സാധാരണഗതിയില്‍ ദോശ, ചപ്പാത്തി പോലുള്ള ആഹാരങ്ങളിലോ കറികളിലോ ഡിസേര്‍ട്ടുകളിലോ എല്ലാം ചേര്‍ത്ത് കഴിക്കുന്നതായിരിക്കും മിക്ക വീടുകളിലെയും പതിവ്. എന്നാലിനി പാലിലും നെയ്യ് ചേര്‍ത്ത് കഴിച്ചുനോക്കൂ. ഇതിന്‍റെ മാറ്റം കാണാവുന്നതാണ്.
നെയ്യിനും പാലിനുമെല്ലാമുള്ള ആരോഗ്യഗുണങ്ങളെ കുറിച്ച് ഏവര്‍ക്കുമറിയാവുന്നതാണ്. എന്നാല്‍ പാലും നെയ്യും ഒരുമിച്ച് കഴിക്കുന്നതിനെ കുറിച്ചോ ഇതിന്‍റെ ആരോഗ്യഗുണങ്ങളെ കുറിച്ചോ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. ഇളംചൂട് പാലില്‍ ആണ് നെയ്യ് ചേര്‍ത്ത് കഴിക്കേണ്ടത്.
നെയ്, സാധാരണഗതിയില്‍ ദോശ, ചപ്പാത്തി പോലുള്ള ആഹാരങ്ങളിലോ കറികളിലോ ഡിസേര്‍ട്ടുകളിലോ എല്ലാം ചേര്‍ത്ത് കഴിക്കുന്നതായിരിക്കും മിക്ക വീടുകളിലെയും പതിവ്. എന്നാലിനി പാലിലും നെയ്യ് ചേര്‍ത്ത് കഴിച്ചുനോക്കൂ. ഇതിന്‍റെ മാറ്റം കാണാവുന്നതാണ്. എന്തെല്ലമാണ് ഇതിന്‍റെ ഗുണങ്ങള്‍ എന്നുകൂടി മനസിലാക്കൂ.
ഒന്ന്...
വൈറ്റമിൻ-എ, വൈറ്റമിൻ-ഡി, വൈറ്റമിൻ-ഇ, വൈറ്റമിൻ-കെ എന്നിങ്ങനെയുള്ള വൈറ്റമിനുകള്‍ പാലില്‍ നിന്ന് കൃത്യമായി പിടിച്ചെടുക്കുന്നതിന് നെയ്യ് നമ്മളെ സഹായിക്കുന്നു.
രണ്ട്...
ആരോഗ്യകരമായ കൊഴുപ്പാണ് നെയ്യില്‍ അടങ്ങിയിരിക്കുന്നത്. നമുക്ക് ഉന്മേഷം പകരാനും ആന്തരീകാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗത പകരാനുമെല്ലാം നെയ്യ് സഹായിക്കുന്നു.
മൂന്ന്...
നമ്മുടെ എല്ലുകള്‍ക്ക് ബലം പകരാൻ പാല്‍ നല്ലതാണെന്ന് ഏവര്‍ക്കും അറിയാം. അതുപോലെ പാലും നെയ്യും കൂടി ചേരുമ്പോള്‍ അത് എല്ലുകളുടെ ആരോഗ്യത്തെ ഒന്നുകൂടി മെച്ചപ്പെടുത്തും. പാലിലുള്ള കാത്സ്യമാണല്ലോ എല്ലുകള്‍ക്ക് ഗുണമാകുന്നത്. എന്നാല്‍ കാത്സ്യം ശരീരം വലിച്ചെടുക്കണമെങ്കില്‍ വൈറ്റമിൻ ഡി കൂടി ആവശ്യമാണ്. ഈ രണ്ട് ഘടകങ്ങളുടെയും കോംബോ ആണ് പാലും നെയ്യും കഴിക്കുമ്പോഴുണ്ടാകുന്നത്.
നാല്...
നെയ്യ് ദഹനപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ്. അതിനാല്‍ തന്നെ ദഹനപ്രശ്നങ്ങളുള്ളവര്‍ക്ക് പാലും നെയ്യും ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതേസമയം പാലിനോട് അലര്‍ജിയുള്ളവര്‍ ഇതൊഴിവാക്കുകയും വേണം.
അഞ്ച്...
നല്ല ഉറക്കത്തിനും പാലും നെയ്യും ഒരുമിച്ച് കഴിക്കുന്നത് ഗുണകരമാണ്. ഇളം ചൂട് പാലില്‍ നെയ് കലര്‍ത്തി കിടക്കുന്നതിന് അല്‍പം മുമ്പായി കഴിക്കുകയാണ് വേണ്ടത്.
Also Read:- ബിപി കുറയ്ക്കാൻ സഹായിക്കുന്നൊരു ഡയറ്റ് ഇതാ; ഒപ്പം വണ്ണം കുറയ്ക്കാനും എളുപ്പമാകും
