Asianet News MalayalamAsianet News Malayalam

രക്ഷിതാക്കളുടെ ശ്രദ്ധയ്ക്ക്; കുട്ടികൾ വാശിപിടിച്ച് കരയുമ്പോൾ മൊബെെൽ ഫോൺ കൊടുക്കരുത്

കുട്ടികളിലെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​ക​​​മാ​​​കു​​​ക​​​യാണെന്നാണ് വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. മൊബെെൽ ഫോൺ മാത്രമല്ല, ടാ​​​ബ്‌​​​ലെ​​​റ്റ്, ലാ​​​പ്ടോ​​​പ്, ടി​​​വി ഇവയൊന്നും കുട്ടികൾക്ക് നൽകാതിരിക്കുക. അ​​​മി​​​ത​​​മാ​​​യ സ്ക്രീ​​​ൻ ഉ​​​പ​​​യോ​​​ഗം കം​​​പ്യൂ​​​ട്ട​​​ർ വി​​​ഷ​​​ൻ സി​​​ൻ​​​ഡ്രോം എ​​​ന്ന നേ​​​ത്ര​​​രോ​​​ഗ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

Harmful Effects Of Mobile Phones On Children
Author
Trivandrum, First Published Mar 6, 2019, 8:16 PM IST

കുട്ടികൾ വാശിപിടിച്ച് കരയുമ്പോൾ അപ്പോഴത്തെ കരച്ചിൽ മാറാൻ രക്ഷിതാക്കൾ ആദ്യം കൊടുക്കുന്നത് മൊബെെൽ ഫോൺ ആയിരിക്കും. മൊബെെൽ ഫോൺ കൊടുത്ത് ശീലിച്ച് പിന്നീട് അത് വാശിയായി മാറും. കുട്ടികളിലെ മൊ​​​ബൈ​​​ൽ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗം മ​​​യ​​​ക്കു​​​മ​​​രു​​​ന്നി​​​നേ​​​ക്കാ​​​ൾ മാ​​​ര​​​ക​​​മാ​​​കു​​​ക​​​യാണെന്നാണ് വി​ദ​ഗ്ധർ അഭിപ്രായപ്പെടുന്നത്. മൊബെെൽ ഫോൺ മാത്രമല്ല, ടാ​​​ബ്‌​​​ലെ​​​റ്റ്, ലാ​​​പ്ടോ​​​പ്, ടി​​​വി ഇവയൊന്നും കുട്ടികൾക്ക് നൽകാതിരിക്കുക. 

 മി​​​ക്ക കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും ലോ​​​കം ഇ​​​ന്ന് മൊ​​​ബൈ​​​ൽ ഫോ​​​ണും ഇ​​​തി​​​ലെ വീ​​​ഡി​​​യോ​​​ക​​​ളും ഗെ​​​യി​​​മു​​​ക​​​ളു​​​മാ​​​യി മാ​​​റി​​​യി​​​രി​​​ക്കു​​​ന്നു. മാ​​​താ​​​പി​​​താ​​​ക്ക​​​ളെ​​​യാ​​​ണ് ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്ന് പ്ര​​​മു​​​ഖ അ​​​മേ​​​രി​​​ക്ക​​​ൻ സൈ​​​ക്കോ തെ​​​റാ​​​പ്പി​​​സ്റ്റ് ഡോ. ​​​നി​​​ക്കോ​​​ളാ​​​സ് ക​​​ർ​​​ദ​​​ര​​​സ് പ​​​റ​​​യു​​​ന്നു. മൊബെെൽ, കമ്പ്യൂട്ടർ, ടാബ്, വീഡിയോ ​ഗെയിം എന്നിവയുടെ ഉപയോ​ഗം കുട്ടികളിൽ പലതരത്തിലുള്ള നേത്രരോഗങ്ങൾ പി​​​ടി​​​പെ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​ കൂടുതലാണെന്ന് വിദ​ഗ്ധർ പറയുന്നു. 

Harmful Effects Of Mobile Phones On Children

അ​​​മി​​​ത​​​മാ​​​യ സ്ക്രീ​​​ൻ ഉ​​​പ​​​യോ​​​ഗം കം​​​പ്യൂ​​​ട്ട​​​ർ വി​​​ഷ​​​ൻ സി​​​ൻ​​​ഡ്രോം എ​​​ന്ന നേ​​​ത്ര​​​രോ​​​ഗ​​​ത്തി​​​ന് കാ​​​ര​​​ണ​​​മാ​​​കു​​​ന്ന​​​താ​​​യി ക​​​ണ്ടെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ളം ഗെ​​​യിം ക​​​ളി​​​ക്കു​​​ന്ന കു​​​ട്ടി​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​കി​​​ച്ച് കൗ​​​മാ​​​ര​​​ക്കാ​​​രി​​​ൽ ത​​​ല​​​ച്ചോ​​​റി​​​ന്‍റെ വി​​​കാ​​​സ​​​ത്തെ​​​യും വ്യ​​​ക്തി​​​ത്വ​​​ത്തെ​​​യും‌‌ ബാധിക്കാമെന്നും പഠനങ്ങൾ പറയുന്നു. ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോ​ഗം കുട്ടികളിൽ നേത്രരോഗത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന് പഠനം. 

ഹൂസ്റ്റൺ സർവകലാശാലയിലെ കോളജ് ഓഫ് ഒപ്ടോമെട്രിയിലെ ഒപ്ടോമെട്രിസ് സ്പെഷ്യലിസ്റ്റായ ഡോ. അംബർ ഗോം ഗിയാനോനിയുടെ നേതൃത്വത്തിൽ നടത്തിയ പഠനത്തിലാണ് ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോ​ഗം കുട്ടികളിൽ ‘ഡ്രൈ ഐസ്’ എന്ന നേത്രരോഗത്തിനുള്ള സാധ്യത കൂട്ടുമെന്നു കണ്ടത്. സ്ക്രീനിലേക്ക് കുട്ടികൾ എത്ര സമയം തുറിച്ചു നോക്കുന്നുവോ അത്രയും കുറവേ അവര്‍ കണ്ണു ചിമ്മുന്നുള്ളൂ. 

കണ്ണിനെ നനവുള്ളതാക്കാന്‍ ഗ്രന്ഥികളിലെ കണ്ണുചിമ്മൽ സഹായിക്കും. എട്ടു വയസ്സുള്ള കുട്ടി പോലും 6 മുതൽ 8 മണിക്കൂർ വരെ സ്ക്രീനുകൾക്കു മുന്നിൽ ചെലവിടുന്നുവെന്നും പഠനം പറയുന്നു. കംപ്യൂട്ടറിനും സ്മാർട്ട്ഫോണിനും മുന്നിൽ കൂടുതൽ സമയം ചെലവിടുന്ന കുട്ടികൾക്ക് ഡ്രൈ ഐസ് ഡിസീസിനുള്ള സാധ്യത വളരെ കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. 
 

Follow Us:
Download App:
  • android
  • ios