Asianet News MalayalamAsianet News Malayalam

നന്നായി ഉറങ്ങണോ; ഇതാ 4 വഴികൾ

ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് ഉറക്കം. ആരോഗ്യത്തിന് മാത്രമല്ല, ദിവസം മുഴുവന്‍ നല്ലപോലെ ജോലി ചെയ്യാനും സന്തോഷത്തിനും ഉറക്കം പ്രധാനമാണ്. രാത്രി ഉറക്കം ശരിയായില്ലെങ്കില്‍ ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു അവസ്ഥയുണ്ടാകും. ഉറക്കം വരാത്തതിന് കാരണങ്ങള്‍ പലതുണ്ട്. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന 4 കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
 

four things will help you to get good sleep
Author
Trivandrum, First Published Jun 11, 2019, 8:20 PM IST

ഉറക്കം മനുഷ്യന് ആവശ്യമുളള കാര്യമാണ്. പലപ്പോഴും അത് കിട്ടാറില്ല എന്നത് മറ്റൊരു കാര്യം. നല്ല ഉറക്കത്തിനായി പല വഴികളും തിരയുന്നവരുമുണ്ട്. ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ് ഉറക്കം. ആരോഗ്യത്തിന് മാത്രമല്ല, ദിവസം മുഴുവന്‍ നല്ലപോലെ ജോലി ചെയ്യാനും സന്തോഷത്തിനും ഉറക്കം പ്രധാനമാണ്. 

രാത്രി ഉറക്കം ശരിയായില്ലെങ്കില്‍ ദിവസം മുഴുവന്‍ ഉറക്കം തൂങ്ങിയിരിക്കുന്ന ഒരു അവസ്ഥയുണ്ടാകും. ഉറക്കം വരാത്തതിന് കാരണങ്ങള്‍ പലതുണ്ട്. ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യങ്ങളായിരിക്കാം, പിരിമുറുക്കങ്ങളായിരിക്കാം, ഉറക്കത്തിന് ഭംഗം വരുത്തുന്ന പരിസ്ഥിതികളായിരിക്കാം. നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്ന 4 കാര്യങ്ങള്‍ താഴേ ചേർക്കുന്നു..

ഒന്ന്...

ക്യത്യമായ സമയമാണ് ആദ്യം വേണ്ടത്. എല്ലാ ദിവസവും ഉറക്കത്തിന് കൃത്യമായ സമയം  നിശ്ചയിക്കുന്നത് എല്ലാ ദിവസവും കൃത്യമായി ഉറങ്ങാൻ നിങ്ങളെ പ്രേരിപ്പിക്കുമെന്ന് പഠനങ്ങൾ പറയുന്നു. 

രണ്ട്...

ഉറങ്ങാൻ സ്വസ്ഥമായ വൃത്തിയുള്ള ഇടമുണ്ടായിരിക്കുക എന്നത് പ്രധാനമാണ്. എങ്കിലും നല്ല ഉറക്കത്തിന് കിടക്കയിൽ തന്നെ കിടക്കണമെന്നില്ല. കിടക്കയിൽ കിടന്നിട്ടും ഉറക്കം വരുന്നില്ലെങ്കിൽ ഒരു പുസ്തകവുമായി സെറ്റിയിലോ കസേരയിലോ ഇരിക്കാം. പെട്ടെന്ന് ഉറക്കം ലഭിക്കാൻ മാനസികോല്ലാസം നൽകുന്ന പുസ്സ്തകങ്ങൾ രാത്രി നേരത്ത്  അലസമായി വായിക്കുന്നത് ഉറങ്ങാൻ സഹായകമാണെന്ന് പഠനങ്ങൾ പറയുന്നു.

മൂന്ന്...

മൊബൈൽ നോക്കി ഉറങ്ങി പോകുന്നവരാണ് ഇന്ന് മിക്കവരും. എന്നാൽ ഇതിൽ നിന്നും പുറത്തേക്കു വരുന്ന നീല വെളിച്ചം ഉറക്കം ലഭിക്കുന്നതിന് തടസ്സമാകും. 

നാല്...

മെഡിറ്റേഷനിലൂടെയോ പ്രാർത്ഥനയോ ധ്യാനമോ പോലുള്ള പ്രവർത്തനങ്ങളിലൂടെ ശരീരത്തിനും മനസ്സിനും ഉറങ്ങുന്നതിന് അരമണിക്കൂർ മുൻപെങ്കിലും സമയം നൽകണം. ദീർഘ ജോലികളിൽ നിന്ന് നേരെ ഉറങ്ങാൻ കിടക്കരുത്. 

Follow Us:
Download App:
  • android
  • ios