പല്ലുതേയ്ക്കുമ്പോള്‍ മോണയില്‍ നിന്ന് രക്തം വന്നാല്‍ അതിനെ നിസ്സാരമായി കാണരുത്. കാരണം മോണരോഗം ക്യാന്‍സറിന് വരെ കാരണമാകും. ദന്തല്‍ പ്ലാക്കുകളിലെ ബാക്ടീരിയയാണ് പ്രധാന കാരണം.

അതുമാത്രമല്ല മോണരോഗം ബാധിക്കുന്നവരില്‍ അന്നനാള അര്‍ബുദത്തിനുള്ള സാധ്യത ഇരട്ടിയാണ്. പുകവലി, ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ , ചില മരുന്നുകളുടെ അമിതമായ ഉപയോഗം ഇവയും മാരകരോഗത്തിന് കാരണമാകുന്നു. മോണരോഗം വന്നിട്ടുള്ള സ്ത്രീകളില്‍ അര്‍ബുദം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.  

ബഫലോയിലെ സ്റ്റേറ്റ് യൂണിവഴേസിറ്റി ഓഫ് ന്യൂയോർക്ക് പബ്ലിക് ഹെൽത്തിന്‍റെ പഠനമാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ജീവിത ശൈലിയാണ്​ ഒരു പരിധിവരെ ക്യാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്​ത്രം പറയുന്നത്​. വ്യക്​തിയുടെ ജീൻ, ജീവിക്കുന്ന പരിസ്​ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ്​ ക്യാൻസർ വരാനുള്ള സാധ്യത. അതുപോലെതന്നെ അർബുദ മരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവുമധികം മുന്നില്‍ നില്‍ക്കുന്നത് തൊണ്ടയിലെ ക്യാന്‍സറാണ്.

ഭക്ഷണം ഇറക്കാനുളള പ്രയാസം  തൊണ്ടയിലെ അര്‍ബുദത്തിന്‍റെ പ്രധാന ലക്ഷണമാണ്. മദ്യപാനവും പുകവലിയും ലഹരി വസ്തുക്കളുടെ ഉപയോഗവുമാണ് തൊണ്ടയിലെ അർബുദത്തിന്‌ പ്രധാന കാരണം.