Asianet News MalayalamAsianet News Malayalam

പുളി വെള്ളത്തിന്റെ പ്രധാനപ്പെട്ട ആരോ​ഗ്യ​ഗുണങ്ങൾ എന്തൊക്കെ ?

പലവിധ പോഷകങ്ങൾ അടങ്ങിയതാണ് പുളി. ആന്റിഓക്‌സിഡന്റുകളാലും മഗ്നീഷ്യത്താലും സമ്പുഷ്ടമാണ് പുളി. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം പുളി സഹായകമാണ്. 
 

health benefits of tamarind water-rse-
Author
First Published Sep 23, 2023, 3:51 PM IST

മിക്ക കറികളിലും നാം ഉപയോ​ഗിച്ച് വരുന്ന ചേരുവകയാണ് പുളി. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലുമെല്ലാം തന്നെ പുളി വിവിധ രോ​ഗങ്ങൾക്ക് പരിഹാരമായി ഉപയോ​ഗിച്ച് വരുന്നു. പുളിയിട്ട് തിളപ്പിച്ച വെള്ളം പല ജീവിത ശൈലീ രോഗങ്ങൾക്കും പരിഹാരമാണ്.പലവിധ പോഷകങ്ങൾ അടങ്ങിയതാണ് പുളി. ആന്റിഓക്‌സിഡന്റുകളാലും മഗ്നീഷ്യത്താലും സമ്പുഷ്ടമാണ് പുളി. ശരീരഭാരം കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമെല്ലാം പുളി സഹായകമാണ്. 

പുളിയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശക്തമായ രോഗപ്രതിരോധ സംവിധാനത്തിനും ആരോഗ്യകരമായ ചർമ്മത്തിനും മുറിവ് ഉണക്കുന്നതിനും പ്രധാനമാണ്. കൂടാതെ, തയാമിൻ, റൈബോഫ്ലേവിൻ, നിയാസിൻ തുടങ്ങിയ ബി വിറ്റാമിനുകളും പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ അവശ്യ ധാതുക്കളും പുളി ഗണ്യമായ അളവിൽ നൽകുന്നു.

സ്ത്രീകളിൽ ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് പുളിയിട്ട് തിളപ്പിച്ച വെള്ളം. പോളിഫെനോൾസ്, ഫ്ലേവനോയ്ഡുകൾ തുടങ്ങിയ ശക്തമായ ആന്റിഓക്‌സിഡന്റുകൾ പുളിയിൽ അടങ്ങിയിട്ടുണ്ട്. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കൽ കോശങ്ങളുടെ കേടുപാടുകൾ തടയാനും കാൻസർ ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.

ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കുള്ള പ്രകൃതിദത്ത പ്രതിവിധിയായി പുളി ഉപയോഗിച്ചുവരുന്നു. ക്രമമായ മലവിസർജ്ജനത്തെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം ലഘൂകരിക്കുകയും ദഹനനാളത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഡയറ്ററി ഫൈബറും പ്രകൃതിദത്ത പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു.

പുളി വെള്ളം പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യത്തെ നല്ല രീതിയിൽ സ്വാധീനിച്ചേക്കാം. ഉയർന്ന ഫൈബർ ഉള്ളടക്കവും ആന്റിഓക്‌സിഡന്റുകളും കാരണം ചീത്ത എൽഡിഎൽ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാൻ ഇത് സഹായിക്കും. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. പോളിഫെനോൾസ്, ബയോഫ്‌ളേവനോയ്ഡുകൾ തുടങ്ങിയ ആന്റി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ അടങ്ങിയ പുളി ശരീരത്തിലെ വീക്കം തടയുന്നതിൽ ശക്തമായി പ്രവർത്തിക്കുന്നു. 

പുളിയിൽ മഗ്നീഷ്യം ധാരാളമുണ്ട്.  മഗ്നീഷ്യം അസ്ഥികളുടെ രൂപീകരണത്തിലും പേശികളുടെ സങ്കോചം എന്നിവ നിയന്ത്രിക്കുന്നതിലും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിക്കുന്നു.
അതോടൊപ്പം, മഗ്നീഷ്യം അടങ്ങിയിട്ടുള്ളതിനാൽ ഉറക്കക്കുറവ് അനുഭവിക്കുന്ന വ്യക്തികൾക്കും പുളി ഗുണകരമാണ്. നല്ല ഉറക്കം ലഭിക്കുന്നതിന് പുളി സഹായകമാണ്. 

ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ആറ് സൂപ്പർ ഫുഡുകൾ
 

Follow Us:
Download App:
  • android
  • ios