചെയ്തു കഴിക്കുക.

പത്ത്...

നമ്മൾ മിക്ക വിഭവങ്ങളിലും കറിവേപ്പില ഉപയോഗിക്കുന്നു. കാരണം ഇത് മെലാനിൻ വർദ്ധിപ്പിക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും പോഷകങ്ങൾ തകർക്കാനുള്ള ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കാനും സഹായിക്കുന്നു. മുലയൂട്ടുന്ന അമ്മമാർക്ക് മുലപ്പാൽ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ധാതുക്കളും അവയിൽ സമ്പന്നമാണ്.