ഗർഭാവസ്ഥയിൽ പ്രമേഹമുണ്ടെങ്കിൽ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് ഫരീദാബാദിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. അനുരാഗ് അഗർവാൾ പറഞ്ഞു.
ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന സങ്കീർണ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഗർഭകാല പ്രമേഹം. ഗർഭാവസ്ഥയുടെ 24 മുതൽ 28 ആഴ്ചയിലാണ് ഇത് സാധാരണ പ്രകടമാകുന്നത്. അമിതവണ്ണക്കാർ, മുൻ ഗർഭത്തിൽ പ്രമേഹം ഉണ്ടായിരുന്നവർ, കുടുംബത്തിൽ പ്രമേഹം ഉള്ളവർ, മുമ്പ് ഗർഭസ്ഥശിശു മരണം സംഭവിച്ചവർ എന്നിവർക്ക് ഗർഭകാല പ്രമേഹ സാധ്യത ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ആരോഗ്യകരമായ ഗർഭധാരണത്തിന് ശരിയായ ഭക്ഷണം കഴിക്കേണ്ടത് വളരെ പ്രധാനമാണ്. ഗർഭകാല പ്രമേഹമുണ്ടെങ്കിൽ ഭക്ഷണകാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. തെക്കുകിഴക്കൻ ഏഷ്യ, മലേഷ്യ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ഗർഭകാല പ്രമേഹം റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ആരോഗ്യകരമായ ഗർഭധാരണത്തിനായി ഗർഭകാല പ്രമേഹ ഡയറ്റ് പ്ലാൻ പിന്തുടേരണ്ടത് പ്രധാനമാണെന്നാണ് വിദഗ്ധർ പറയുന്നത്. ഗർഭാവസ്ഥയിൽ പ്രമേഹമുണ്ടെങ്കിൽ ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് ഫരീദാബാദിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സ് ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. അനുരാഗ് അഗർവാൾ പറഞ്ഞു.
'ഹോർമോൺ അസന്തുലിതാവസ്ഥ, അമിതഭാരം തുടങ്ങിയ ഘടകങ്ങളെല്ലാം ഗർഭകാല പ്രമേഹത്തിലേക്ക് നയിച്ചേക്കാം. ഗർഭകാലത്തെ പ്രമേഹമുള്ള സ്ത്രീകൾക്ക് സിസേറിയൻ ഡെലിവറി, കുഞ്ഞിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയോ മഞ്ഞപ്പിത്തം ഉണ്ടാകുകയോ ചെയ്യുന്നത് പോലുള്ള സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്...' - ഡോ. അനുരാഗ് പറഞ്ഞു.
ഒന്ന്...
ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളാണ്. ഈ ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ദിവസം മുഴുവൻ സ്ഥിരമായ ഊർജ്ജ നില നിലനിർത്താനും സഹായിക്കുന്നു.
രണ്ട്...
മത്സ്യം, പയർവർഗ്ഗങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ അവശ്യ പോഷകങ്ങൾ നൽകുന്നു. പ്രോട്ടീനുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. ഇത് കുഞ്ഞിന്റെ വളർച്ചയ്ക്കും വികാസത്തിനും അത്യന്താപേക്ഷിതമാണ്.
മൂന്ന്...
അവോക്കാഡോ, വിത്തുകൾ, ഒലിവ് ഓയിൽ എന്നിവയെല്ലാം ആരോഗ്യകരമായ കൊഴുപ്പുകളുടെ ഉദാഹരണങ്ങളാണ്, ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. ഇവ ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്തുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
നാല്...
കൊഴുപ്പ് നീക്കിയ പാൽ, കൊഴുപ്പ് കുറഞ്ഞ തൈര്, ചീസ് എന്നിവയിൽ കാൽസ്യം, പ്രോട്ടീൻ, വിറ്റാമിൻ ഡി എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് അമ്മയുടെ അസ്ഥികളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവും കുഞ്ഞിന്റെ വളർച്ചയ്ക്ക് കാരണമാകുന്നു.
അഞ്ച്...
ബ്രോക്കോളി, ചീര, കോളിഫ്‌ളവർ, കുരുമുളക് എന്നിവയിൽ കാർബോഹൈഡ്രേറ്റ് കുറവാണ്. അവശ്യ വിറ്റാമിനുകളും ധാതുക്കളും കൂടുതലാണ്. സമീകൃതാഹാരം നിലനിർത്തുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി നിയന്ത്രിക്കുന്നതിനും ഈ പച്ചക്കറികൾ അനുയോജ്യമാണ്.
ഗർഭകാല പ്രമേഹമുണ്ടെങ്കിൽ സോഡ പോലുള്ള മധുര പാനീയങ്ങളും ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കണം. അവയ്‌ക്കെല്ലാം ഉയർന്ന പഞ്ചസാരയുടെ അംശം ഉള്ളതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നതിന് കാരണമാകുമെന്ന് വിദഗ്ധൻ പറയുന്നു.
രാവിലെ വെറുംവയറ്റില്‍ കുതിര്‍ത്ത ഉലുവ കഴിക്കാം; അറിയാം ഗുണങ്ങള്‍...

