ടാൽക്കം പൗഡർ, അമോണിയ, ബ്ലീച്ചുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളുടെ ഉയർന്ന എക്സ്പോഷറാണ് പ്രധാന കാരണമായി പഠനത്തിൽ പറയുന്നത്. വിൽപ്പന, റീട്ടെയിൽ, വസ്ത്രം, നിർമ്മാണ വ്യവസായം എന്നിവയിൽ പ്രവർത്തിക്കുന്നവർക്കും അപകടസാധ്യത കൂടുതലാണെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
ഹെയർഡ്രെസ്സർമാർ, ബ്യൂട്ടീഷ്യൻമാർ, അക്കൗണ്ടന്റുമാർ തുടങ്ങിയ ജോലികള്ഡ ചെയ്യുന്നവരിൽ അണ്ഡാശയ കാൻസറിനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഒക്യുപേഷണൽ & എൻവയോൺമെന്റൽ മെഡിസിൻ ജേണലിൽ ഓൺലൈനിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്.
ടാൽക്കം പൗഡർ, അമോണിയ, ബ്ലീച്ചുകൾ എന്നിവയുൾപ്പെടെയുള്ള വസ്തുക്കളുടെ ഉയർന്ന എക്സ്പോഷറാണ് പ്രധാന കാരണമായി പഠനത്തിൽ പറയുന്നത്. വിൽപ്പന, റീട്ടെയിൽ, വസ്ത്രം, നിർമ്മാണ വ്യവസായം എന്നിവയിൽ പ്രവർത്തിക്കുന്നവർക്കും അപകടസാധ്യത കൂടുതലാണെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു.
ജോലിസ്ഥലവുമായി ബന്ധപ്പെട്ടവ ഉൾപ്പെടെയുള്ള പാരിസ്ഥിതിക ഘടകങ്ങൾ അപകടസാധ്യത വർദ്ധിപ്പിക്കും,. എന്നാൽ താരതമ്യേന കുറച്ച് പഠനങ്ങൾ സ്ത്രീകൾ അഭിമുഖീകരിക്കുന്ന തൊഴിൽപരമായ അപകടങ്ങളെ വിലയിരുത്തിയിട്ടുണ്ടെന്ന് ഗവേഷകർ പറയുന്നു. 18നും 79നും ഇടയിൽ പ്രായമുള്ളവരിൽ പഠനം നടത്തുകയായിരുന്നു.പഠനത്തിൽ പങ്കെടുത്തവരുടെ മെഡിക്കൽ ചരിത്രം, മരുന്നുകൾ, പ്രത്യുൽപാദന ചരിത്രം, ഭാരവും ഉയരവും, ജീവിതശൈലി ഘടകങ്ങൾ, തൊഴിൽ ചരിത്രം എന്നിവയെല്ലാം പരിശോധിച്ചു.
ചില ജോലികൾ രോഗത്തിന്റെ ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കാമെന്ന് പഠനം സൂചിപ്പിച്ചു. പ്രത്യേകിച്ചും, ബാർബർ, ബ്യൂട്ടീഷ്യൻ, അനുബന്ധ ജോലികൾ എന്നിങ്ങനെ പത്തോ അതിലധികമോ വർഷം ജോലി ചെയ്യുന്നത് മൂന്നിരട്ടി ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ, എംബ്രോയ്ഡറി ഉൾപ്പെടെയുള്ള വസ്ത്രവ്യവസായത്തിലെ ദീർഘകാല ജോലി, രോഗം വരാനുള്ള സാധ്യത 85 ശതമാനമായി വർദ്ധിപ്പിക്കുന്നതായി പഠനം പറയുന്നു.
എന്താണ് അണ്ഡാശയ കാൻസർ?
അണ്ഡാശയത്തിൽ രൂപപ്പെടുന്ന കോശങ്ങളുടെ വളർച്ചയാണ് അണ്ഡാശയ അർബുദം. കോശങ്ങൾ വേഗത്തിൽ പെരുകുകയും ആരോഗ്യമുള്ള ശരീര കോശങ്ങളെ ആക്രമിക്കുകയും നശിപ്പിക്കുകയും ചെയ്യും. ആദ്യ ഘട്ടങ്ങളിൽ ലക്ഷണങ്ങൾ പ്രകടമാകാതെ വരുമ്പോൾ രോഗം തിരിച്ചറിയാൽ വെെകുന്നു. അണ്ഡാശയ കാൻസർ ആരംഭിക്കുന്നത് അണ്ഡാശയത്തിലോ ഫാലോപ്യൻ ട്യൂബുകളിലും പെരിറ്റോണിയത്തിലുമാണ്. പെൽവിസിൽ സ്ഥിതി ചെയ്യുന്ന ഗർഭാശയത്തിന്റെ ഓരോ വശത്തും സ്ത്രീകൾക്ക് രണ്ട് അണ്ഡാശയങ്ങളുണ്ട്. സ്ത്രീ ഹോർമോണുകൾ പുറത്തുവിടുന്നതിനും പ്രത്യുൽപാദനം സാധ്യമാക്കുന്നതിനും അണ്ഡാശയങ്ങൾ പ്രവർത്തിക്കുന്നു.
ചർമ്മം ആരോഗ്യത്തോടെ നിലനിർത്താനായി ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ആറ് പച്ചക്കറികൾ

