Asianet News MalayalamAsianet News Malayalam

ഗര്‍ഭകാല പ്രമേഹം​; പുതിയ പഠനം പറയുന്നത്

ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടായിരുന്ന സ്ത്രീകൾക്ക് അതിന് ശേഷവും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

Gestational diabetes linked with increased risk of heart disease study
Author
Oakland, First Published Feb 3, 2021, 8:49 AM IST

ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന സങ്കീര്‍ണ്ണമായ ആരോഗ്യ പ്രശ്നങ്ങളിലൊന്നാണ് ഗര്‍ഭകാലത്ത് അമ്മക്കുണ്ടാകുന്ന പ്രമേഹം. ഗര്‍ഭാവസ്ഥയില്‍ ഏകദേശം 24 ആഴ്ചകള്‍ക്ക് ശേഷമാണ് പ്രമേഹം പൊതുവേ പ്രകടമാകുക. സാധാരണ പ്രമേഹരോഗിയില്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍ ഒന്നുംതന്നെ ഗര്‍ഭകാലപ്രമേഹത്തില്‍ ഉണ്ടാകണമെന്നില്ല.

ഗര്‍ഭകാലം കഴിയുന്നതോടെ പ്രമേഹം അപ്രത്യക്ഷമാകുമെങ്കിലും ഭാവിയില്‍ പ്രമേഹ സാധ്യതയ്ക്കിത് വഴിയൊരുക്കാറുണ്ട്. ഗർഭാവസ്ഥയിലുള്ള പ്രമേഹം ഹൃദ്രോഗ സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നാണ് പുതിയ പഠനം പറയുന്നത്. ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടായിരുന്ന സ്ത്രീകൾക്ക് അതിന് ശേഷവും ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് 'അമേരിക്കൻ ഹാർട്ട് അസോസിയേഷ' ന്റെ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ഗർഭാവസ്ഥയ്ക്കുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയാണെങ്കിൽ പോലും ഗെസ്റ്റേഷണല്‍ ഡയബറ്റിസ് ഉണ്ടായിരുന്ന സ്ത്രീകൾക്ക് ഹൃദ്രോ​ഗത്തിനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തിയെന്ന് 
കാലിഫോർണിയയിലെ ഓക്‌ലാൻഡിലെ കൈസർ പെർമനന്റ് ഡിവിഷൻ ഓഫ് റിസർച്ചിലെ എപ്പിഡെമിയോളജിസ്റ്റായ എറിക പി. ഗുണ്ടർസൺ പറഞ്ഞു.

ഗർഭാവസ്ഥയിൽ ഉണ്ടാകുന്ന പ്രമേഹം മറ്റ് ആരോഗ്യപ്രശ്നങ്ങളും ഭാവിയിൽ വിട്ടുമാറാത്ത രോഗസാധ്യത, പ്രത്യേകിച്ച് ഹൃദ്രോഗം എന്നിവയ്ക്ക് കാരണമാകുന്നു. ഗർഭാവസ്ഥയിൽ പ്രമേഹം ഉണ്ടായിരുന്ന സ്ത്രീകൾ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറയുന്നു.

പ്രമേഹം അധികരിച്ചാല്‍ അത് ബാധിക്കുന്ന ആറ് അവയവങ്ങള്‍...


 

Follow Us:
Download App:
  • android
  • ios