പനി, തലവേദന, പേശിവേദന, ക്ഷീണം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണം.
ആഫ്രിക്കയിൽ ഹാന്റവൈറസ് പടരാനുള്ള സാധ്യത കുറവാണെന്ന് ലോകാരോഗ്യ സംഘടന. ഹാന്റവൈറസ് പിടിപെടാതിരിക്കാൻ നിരീക്ഷണ നടപടികൾ ശക്തിപ്പെടുത്താനും എപ്പോഴും ജാഗ്രത പാലിക്കാനും ആഫ്രിക്ക സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷനും (ആഫ്രിക്ക സിഡിസി) ലോകാരോഗ്യ സംഘടനയും (ഡബ്ല്യുഎച്ച്ഒ) ആരോഗ്യ വിദഗ്ധരോടും പൊതുജനങ്ങളോടും പറഞ്ഞു.

പനി, തലവേദന, പേശിവേദന, ക്ഷീണം അല്ലെങ്കിൽ ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണണം. ആഫ്രിക്കയിൽ പകർച്ചവ്യാധി മൂലമുള്ള മൊത്തത്തിലുള്ള പൊതുജനാരോഗ്യ അപകടസാധ്യത കുറവാണെങ്കിലും വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ജാഗ്രത, നേരത്തെയുള്ള കണ്ടെത്തൽ എന്നിവയുടെ പ്രാധാന്യം വളരെ പ്രധാനമാണ്.
വൃത്തിയുള്ള താമസസ്ഥലങ്ങൾ പരിപാലിക്കുക, ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കുക, എലികളുടെ പ്രവേശനം തടയാൻകവാടങ്ങൾ അടയ്ക്കുക, എലി മാലിന്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ കയ്യുറകളും അണുനാശിനിയും ഉപയോഗിക്കുക എന്നിവ ഈ സമയത്ത് പ്രധാനമാണ്.
എലികളിൽ കാണപ്പെടുന്ന ഹാന്റവൈറസുകളാണ് മനുഷ്യരിൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്നത്. സാധാരണയായി രോഗബാധിതരായ എലികളുമായുള്ള സമ്പർക്കത്തിലൂടെയോ അവയുടെ മൂത്രം, കാഷ്ഠം അല്ലെങ്കിൽ ഉമിനീർ എന്നിവയിലൂടെയോ ആളുകൾക്ക് രോഗം പിടിപെടും.
തെക്കൻ കൊറിയയിലെ ഹാന്റൻ നദിയുടെ പേരിൽ അറിയപ്പെടുന്ന ഹാന്റയെ രോഗബാധയ്ക്കനുസരിച്ച് രണ്ടായി തരംതിരിച്ചിട്ടുണ്ട്. ശ്വാസകോശത്തെ ബാധിക്കുന്ന ഹാന്റ വൈറസ് പൾമണറി സിൻഡ്രോം (എച്ച്.പി.എസ്. Pulmonary Syndrome)) ആണ് ഒന്ന്. ഇത് അമേരിക്ക, ചിലി തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്നു. ഹാന്റ വൈറസ് ഹെമറേജിക് ഫിവർ വിത്ത് റനൽ സിൻഡ്രോം (എച്ച്.എഫ്.ആർ.എസ്.) ആണ് മറ്റൊന്ന്. ഇത് ആദ്യത്തേതിനെ അപേക്ഷിച്ച് മാരകവുമാണ്. എലികളുടെ വിസർജ്യത്തിൽനിന്ന് പടർന്നാണ് വൈറസ് മനുഷ്യരിൽ രോഗബാധയുണ്ടാകുന്നത്.


