Asianet News MalayalamAsianet News Malayalam

വൃക്കകളെ തകരാറിലാക്കുന്ന 6 ശീലങ്ങള്‍

പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. പുകവലി കിഡ്‌നി കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

Habits That Are Silently Damaging Your Kidneys
Author
Trivandrum, First Published Oct 15, 2021, 7:35 PM IST

ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് വൃക്കകളാണ് (Kidney). കൂടാതെ ശരീരത്തിന്റെ സന്തുലനാവസ്ഥ നിലനിറുത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നതും വൃക്കകളാണ്. വൃക്കകൾ വേണ്ട രീതിയിൽ പ്രവർത്തിക്കാതെ വന്നാൽ മറ്റ് അവയവങ്ങളുടെ പ്രവർത്തനത്തെയും അത് ബാധിക്കാം.മൂത്രത്തിലോ വൃക്കയിലോ കല്ലുണ്ടാകുന്നതും വൃക്കയുടെ പ്രവർത്തനത്തെ ബാധിക്കാം. വൃക്കകളെ ആരോ​ഗ്യകരമായി സംരക്ഷിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്...

ഒന്ന്...

നിങ്ങൾ പതിവായി വേദന സംഹാരി കഴിക്കുകയാണെങ്കിൽ അത് വൃക്കകളുടെ തകരാറിന് കാരണമായേക്കാം. അതിനാൽ സ്ഥിരമായി വേദനസംഹാരികൾ കഴിക്കേണ്ടി വന്നാൽ ഡോക്ടറുടെ നിർദേശം തേടുക.

രണ്ട്...

ഉപ്പ് അല്ലെങ്കിൽ സോഡിയം കൂടുതലുള്ള ഭക്ഷണങ്ങൾ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുക മാത്രമല്ല വൃക്കകളെയും ബാധിക്കാം. ഉപ്പിന്റെ അമിത ഉപയോഗം മൂത്രത്തിലെ പ്രോട്ടീനിന്റെ അളവ് വർധിക്കുന്നതിന് കാരണമാകും. ഇതുമൂലം കിഡ്‌നി സ്‌റ്റോൺ ഉണ്ടാവാനുള്ള സാധ്യതയേറെയാണെന്നും വിദ​ഗ്ധർ പറയുന്നു.

മൂന്ന്...

പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. പുകവലി കിഡ്‌നി കാൻസറിനുള്ള സാധ്യത വർധിപ്പിക്കുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.

നാല്...

ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കുക. വൃക്കകളിൽ നിന്ന് സോഡിയവും വിഷവസ്തുക്കളും നീക്കം ചെയ്യാൻ ഇത് സഹായിക്കുന്നു. എത്രമാത്രം വെള്ളം വേണം എന്നത് നിങ്ങളുടെ ആരോഗ്യത്തെയും ജീവിതരീതിയെയും ആശ്രയിച്ചിരിക്കുന്നു. 

അഞ്ച്...

ഭക്ഷണത്തിലെ അമിതമായ പഞ്ചസാര പ്രമേഹത്തിലേക്ക് നയിച്ചേക്കാം. ഇത് നിങ്ങളുടെ വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കും. അമിതവണ്ണത്തിനും ഹൃദ്രോ​ഗ സാധ്യതയും വർദ്ധിപ്പിക്കുന്നു.

ബിപി അപകടകരമാം വിധം ഉയര്‍ന്നാല്‍ എങ്ങനെ തിരിച്ചറിയാം?

Follow Us:
Download App:
  • android
  • ios