Asianet News MalayalamAsianet News Malayalam

Covid 19 Fourth Wave : കൊവിഡ് നാലാം തരംഗം; ജൂണില്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

ഐഐടി കാന്‍പൂര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കൊവിഡ് കേസുകള്‍ കുറയുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ നിയന്ത്രമങ്ങളില്‍ ഇളവ് വരുത്തുന്ന സമയത്താണ് ഇങ്ങനെ ഒരു റിപ്പോര്‍ട്ട് പുറത്തുവരുന്നത്. 

Fourth covid 19 Wave May Hit India in June 2022
Author
Kanpur, First Published Feb 28, 2022, 9:14 AM IST

കൊവിഡിന്റെ (covid 19) നാലാം തരംഗം (fourth wave) ജൂൺ മാസത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. ഐഐടി കാൻപൂർ തയ്യാറാക്കിയ പഠന റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. കൊവിഡ് കേസുകൾ കുറയുന്ന പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുന്ന സമയത്താണ് ഇങ്ങനെ ഒരു റിപ്പോർട്ട് പുറത്തുവരുന്നത്. 

നേരത്തെ, കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ മൂന്നാം തരംഗത്തെക്കുറിച്ച് പ്രവചനം നടത്തിയിരുന്നു. തീയതികളിൽ നേരിയ വ്യതിയാനത്തോടെ അത് വളരെ കൃത്യമായിരുന്നു.  ഇന്ത്യയിൽ കൊവിഡിന്റെ നാലാമത്തെ തരംഗത്തെക്കുറിച്ചുള്ള പ്രവചനം നടത്താൻ, ഐഐടി കാൺപൂരിലെ മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെ ഗവേഷകരായ സബറ പർഷാദ് രാജേഷ്ഭായി, സുബ്ര ശങ്കർ ധർ, ശലഭ് എന്നിവർ തങ്ങളുടെ പ്രവചനത്തിനായി സ്റ്റാറ്റിസ്റ്റിക്കൽ മോഡലാണ് ഉപയോഗിച്ചത്. 

കൊവിഡ് 19 നാലാമത്തെ തരംഗം 2022 ജൂൺ 22 മുതൽ ആരംഭിച്ച് 2022 ഓഗസ്റ്റ് 23 ന് അതിന്റെ ഉച്ചസ്ഥായിയിലെത്തുകയും 2022 ഒക്ടോബർ 24 ന് അവസാനിക്കുകയും ചെയ്യുമെന്നും ​ഗവേഷകർ വ്യക്തമാക്കി. കൊവിഡ് -19 ന്റെ നാലാമത്തെ തരംഗം ഉയർന്നുവന്നാൽ അത് കുറഞ്ഞത് നാല് മാസമെങ്കിലും നീണ്ടുനിൽക്കുമെന്ന് ഗവേഷകർ പറഞ്ഞു. 

അടുത്ത കൊവിഡ്-19 വേരിയന്റ് 2 വ്യത്യസ്ത രീതികളിൽ ഉയർന്നുവരുമെന്ന് മറ്റൊരു ഗവേഷണം തെളിയിച്ചിട്ടുണ്ട്. പുതിയ വേരിയന്റിന് മുമ്പ് തിരിച്ചറിഞ്ഞതിനേക്കാൾ കാഠിന്യം കുറവായിരിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല എന്നും ​ഗവേഷകർ ഊന്നിപ്പറഞ്ഞു.

ഈ വർഷം കൊവിഡ് അവസാനിക്കാനാണ് സാധ്യത കൂടുതലെന്ന് സൗമ്യ സ്വാമിനാഥൻ

ഈ വർഷം കൊവിഡ് അവസാനിക്കാനാണ് സാധ്യത കൂടുതലെന്ന് ലോകാരോഗ്യ സംഘടന (WHO) ചീഫ് സയന്റിസ്റ്റ് സൗമ്യ സ്വാമിനാഥൻ പറഞ്ഞു.   അതേസമയം, 2019നു മുൻപുള്ള സ്ഥിതിയിലേക്ക് ഉടൻ മടങ്ങാനാകില്ലെന്ന് അവർ പറയുന്നു. ഈ വർഷം അവസാനത്തോടെ മഹാമാരിയിൽ നിന്ന് കരകയറാനാകുമെന്നാണ് കരുതുന്നത്.

 കൊറോണ വൈറസിന്റെ ആരോഗ്യപരമായ ആഘാതങ്ങൾ നമ്മൾ മറികടക്കും. മറ്റു ശ്വാസകോശ വൈറസുകളുടെ പോലെ അതിനോടൊപ്പം ജീവിക്കാൻ പഠിക്കുമെന്നും സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി.

പുതിയ വകഭേദങ്ങളെ കുറിച്ച് വളരെ ജാഗ്രത പുലർത്തുക. അപ്പോൾ നമുക്ക് ആഗോളതലത്തിൽ കൂടുതൽ മെച്ചപ്പെട്ട നിരീക്ഷണ സംവിധാനം ഉണ്ടാകു. കൂടാതെ മാസക് ധരിക്കുന്നത് തുടരുക. സാധാരണ പനി ബാധിച്ചിട്ടുള്ള സമയങ്ങളിൽ പോലും മാസ്ക് ധരിക്കുന്നത് നല്ലതാണെന്നും അവർ പറഞ്ഞു. 

Read more കൊവിഡ് സംബന്ധമായി വയറുവേദന? ; അറിയേണ്ട കാര്യങ്ങള്‍...

Follow Us:
Download App:
  • android
  • ios