Asianet News MalayalamAsianet News Malayalam

മുടികൊഴിച്ചിൽ അകറ്റാൻ ഇഞ്ചി ഇങ്ങനെ ഉപയോ​ഗിക്കൂ

മുടിയുടെ ആരോഗ്യം നിലനിർത്താൻ പ്രകൃതിദത്തമായ ചില മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. അതിലൊരു ചേരുവകയാണ് ഇഞ്ചി. 

ginger hair pack for strong and healthy hair
Author
First Published Dec 6, 2023, 2:49 PM IST

മുടികൊഴിച്ചിൽ നിങ്ങളെ അലട്ടുന്നുണ്ടോ? പല കാരണങ്ങൾ കൊണ്ടാണ് മുടികൊഴിച്ചിലുണ്ടാകുന്നു. മലിനീകരണ തോത്, കാലാവസ്ഥാ വ്യതിയാനം, ജീവിതശൈലി ശീലങ്ങൾ എന്നിവയെല്ലാം മുടിയുടെ ആരോ​ഗ്യത്തെ ബാധിക്കാം. പോഷകാഹാര കുറവ് മുടി കൊഴിച്ചിൽ, നര തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

മുടിയുടെ ആരോഗ്യം നിലനിർത്താൻ പ്രകൃതിദത്തമായ ചില മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. അതിലൊരു ചേരുവകയാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാലും സമ്പന്നമാണ് ഇഞ്ചി. ഇത് തലയോട്ടിയിലെ രക്തചംക്രമണം ഉത്തേജിപ്പിക്കുന്നു. 

ഇഞ്ചിയിൽ ജിഞ്ചറോൾ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനു സഹായിക്കുന്നു. മുടി വളർച്ചയെ തടസ്സപ്പെടുത്തുന്ന താരനും മറ്റ് തലയോട്ടിയിലെ പ്രശ്നങ്ങളും തടഞ്ഞ് ആരോഗ്യകരമായ തലയോട്ടി നിലനിർത്താൻ സഹായിക്കുന്ന ആന്റിമൈക്രോബയൽ ഗുണങ്ങളും ഇഞ്ചിയിലുണ്ട്.

ഇഞ്ചിയിൽ ധാരാളം വിറ്റാമിനുകൾ, ധാതുക്കൾ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടി ഇഴകളെ ശക്തിപ്പെടുത്താനും മുടി കൊഴിച്ചിൽ തടയാനും ഈർപ്പം നഷ്ടം പരിഹരിക്കാനും സഹായിക്കുന്നു. ഇഞ്ചിയിൽ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. ഇത് മുടി വളർച്ചയെ തടസ്സപ്പെടുത്തുന്ന താരനും മറ്റ് തലയോട്ടിയിലെ പ്രശ്നങ്ങളും തടയുന്നതിലൂടെ ആരോഗ്യകരമായ തലയോട്ടി നിലനിർത്താൻ സഹായിക്കും. 

മുടിവളർച്ചയ്ക്ക് ഇഞ്ചി ഇങ്ങനെ ഉപയോ​ഗിക്കാം...

ആദ്യം ഇഞ്ചി അരച്ച് അതിന്റെ നീര് വേർതിരിച്ചെടുക്കുക. ശേഷം ഇഞ്ചി നീരിലേക്ക് ഒലിവ് ഓയിൽ അല്ലെങ്കിൽ വെളിച്ചെണ്ണ ചേർത്ത് യോജിപ്പിക്കുക. ശേഷം തലയോട്ടിയിലും മുടിയിലും തേച്ച് പിടിപ്പിക്കുക. 30 മിനുട്ട് നേരം ഇട്ടേക്കുക. ശേഷം ഒരു ഹെർബൽ ഷാംപൂ ഉപയോ​ഗിച്ച് തല കഴുകുക. ആഴ്ചയിൽ രണ്ട് തവണ ഇത് ഇടാം.

ശ്ര​ദ്ധിക്കേണ്ടത്...

ഇഞ്ചി നേരിട്ട് തലയോട്ടിയിൽ പുരട്ടുമ്പോൾ ചർമ്മത്തിൽ നീറ്റൽ, ചുവപ്പ് പോലുള്ള അലർജി പ്രശ്നങ്ങൾ ഉണ്ടാകാം. 
ഇഞ്ചിയുടെ അമിതമായ ഉപയോഗം സെൻസിറ്റീവ് ചർമ്മത്തിൽ ചർമ്മ പ്രതികരണങ്ങൾക്ക് ഇടയാക്കും. കൂടാതെ, സെൻസിറ്റീവ് ചർമ്മമുള്ളവരും അലർജിക്ക് സാധ്യതയുള്ളവരും ഇഞ്ചി പ്രയോഗിക്കുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തണം. 

ഡെങ്കിപ്പനിയെ സൂക്ഷിക്കുക ; എങ്ങനെ പ്രതിരോധിക്കാം?
 

Latest Videos
Follow Us:
Download App:
  • android
  • ios