ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് ആപ്പിൾ ടീ. ​ആ​ന്റി​ഓ​ക്സി​ഡ​ന്റു​ക​ൾ,​​​ ​മ​ഗ്നീ​ഷ്യം,​ ​വൈ​റ്റ​മി​ൻ​ ​ബി,​ ​സി,​ ​ഇ,​ ​മ​ഗ്നീ​ഷ്യം,​ ​പൊ​ട്ടാ​സ്യം​ ​എന്നിവ ധാരാളം ആപ്പിൾ ടീയിൽ അടങ്ങിയിട്ടുണ്ട്. ദിവസവും ആപ്പിൾ ടീ കുടിച്ചാലുള്ള ​ഗുണങ്ങൾ ചെറുതല്ല. വീട്ടിൽ വളരെ എളുപ്പം ഉണ്ടാക്കാൻ പറ്റുന്ന ഒന്നാണ് ആപ്പിൾ ടീ. ആപ്പിൾ ടീ ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
 ആദ്യം ഒരു ലിറ്റർ ​വെ​ള്ളം​ ​ന​ന്നാ​യി​ ​തി​ള​പ്പി​ക്കു​ക.​ ​മൂ​ന്ന് ​ആ​പ്പി​ൾ​ ​ക​ഴു​കി​ ​തൊ​ലി​ ​ക​ള​യാ​തെ,​​​ കു​രു​നീ​ക്കി​ ​ചെ​റി​യ​ ​ക​ഷ്ണ​ങ്ങ​ളാ​ക്കു​ക.​ ​ഇ​ത് ​തി​ള​യ്ക്കു​ന്ന​ ​വെ​ള്ള​ത്തി​ൽ​ ​ചേ​ർ​ത്ത് ​വീ​ണ്ടും​ ​അ​ഞ്ച് ​മി​നി​റ്റു​ ​തി​ള​പ്പി​ച്ച​ ​ശേ​ഷം​ ​അ​ൽ​പം​ ​ഗ്രാ​മ്പൂ,​ ​ക​റു​വ​പ്പ​ട്ട,​ ​അ​ല്പം​ ​തേ​യി​ല​ ​എ​ന്നി​വ​ ​ചേ​ർ​ത്ത​ ​ശേ​ഷം വീ​ണ്ടും​ ​ഏ​ഴ് ​മി​നി​റ്റ് ​തി​ള​പ്പി​ക്കു​ക.​ ശേ​ഷം​ ​അ​രി​ച്ചെ​ടു​ത്ത് ​ഫ്രി​ഡ്ജി​ൽ​ ​വ​ച്ച് ​ഉ​പ​യോ​ഗി​ക്കാം.​ 

ആപ്പിൾ ടീ കുടിച്ചാലുള്ള ​ഗുണങ്ങൾ...

പ്രതിരോധശേഷി വർധിപ്പിക്കും....

ദിവസവും ഒരു കപ്പ് ആപ്പിൾ ടീ കുടിക്കുന്നത് പ്രതിരോധശേഷി വർധിക്കാൻ സഹായിക്കുന്നു. വിട്ടുമാറാത്ത ചുമ, ജലദോഷം, തുമ്മൽ എന്നിവ അകറ്റാൻ നല്ലൊരു ഹെൽത്തി ഡ്രിങ്കാണ് ആപ്പിൾ ടീ. 

 മലബന്ധം അകറ്റാം...

 മലബന്ധം അകറ്റാൻ നല്ലൊരു പ്രതിവിധിയാണ് ആപ്പിൾ ടീ. ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ ആപ്പിൾ ടീയിൽ അൽപം ഇഞ്ചി ചേർത്ത് കുടിക്കാം.

ചീത്ത കൊളസ്ട്രോൾ കുറയ്ക്കും...

ശരീരത്തിലെ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുകയും എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും ആപ്പിൾ ടീ കുടിക്കുന്നത് ​ഗുണം ചെയ്യും. ശരീരത്തിലെ കൊഴുപ്പ് കളയാൻ ആപ്പിൾ ടീ കുടിക്കാം.

ചർമ്മത്തെ സംരക്ഷിക്കുന്നു...

ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ ചർമ്മസംരക്ഷണത്തിനും ഏറ്റവും മികച്ച ഒന്നാണ് ആപ്പിൾ ടീ. വരണ്ട ചർമ്മമുള്ളവർ ദിവസവും ഒരു കപ്പ് ആപ്പിൾ ടീ കുടിക്കുന്നത് ശീലമാക്കൂ.