Asianet News MalayalamAsianet News Malayalam

Green Tea And Fatty Liver : ഫാറ്റി ലിവർ തടയാൻ​ ​ഗ്രീൻ ടീ സഹായിക്കുമോ?

ഗ്രീൻ ടീ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് കുറയ്ക്കുമെന്നു പഠനം പറയുന്നു. പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും കൂടി വരുന്ന സാഹചര്യത്തിൽ, 2030 ഓടെ പത്തു കോടിയിലധികം ആളുകൾക്ക് ഫാറ്റി ലിവർ വരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. ന്യൂട്രീഷൻ ബയോകെമിസ്ട്രി എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.

Green tea extracts can reduce fatty liver by 75 per cent study
Author
Trivandrum, First Published Jul 14, 2022, 11:19 PM IST

വണ്ണം കുറയ്ക്കാൻ എന്ന ഉദ്ദേശത്തോടെയാണ് പലരും ​ഗ്രീൻ ടീ (green tea) കുടിക്കുന്നത്. എന്നാൽ ​ഗ്രീൻ ടീ ശരിക്കും വണ്ണം കുറയ്ക്കാൻ സഹായിക്കുമോ? ആന്റി ഓക്‌സിഡന്റുകളുടെ സമ്പന്നമായ ഉറവിടമാണ് ഗ്രീൻ ടീ. എന്നാൽ അതിൽ ശരീരഭാരം കുറയ്ക്കുകയോ കൊഴുപ്പ് കുറയ്ക്കുകയോ ചെയ്യുന്ന ചേരുവകളൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്ന് ​ഗവേഷകർ പറയുന്നു.

ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പല പഠനങ്ങളിലും ചൂണ്ടിക്കാട്ടുന്നു. ഗ്രീൻ ടീയിൽ തേൻ ചേർക്കുന്നത് യഥാർത്ഥത്തിൽ ശരീരഭാരം വർദ്ധിപ്പിക്കുമെന്ന് പോഷകാഹാര വിദഗ്ധ ഡോ.ഇന്ദു ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു. വലിയ അളവിൽ ഗ്രീൻ ടീ കുടിക്കുന്നത് കഫീൻ ഉള്ളടക്കം മൂലം പാർശ്വഫലങ്ങൾ ഉണ്ടാക്കാമെന്നും അവർ പറഞ്ഞു.

എന്നാൽ കരളിന്റെ ആരോ​ഗ്യത്തിന് ​ഗ്രീൻ മികച്ചതാണ്.  ഗ്രീൻ ടീ നോൺ ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് കുറയ്ക്കുമെന്നു പഠനം പറയുന്നു. പൊണ്ണത്തടിയും ടൈപ്പ് 2 പ്രമേഹവും കൂടി വരുന്ന സാഹചര്യത്തിൽ, 2030 ഓടെ പത്തു കോടിയിലധികം ആളുകൾക്ക് ഫാറ്റി ലിവർ വരാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ പറയുന്നു. ന്യൂട്രീഷൻ ബയോകെമിസ്ട്രി എന്ന ജേണലിൽ ഈ പഠനം പ്രസിദ്ധീകരിച്ചു.

ഗ്രീൻ ടീയിലെ പോളിഫിനോളിക് കോമ്പൗണ്ട് ആന്റിഓക്‌സിഡന്റും ആന്റി ഇൻഫ്‌ളമേറ്ററിയുമാണ്. ഇത് ചർമത്തിലുണ്ടാകുന്ന അണുബാധകളിൽ നിന്ന് സംരക്ഷണം നൽകുന്നു. മുഖക്കുരുവിൽ നിന്നൊക്കെ ആശ്വാസം കിട്ടാൻ ഗ്രീൻ ടീ ശീലമാക്കാം.

ഗ്രീൻ ടീയിൽ ആന്റിഓക്‌സിഡന്റുകളായ 'epigallocatechin gallate' (ഇജിസിജിസി),epigallocatechin (ഇജിസി) എന്നിവ ഉൾപ്പെടുന്നു. കാപ്പി, ചോക്ലേറ്റ്, മറ്റ് ചായകൾ എന്നിവയിലും ഇത് കാണപ്പെടുന്നു. ഇത് നാഡീകോശങ്ങളുടെ പ്രവർത്തനം, മാനസികാവസ്ഥ, ഓർമ്മശക്തി എന്നിവ മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Read more  വെറും വയറ്റിൽ ഇളം ചൂടുവെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ.

 

Follow Us:
Download App:
  • android
  • ios