പോഷകഗുണങ്ങൾ ഉള്ളതിനാൽ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗമാണ്. ചെറി മുതൽ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ സ്‌ട്രോബെറി വരെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതായി ന്യൂട്രീഷനിസ്റ്റും ഡിടിഎഫിന്റെ സ്ഥാപകയുമായ സോണിയ ബക്ഷി പറഞ്ഞു. 

തണുപ്പ്കാലത്ത് വിവിധ രോ​ഗങ്ങൾ പിടിപെടാം. ജലദോഷം, ചുമ, പനി എന്നിവ ഈ സീസണിൽ വ്യാപകമാണ്. അത് കൊണ്ട് തന്നെ ഈ സമയങ്ങളിൽ രോ​ഗങ്ങളിൽ നിന്ന് രക്ഷനേടാൻ പ്രതിരോധശേഷി കൂട്ടേണ്ടതുണ്ട്. അതിനുള്ള ഒരു മാർഗമാണ് സീസണൽ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത്. 

പോഷകഗുണങ്ങൾ ഉള്ളതിനാൽ പഴങ്ങൾ കഴിക്കുന്നത് ആരോഗ്യം നിലനിർത്താനുള്ള ഏറ്റവും നല്ല മാർഗമാണ്. ചെറി മുതൽ ആന്റിഓക്‌സിഡന്റ് സമ്പുഷ്ടമായ സ്‌ട്രോബെറി വരെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതായി ന്യൂട്രീഷനിസ്റ്റും ഡിടിഎഫിന്റെ സ്ഥാപകയുമായ സോണിയ ബക്ഷി പറഞ്ഞു.

തണുപ്പ്കാലത്ത് കഴിക്കേണ്ട പഴങ്ങൾ...

ചെറി...

മധുരപലഹാരങ്ങൾക്ക് സ്വാഭാവിക മധുരവും സ്വാദും നൽകാൻ ചെറി പഴം ചേർക്കാറുണ്ട്. അവ ഊർജ്ജം വർധിപ്പിക്കാനും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രക്തത്തിലെ യൂറിക് ആസിഡ് കുറയ്ക്കാനും ചെറി സഹായകമാണ്.

സ്ട്രോബെറി...

സ്‌ട്രോബെറി ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. മാത്രമല്ല അവ ചീത്ത കൊളസ്ട്രോൾ (എൽഡിഎൽ) കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 

ബെറിപ്പഴങ്ങൾ...

ബെറിപ്പഴങ്ങൾ ഓട്സിനൊപ്പമോ പാൻകേക്കിലോ ചേർത്ത് കഴിക്കാം. അവയിൽ ഉയർന്ന അളവിൽ വിറ്റാമിനുകളും നാരുകളും കുറഞ്ഞ അളവിൽ കലോറിയും ഉണ്ട്. അവ തലച്ചോറിന്റെ ആരോഗ്യം വർദ്ധിപ്പിക്കുകയും പ്രമേഹത്തെ നിയന്ത്രിക്കുകയും മെറ്റബോളിസം വേഗത്തിലാക്കുകയും ചെയ്യുന്നു.

ഓറഞ്ച്...

ഓറഞ്ച് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. വിളർച്ചയെ ചെറുക്കാൻ ഇരുമ്പ് ആഗിരണം ചെയ്യാൻ സഹായിക്കുന്നു. അവ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. 

പപ്പായ...

 പപ്പായ IBS അല്ലെങ്കിൽ ദഹന പ്രശ്നങ്ങൾ ഉള്ള ആളുകൾക്ക് മികച്ചതാണ്. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. സ്മൂത്തിയായോ സാലഡ് രൂപത്തിലോ പപ്പായ കഴിക്കാവുന്നതാണ്.

പല്ലുകളും മോണയും ആരോഗ്യത്തോടെയും വൃത്തിയോടെയും സൂക്ഷിക്കാൻ ചെയ്യേണ്ടത്...