ഹൃദയത്തിന്റെ പ്രവർത്തനത്തിൽ ദുഃഖത്തിന്റെ സ്വാധീനത്തെക്കുറിച്ച് ​ഒരു സംഘം ​ഗവേഷകർ പഠനം നടത്തുകയായിരുന്നു. പഠനത്തിൽ ദുഃഖത്തിന്റെ തീവ്രതയും ഉയർന്ന രക്തസമ്മർദ്ദ പ്രതികരണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ തുറന്ന് പറയുന്നു. സൈക്കോസോമാറ്റിക് മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു.

നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടൊരാൾ ജീവിതത്തിൽ നിന്ന് നഷ്ടപ്പെടുന്നത് വളരെയധികം ദുഖത്തിലാഴ്ത്താറുണ്ട്. അങ്ങനെയുള്ളവരുടെ മരണം മാനസികവും ശാരീരികവുമായ ആരോഗ്യത്തെ സാരമായി ബാധിച്ചേക്കാം. താങ്ങാനാകാത്ത ദുഃഖം രക്തസമ്മർദ്ദത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് പുതിയ പഠനം പറയുന്നു.

മറ്റൊന്ന്, ദുഃഖം ഹൃദയാഘാതം ഉണ്ടാകാനുള്ള അപകട ഘടകമാണെന്നും അരിസോണ സർവകലാശാലയിലെ ​ഗവേഷകർ നടത്തിയ പഠനത്തിൽ പറയുന്നു. ഹൃദയത്തിന്റെ പ്രവർത്തനത്തിൽ ദുഃഖത്തിന്റെ സ്വാധീനത്തെക്കുറിച്ച് ​ഒരു സംഘം ​ഗവേഷകർ പഠനം നടത്തുകയായിരുന്നു.

പഠനത്തിൽ ദുഃഖത്തിന്റെ തീവ്രതയും ഉയർന്ന രക്തസമ്മർദ്ദ പ്രതികരണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് കൂടുതൽ തുറന്ന് പറയുന്നു. സൈക്കോസോമാറ്റിക് മെഡിസിൻ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചു. പ്രിയപ്പെട്ട ഒരാളുടെ മരണശേഷം മരണനിരക്ക് വർദ്ധിക്കുന്നത് എപ്പിഡെമിയോളജിക്കൽ പഠനങ്ങളിൽ വളരെക്കാലമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അരിസോണയിലെ സൈക്കോളജി അസോസിയേറ്റ് പ്രൊഫസറുമായ മേരി-ഫ്രാൻസ് ഒ'കോണർ പറഞ്ഞു. 

കഴിഞ്ഞ വർഷം പ്രിയപ്പെട്ട ഒരാളെ നഷ്ടപ്പെട്ട 59 പേരിലാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവരെ അഭിമുഖം നടത്തുകയും സ്‌നേഹബന്ധത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തുവെന്നും മേരി-ഫ്രാൻസ് പറഞ്ഞു.

ഗവേഷകർ ഓരോ പങ്കാളിയുമായും 10 മിനിറ്റ് സംസാരിക്കുകയും തങ്ങളുടെ പ്രിയപ്പെട്ട ഒരാളുടെ മരണശേഷം തനിച്ചെന്ന് തോന്നുന്ന ഒരു നിമിഷം പങ്കിടാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഗവേഷകർ പഠനത്തിൽ പങ്കെടുത്തവരുടെ രക്തസമ്മർദ്ദം പരിശോധിച്ചു.

തലയിണയ്ക്കടിയിൽ മൊബൈൽ ഫോൺ വച്ച് ഉറങ്ങുന്ന ശീലമുണ്ടോ? സൂക്ഷിക്കുക

പഠനത്തിൽ പങ്കെടുത്ത 59 പേരിൽ പ്രിയപ്പെട്ടവരുടെ ഓർമ്മകൾ പങ്കുവച്ചപ്പോൾ ഉയർന്ന രക്തസമ്മർദ്ദം അനുഭവപ്പെട്ടതായി മേരി-ഫ്രാൻസ് പറഞ്ഞു.ഇതിനർത്ഥം പ്രിയപ്പെട്ട ഒരാളുടെ മരണം മാത്രമല്ല നഷ്ടത്തോടുള്ള നമ്മുടെ വൈകാരിക പ്രതികരണമാണ് ഹൃദയത്തെ ബാധിക്കുന്നതെന്നാണ് നാം മനസിലാക്കേണ്ടതെന്നും ​ഗവേഷകർ പറയുന്നു. എപ്പോഴും​ ദുഖത്തിലുള്ളവർക്ക് ഉയർന്ന രക്താതിമർദ്ദത്തിനും മറ്റ് ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുമുള്ള സാധ്യത കൂടുതലാണെന്നും പഠത്തിൽ പറയുന്നു. 

Odisha Train Accident | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Kerala Live TV News