Asianet News MalayalamAsianet News Malayalam

'​ഗ്രീൻ ടീയോ കാപ്പിയോ' ഏതാണ് ഹൃദയത്തിന് നല്ലത്? പഠനം പറയുന്നത്...

ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കാനും കാപ്പിയേക്കാൾ ഗ്രീൻ ടീയാണ് ഉത്തമമെന്ന് പഠനം പറയുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ കാപ്പി കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

green tea vs coffee study reveals which is better for your heart
Author
First Published Jan 15, 2023, 10:46 AM IST

ലോകത്തിലെ ഏറ്റവും സാധാരണമായ രണ്ട് പാനീയങ്ങളാണ് ചായയും കാപ്പിയും. ലോകത്തിലെ ഏറ്റവും ജനപ്രിയമായ പാനീയം, വെള്ളം കഴിഞ്ഞാൽ ചായയാണ്. നമ്മുടെ സ്ഥിരം ഭക്ഷണക്രമത്തിൽ ശരിയായ ഭക്ഷണപാനീയങ്ങൾ ഉൾപ്പെടുത്തുന്നതിലൂടെ രക്തസമ്മർദ്ദവും ഹൃദയാരോഗ്യവും എളുപ്പത്തിൽ നിയന്ത്രിക്കാനാകും. 

രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും കാപ്പിയോ ഗ്രീൻ ടീയോ ഏതാണ് നല്ലതെന്ന് ആളുകൾ പലപ്പോഴും ചർച്ച ചെയ്യുന്നു. ജെഎസിസി (ജപ്പാൻ കോലാബറേറ്റീവ് കോഹോർട്ട് സ്റ്റഡി ഫോർ ഇവാലുവേഷൻ ഓഫ് ക്യാൻസർ റിസ്ക്) അടുത്തിടെ പഠനം നടത്തി. പഠനം ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ (JAHA) പ്രസിദ്ധീകരിക്കുകയും ചെയ്തു.

18,000 പേരെ ഉൾപ്പെടുത്തി കൊണ്ടാണ് പഠനം നടത്തിയത്. കാപ്പിയുടെയും ഗ്രീൻ ടീയുടെയും ഉപയോഗം രക്തസമ്മർദ്ദത്തെയും ഹൃദയ സംബന്ധമായ ആരോഗ്യത്തെയും എങ്ങനെ ബാധിക്കുന്നുവെന്ന് കണ്ടെത്തുകയായിരുന്നു പഠനത്തിന്റെ ലക്ഷ്യം. കാപ്പിയിൽ 95 മുതൽ 200 മില്ലിഗ്രാം വരെ കഫീൻ അടങ്ങിയിട്ടുണ്ട്. ഗ്രീൻ ടീയിൽ 35 മില്ലിഗ്രാം മാത്രമേയുള്ളൂ. ഒരു കപ്പിൽ ഗ്രീൻ ടീയുടെ മൂന്നിരട്ടി കഫീൻ കാപ്പിയിലുണ്ട്.

ഹൃദയാരോഗ്യത്തിനും രക്തസമ്മർദ്ദം കുറയ്ക്കാനും കാപ്പിയേക്കാൾ ഗ്രീൻ ടീയാണ് ഉത്തമമെന്ന് പഠനം പറയുന്നു. ഉയർന്ന രക്തസമ്മർദ്ദമുള്ള ആളുകൾ കാപ്പി കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച പാനീയമാണ് ​ഗ്രീൻ ടീ.

കഫീന്റെ പ്രതികൂല ഫലങ്ങളെ സന്തുലിതമാക്കുന്ന പാനീയത്തിലെ പോളിഫെനോളുകളാണ് ഇതിന് കാരണം. ധാരാളം ഗുണങ്ങളുള്ള ഒരു ആരോഗ്യകരമായ പാനീയമാണ് ഗ്രീൻ ടീ എന്ന മുമ്പ് നടത്തിയ ​ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

ഗ്രീൻ ടീയിൽ കലോറി പൂജ്യമാണ്. ഇത് വിശപ്പ് കുറയ്ക്കുകയും കൊഴുപ്പുള്ള ഭക്ഷണം അമിതമായി കഴിക്കുന്നത് തടയുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളും കാറ്റെച്ചിനുകളും അവയിൽ സമ്പുഷ്ടമാണെന്ന് കൺസൾട്ടന്റ് ന്യൂട്രീഷനിസ്റ്റ് രൂപാലി ദത്ത പറയുന്നു.

ടൈപ്പ് 2 പ്രമേഹം ഉള്ളവരാണോ? ശരീരഭാരം കുറയ്ക്കാൻ ഇതാ അഞ്ച് ടിപ്പുകൾ

 

Follow Us:
Download App:
  • android
  • ios