വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുന്തിരി ധാരാളം ഗുണങ്ങൾ, പ്രത്യേകിച്ച്, ധാരാളം സൗന്ദര്യ ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്നു. മുന്തിരിപ്പഴത്തിൽ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുവാൻ സഹായിക്കുന്ന അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. 

തിളങ്ങുന്ന ചർമ്മം ആരാണ് ആ​ഗ്രഹിക്കാത്തത്. ചർമ്മ സംരക്ഷണത്തിന് നിങ്ങൾ വിവിധ തരത്തിലുള്ള ഫേസ് പാക്കുകൾ പരീക്ഷിച്ച് കാണും. എന്നാൽ അവയെല്ലാം പരീക്ഷിച്ചിട്ടും ഫലം പരാജയമായിരിക്കാം. വീട്ടിൽ അൽപം മുന്തിരി ഉണ്ടെങ്കിൽ മുഖത്തെ കറുപ്പ് എളുപ്പം അകറ്റാം. 

വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്‌സിഡന്റുകളും ധാരാളം അടങ്ങിയിരിക്കുന്നതിനാൽ മുന്തിരിപ്പഴം ധാരാളം ഗുണങ്ങൾ, പ്രത്യേകിച്ച്, ധാരാളം സൗന്ദര്യ ആരോഗ്യഗുണങ്ങളും പ്രദാനം ചെയ്യുന്നു. മുന്തിരിപ്പഴത്തിൽ ചർമ്മത്തെ പുനരുജ്ജീവിപ്പിക്കുവാൻ സഹായിക്കുന്ന അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്.

മുന്തിരി സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുകയും ചുളിവുകൾ തടയുകയും ചർമ്മത്തിന്റെ ഇലാസ്തികത മെച്ചപ്പെടുത്തുകയും ചെയ്യുന്നു. മുഖസൗന്ദര്യത്തിന് മുന്തിരി കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിച്ചാലോ....

ഒന്ന്...

മുന്തിരി കുരു കളഞ്ഞ് മിക്സിയിൽ പേസ്റ്റ് പരുവത്തിൽ അടിച്ചെടുക്കുക. ഇനി ഇതിലേക്ക് അൽപം റോസ് വാട്ടറും തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ മിശ്രിതം മുഖത്ത് പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് പുരട്ടുന്നത് ചർമ്മത്തിലെ വരൾച്ചയെ ഇല്ലാതാക്കും.

രണ്ട്...

മുന്തിരി-ക്യാരറ്റ്, അരി എന്നിവ കൊണ്ടുള്ള ഒരു ഫേസ് പാക്കാണിത്. ഇതിനായി നാല് ടീസ്പൂൺ മുന്തിരി ജ്യൂസും ഒരു ടീസ്പൂൺ അരിപ്പൊടി, ഒരു ടീസ്പൂൺ കാരറ്റ് ജ്യൂസ് എന്നിവ യോജിപ്പിച്ച് നന്നായി ഇളക്കുക. ഈ പായ്ക്ക് നിങ്ങളുടെ മുഖത്തും കഴുത്തിലും പുരട്ടുക. ഈ പാക്ക് ഉണങ്ങുമ്പോൾ ചെറുചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.

മൂന്ന്...

എണ്ണമയമുള്ള ചർമ്മക്കാർക്കുള്ള പാക്കാണിത്. നാല് ടീസ്പൂൺ മുന്തിരി ജ്യൂസും അൽപം നാരങ്ങ നീര് എന്നിവ മിക്സ് ചെയ്ത് മുഖത്ത് ഇടുക.15 മിനുട്ടിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ട് തവണ ഈ പാക്ക് ഇടാം. 

തക്കാളി കൊണ്ടുള്ള ഫേസ് പാക്കുകൾ...

വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ കെ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെയും പോഷകങ്ങളുടെയും ഉറവിടമാമ് തക്കാളി. ആന്റിഓക്‌സിഡന്റായ ലൈക്കോപീനിന്റെയും വിറ്റാമിനുകളുടെയും ഉയർന്ന സാന്ദ്രത തക്കാളിയെ ചർമ്മത്തിന് വളരെ നല്ലതാണ്. ചർമ്മത്തിന് തക്കാളിയുടെ ഗുണങ്ങൾ ചർമ്മത്തിന് തിളക്കവും മുഖക്കുരു, ബ്ലാക്ക്ഹെഡ് എന്നിവ കുറയ്ക്കുന്നതിനൊപ്പം പ്രായമാകൽ തടയുന്നു. 

രണ്ട് ടീസ്പൂൺ കടലമാവും 1 സ്പൂൺ തക്കാളി നീരും ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മുഖത്ത് പുരട്ടി 15 മിനിറ്റിന് ശേഷം കഴുകി കളയാം. തക്കാളി നീരും, തൈരും സമാസമം എടുത്ത് മുഖത്ത് പുരട്ടാം. ഇവ കരുവാളിപ്പിനെ ഇല്ലാതാക്കുന്നു.

രണ്ട് ടീസ്പൂൺ തക്കാളി ജ്യൂസും രണ്ട് ടീസ്പൂൺ വെള്ളരിക്ക ജ്യൂസും ചേർത്ത് മിക്സ് ചെയ്ത് മുഖത്തിടുക. 15 മിനുട്ട് ഇട്ട് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം. മുഖകാന്തി വർദ്ധിപ്പിക്കാൻ ഈ പാക്ക് ​ഗുണം ചെയ്യും.

തിളക്കമുള്ള ചർമ്മത്തിനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ