മഴക്കാലത്താണ് ധാരാളം സാംക്രമിക രോഗങ്ങൾ പടരുന്നത്. കൊതുകുകളുടെ ശല്യം കൂടുന്നതിനും വൈറസ് പകരുന്നതിനും കാരണമാകുന്നു. ഡെങ്കി പ്പനി, ചിക്കുൻ‌ഗുനിയ, മലേറിയ, വൈറൽ രോഗങ്ങളായ ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങൾ കൂടുതലായി കണ്ട് വരുന്നു. ‌

കുടലിലെ ബാക്ടീരിയകൾ കൊതുകുകൾ പരത്തുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ സഹായിക്കുമെന്ന് സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനത്തിൽ വ്യക്തമാക്കുന്നു.  'സെൽ' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ കുടലിലെ ബാക്ടീരിയകൾ ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ ചിക്കുൻ‌ഗുനിയ രോഗവും അതിന്റെ വ്യാപനവും കുറയ്ക്കുന്നതിന് സഹായിച്ചേക്കുമെന്നും പഠനത്തിൽ പറയുന്നു.

ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് വൈറസ് പകരുന്നത് കുറയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. കൊതുകുകളെ അകറ്റാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീടിന് പരിസരത്ത് വെള്ളം കെട്ടികിടക്കാതെ നോക്കുക എന്നുള്ളതാണ്. ചിരട്ടകളിലും ബക്കറ്റുകളിലും വെള്ളം കെട്ടി നിൽക്കുന്നത് കൊതുകുകൾ പെരുകുന്നതിന് കാരണമാകും. 

ഈ കൊറോണ കാലത്ത് ശരീരത്തെ പരിപാലിക്കുക, പ്രതിരോധശേഷി വർദ്ധിപ്പിക്കുക, സ്വയം സുരക്ഷിതമായി ഇരിക്കുക എന്നിവ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്. ആരോഗ്യകരവും സമതുലിതമായതുമായ ഭക്ഷണക്രമം ശീലിക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. മാസ്ക് ധരിക്കുക, പതിവായി കൈ കഴുകുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് 19 ന് ആവശ്യമായ എല്ലാ പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. 

കൊറോണ കാലത്ത് പാല്‍ പായ്ക്കറ്റുകള്‍ വാങ്ങി ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...