മലബന്ധം പലരേയും അലട്ടുന്ന പ്രശ്നമാണ്. അനാരോഗ്യകരമായ ആഹാര ശീലങ്ങള്‍, മോശപ്പെട്ട ജീവിത ശൈലി തുടങ്ങി പല കാരണങ്ങളാലും മലബന്ധം ഉണ്ടാകാം. കുടലിന്‌ ക്രമരഹിതമായ ചലനം ഉണ്ടാകുമ്പോള്‍ മലം പോകാന്‍ പ്രായസമാകും. കുട്ടികളിലും മുതിർന്നവരിലും ഒരു പോലെ ഈ പ്രശ്നം കാണാറുണ്ട്. ശരീരത്തിൽ ജലാംശം കുറയുമ്പോഴാണ് മലബന്ധം കൂടുതലായും അനുഭവപ്പെടുന്നത്. കാരണങ്ങൾ വളരെ ചെറുതായി തോന്നുമെങ്കിലും പോഷകങ്ങൾ കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതും വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുന്നതും മലബന്ധം രൂക്ഷമാകാൻ കാരണമാകും.

മലബന്ധം ഉണ്ടാകാനുള്ള കാരണങ്ങൾ...

1. ആഹാരശീലത്തിലെ ക്രമക്കേടുകൾ
2.ആവശ്യത്തിന്‌ വെള്ളം കുടിക്കാതിരിക്കുക
3.ആഹാരത്തിൽ പോഷകങ്ങളുടെ കുറവ്‌
4. ജലാംശം കുറഞ്ഞ ഭക്ഷണം കഴിക്കുന്നതും ഫൈബറിന്റെ ആഭാവവും മലബന്ധത്തിന്‌ കാരണമാകാം. 
5.. വ്യായാമം ഇല്ലാത്തതാണ്‌ മറ്റൊരു പ്രധാന കാരണം. മരുന്നുകള്‍ കഴിക്കുമ്പോള്‍ അതിന്റെ പാര്‍ശ്വ ഫലമായും ചിലര്‍ക്ക്‌ മലബന്ധം അനുഭവപ്പെടാറുണ്ട്‌.

മലബന്ധം ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍....

ഒന്ന്...

 മലബന്ധം അകറ്റാന്‍ പ്രൊബയോട്ടിക്‌സ്‌, മഗ്നീഷ്യം, ഫൈബര്‍ എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ നല്ലതാണ്‌. മലബന്ധം അകറ്റാന്‍ പഴം , തക്കാളി വെളുത്തുള്ളി, സവാള, അസ്‌പരാഗസ്‌, തൈര്‌ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കുടലിന്റെ ആരോഗ്യത്തിന്‌ ഇവ നല്ലതാണ്‌. 

രണ്ട്....

പഴവര്‍ഗങ്ങള്‍, സാലഡുകള്‍, പച്ചക്കറികള്‍. ജ്യൂസുകള്‍ എന്നിവ മലബന്ധം അകറ്റാന്‍ സഹായിക്കും. അതേസമയം മലബന്ധം ഉള്ളവര്‍ ചോക്ലേറ്റ്‌ കഴിക്കുന്നത്‌ കുറയ്‌ക്കണം.

മൂന്ന്...

ഇലക്കറികള്‍, ബീന്‍സ്‌, നട്‌സ്‌ എന്നിവയില്‍ ഫൈബര്‍ അടങ്ങിയിട്ടുണ്‌്‌. ധാന്യങ്ങള്‍ , കൊഴുപ്പ്‌ കുറഞ്ഞ ഭക്ഷണങ്ങള്‍ മത്സ്യം, ടര്‍ക്കി, തേന്‍, അത്തിപ്പഴം, ബാദാം, ബ്രോക്കോളി, ആവക്കാഡോ, ചീര, പേരക്ക, പെരുംജീരകം എന്നിവയെല്ലാം മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കും.

നാല്....

മലബന്ധം ഒഴിവാക്കാന്‍ ഉണക്കമുന്തിരിയിട്ട വെള്ളം, ക്യാരറ്റ്‌ ജ്യൂസ്‌, പൈനാപ്പിള്‍ ജ്യൂസ്‌ എന്നിവ കുടിക്കുന്നത്‌ നല്ലതാണ്‌.