ഭക്ഷണത്തിലൂടെ തന്നെ ഒരു പരിധി വരെ യുവി കിരണങ്ങള്‍ ചര്‍മ്മത്തിനേല്‍പിക്കുന്ന തകരാറുകളെ പരിഹരിക്കാൻ സാധിക്കും. ഇതിന് സഹായിക്കുന്ന അഞ്ച് വിഭവങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കരിക്കും ഗ്രീൻ ടീയുമെല്ലാം ഇതിലുള്‍പ്പെടും.

നിത്യജീവിതത്തില്‍ നമ്മുടെ ഡയറ്റിനുള്ള അത്രയും പ്രാധാന്യം മറ്റെന്തിനെങ്കിലുമുണ്ടോ എന്ന് സംശയം തോന്നാം. അത്രയും പ്രധാനമാണ് നാം എന്താണ് കഴിക്കുന്നത് എന്ന്. കഴിക്കുന്നത് എന്ന് പറയുമ്പോള്‍ ഭക്ഷണം മാത്രമല്ല വിവിധ പാനീയങ്ങളും വെള്ളവുമെല്ലാം ഇതിലുള്‍പ്പെടുന്നതാണ്.

നമ്മുടെ പല ആരോഗ്യപ്രശ്നങ്ങളും, അവസ്ഥകളുമെല്ലാം മാറാനും കൂടുതല്‍ സുഖരമായ രീതിയിലേക്ക് നമുക്ക് മെച്ചപ്പെട്ട് എത്താനുമെല്ലാം ആദ്യം ശ്രദ്ധിക്കേണ്ടത് ഡയറ്റിലാണ്. ഇത്തരത്തില്‍ ദിവസവും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നമ്മുടെ ചര്‍മ്മം (സ്കിൻ) ഭംഗിയാക്കാൻ സാധിക്കുന്നതാണ്. പ്രത്യേകിച്ച് സൂര്യന്‍റെ അള്‍ട്രാവയലറ്റ് കിരണങ്ങളാണ് നമ്മുടെ ചര്‍മ്മത്തിന് ഏറെ ദോഷകരമാകുന്നത് എന്ന് നമുക്കറിയാം. ഈ പ്രശ്നം ചെറുക്കുന്നതിനാണ് സണ്‍സ്ക്രീൻ ഉപയോഗിക്കണമെന്ന് പറയുന്നത്.

എന്നാല്‍ ഭക്ഷണത്തിലൂടെ തന്നെ ഒരു പരിധി വരെ യുവി കിരണങ്ങള്‍ ചര്‍മ്മത്തിനേല്‍പിക്കുന്ന തകരാറുകളെ പരിഹരിക്കാൻ സാധിക്കും. ഇതിന് സഹായിക്കുന്ന അഞ്ച് വിഭവങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കരിക്കും ഗ്രീൻ ടീയുമെല്ലാം ഇതിലുള്‍പ്പെടും.

ഒന്ന്...

ചൂടിനെ തോല്‍പിക്കാൻ കഴിയാതിരിക്കുമ്പോള്‍ പലപ്പോഴും ദാഹം ശമിപ്പിക്കാൻ നമ്മള്‍ ചെറുനാരങ്ങയെ ആശ്രയിക്കാറുണ്ട്. നല്ല തണുത്ത ചെറുനാരങ്ങാവെള്ളം കുടിക്കുന്നത് ചൂടില്‍ എപ്പോഴും ആശ്വാസമാണ്. എന്നാല്‍ ചൂടിനെ അതിജീവിക്കാൻ മാത്രമല്ല യുവി വികരണങ്ങള്‍ ചര്‍മ്മത്തിനേല്‍പിക്കുന്ന തകരാറുകളെ പരിഹരിക്കുന്നതിനും ചെറുനാരങ്ങാ വെള്ളം കഴിക്കുന്നത് സഹായിക്കുന്നു. ചെറുനാരങ്ങയിലുള്ള വൈറ്റമിൻ-സിയാണ് ഇതിന് സഹായിക്കുന്നത്. 

രണ്ട്...

ലസ്സി അല്ലെങ്കില്‍ സംഭാരമാണ് അടുത്തതായി യുവി കിരണങ്ങളേല്‍പിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായിക്കുന്ന പാനീയങ്ങളാണ്. ഇവ ഭക്ഷണങ്ങളില്‍ നിന്ന് അയേണ്‍ വലിച്ചെടുക്കുന്നതിന് നമ്മെ സഹായിക്കുന്നു. ഇതാണ് യുവി കിരണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിന് നമ്മെ സഹായിക്കുന്നത്. 

മൂന്ന്...

ആദ്യമേ സൂചിപ്പിച്ചത് പോലെ ഗ്രീൻ ടീ ആണ് ഈ പട്ടികയിലുള്‍പ്പെടുന്ന മറ്റൊന്ന്. പല ആരോഗ്യഗുണങ്ങളുമുള്ള ഗ്രീൻ ടീ പൊതുവില്‍ തന്നെ ചര്‍മ്മത്തിന് നല്ലതാണ്. ഇതിന് പുറമെ കരുവാളിപ്പ് (ടാൻ) മാറാൻ ഗ്രീൻ ടീയിലടങ്ങിയിരിക്കുന്ന 'പോളിഫിനോള്‍ ആന്‍റി-ഓക്സിഡന്‍റ്സ്' ആണ് സഹായിക്കുന്നത്. 

നാല്...

തക്കാളിയും വെയിലേറ്റ് ചര്‍മ്മം കേടുവരുന്നത് തടയാൻ സഹായിക്കുന്നതാണ്. തക്കാളിയിലടങ്ങിയിരിക്കുന്ന 'ലൈസോപീൻ' ആണ് ഇതിന് സഹായിക്കുന്നത്. 

അഞ്ച്...

ആദ്യമേ സൂചിപ്പിച്ചത് പോലെ കരിക്കും ചര്‍മ്മത്തിന് ഏറെ നല്ലതാണ്. യുവി കിരണങ്ങള്‍ ചര്‍മ്മത്തിലേല്‍പിക്കുന്ന പാടുകളും മങ്ങലുമെല്ലാം ക്രമേണ ഇല്ലാതാകാൻ പതിവായി കരിക്ക് കുടിക്കുന്നത് സഹായിക്കും. 

Also Read:- ഇളംചൂട് പാലില്‍ നെയ്യ് ചേര്‍ത്ത് കഴിക്കുന്നത് നല്ലത്; എന്തെല്ലാം ഗുണങ്ങളെന്നറിയാം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo