Asianet News MalayalamAsianet News Malayalam

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന 7 പഴങ്ങൾ

പ്രമേഹമുള്ള ആളുകൾക്ക് ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് ഇടയാക്കുന്നു. ശരിയായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിലൂടെ രോഗാവസ്ഥയെ നിയന്ത്രണവിധേയമാക്കും. ഗ്ലൈസെമിക് സൂചിക (ജി.ഐ) കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും. 

fruits for a diabetes friendly diet-rse-
Author
First Published Sep 23, 2023, 4:53 PM IST

പ്രമേഹമുള്ളവർ എപ്പോഴും ഭക്ഷണകാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. പ്രമേഹമുള്ള ആളുകൾക്ക് ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിന് ഇടയാക്കുന്നു. ശരിയായ ഭക്ഷണപാനീയങ്ങൾ കഴിക്കുന്നതിലൂടെ രോഗാവസ്ഥയെ നിയന്ത്രണവിധേയമാക്കും.

ഗ്ലൈസെമിക് സൂചിക (ജി.ഐ) കുറവുള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ സഹായിക്കും. പ്രമേഹരോഗികൾ പലപ്പോഴും പഴങ്ങൾ കഴിക്കുന്നതിന് മുമ്പ് വീണ്ടും ചിന്തിക്കാറുണ്ട്. മധുരമുള്ള പഴങ്ങൾ കഴിക്കുന്നത് പലരും പൂർണമായും ഒഴിവാക്കാറുണ്ട്. പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ചില പഴങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്... 

ഒന്ന്...

പ്രമേഹമുള്ളവർക്ക് കഴിക്കാവുന്ന ഒരു പഴമാണ് സ്ട്രോബെറി. ഒരു കപ്പ് സ്ട്രോബെറിയിൽ ഓറഞ്ചിനെക്കാൾ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി, ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവ ഇതിലുണ്ട്. ബ്ലൂബെറി, ബ്ലാക്ക്‌ബെറി, റാസ്‌ബെറി എന്നിവയിലും ജിഎൽ സ്കോർ കുറവാണ്. ഒരു കപ്പ് സ്ട്രോബെറിയിൽ 7 ഗ്രാം പഞ്ചസാര മാത്രമേ അടങ്ങിയിട്ടുള്ളൂ. 

രണ്ട്...

കിവിയാണ് മറ്റൊരു പഴം എന്ന് പറയുന്നത്. കിവിയിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഒരു പഴത്തിൽ 6.7 ഗ്രാം പഞ്ചസാര മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇത് പ്രമേഹ-സൗഹൃദ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതാണ്.

മൂന്ന്...

പൊതുവെ അവോക്കാഡോ കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ഒരു അവോക്കാഡോയിലെ പഞ്ചസാരയുടെ അളവ് ഏകദേശം 1 ഗ്രാം ആണ്. പഴത്തിലെ ആരോഗ്യകരമായ കൊഴുപ്പ് വിശപ്പ് കുറയ്ക്കാനും സഹായിക്കുന്നു.

നാല്...

വേനൽക്കാലത്തെ പ്രധാന ഭക്ഷണമാണ് തണ്ണിമത്തൻ. അതിൽ പഞ്ചസാര വളരെ കുറവാണ്. ഒരു കപ്പ് തണ്ണിമത്തനിൽ 10 ഗ്രാം പഞ്ചസാര മാത്രമേ അടങ്ങിയിട്ടുള്ളൂ. വിറ്റാമിൻ സി, എ, ഇലക്‌ട്രോലൈറ്റുകൾ എന്നിവയാൽ സമ്പന്നമാണ് തണ്ണിമത്തൻ.

അഞ്ച്...

വിറ്റാമിൻ സിയാൽ സമ്പുഷ്ടമായ ഓറഞ്ചിൽ ഏകദേശം 14 ഗ്രാം പഞ്ചസാരയും 77 കലോറിയും അടങ്ങിയിട്ടുണ്ട്. ഇതിൽ ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. 

ആറ്...

ഒരു ആപ്രിക്കോട്ടിൽ 17 ഗ്രാം കലോറിയും 4 ഗ്രാം കാർബോഹൈഡ്രേറ്റും മാത്രമേ അടങ്ങിയിട്ടുള്ളൂ. വിറ്റാമിൻ എ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധ സംവിധാനത്തെയും കാഴ്ചശക്തിയെയും ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് പ്രമേഹരോഗികൾക്ക് വളരെ പ്രയോജനകരവുമാണ്. 

ഏഴ്...

USDA പ്രകാരം ഒരു ഇടത്തരം വലിപ്പമുള്ള ആപ്പിളിൽ ഏകദേശം 95 കലോറി അടങ്ങിയിട്ടുണ്ട്. നാരുകളാൽ സമ്പുഷ്ടമായ ഇതിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്.

പുളി വെള്ളത്തിന്റെ പ്രധാനപ്പെട്ട ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ ?

 

Follow Us:
Download App:
  • android
  • ios