Asianet News MalayalamAsianet News Malayalam

എബിസി ജ്യൂസ് കുടിക്കുന്നത് പതിവാക്കൂ, കാരണം

നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ പഴമാണ് ആപ്പിൾ. കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹനം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ആപ്പിൾ സഹായിക്കും.
 

health benefits of drinking abc juice
Author
First Published Aug 28, 2024, 9:24 PM IST | Last Updated Aug 28, 2024, 9:24 PM IST

മൊത്തത്തിലുള്ള ആരോ​ഗ്യത്തിന് മികച്ചതാണ് എബിസി ജ്യൂസ്. നിറം വർധിപ്പിക്കാനും ചർമ്മത്തിലെ ചുളിവുകൾ മാറ്റാനും ശരീരഭാരം കുറയ്ക്കാനുമെല്ലാമുള്ള ഏറ്റവും നല്ലതാണ് എബിസി ജ്യൂസ്. 

ആപ്പിൾ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവ ചേർത്ത് തയ്യാറാക്കുന്ന ഈ ജ്യൂസ് 'എബിസി' (ABC) ജ്യൂസ് എന്നാണ് അറിയപ്പെടുന്നത്. ഇവ ശരീരത്തിൻറെ ആരോഗ്യത്തിനും അതോടൊപ്പം ചർമ്മത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്.

നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, വൈറ്റമിൻ ഇ എന്നിവ അടങ്ങിയ പഴമാണ് ആപ്പിൾ. കുടലിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ദഹനം വർധിപ്പിക്കാനും ശരീരഭാരം കുറയ്ക്കാനും ആപ്പിൾ സഹായിക്കും.

ബീറ്റ്റൂട്ട് പോഷകങ്ങൾ അടങ്ങിയതാണ്. ഫോളേറ്റ്, നാരുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിൻ സി, പ്രോട്ടീൻ എന്നിവ ബീറ്റ്റൂട്ടിൽ അടങ്ങിയിരിക്കുന്നു. 

കണ്ണുകൾക്ക് ആവശ്യമായ വിറ്റാമിൻ എയുടെ മികച്ച ഉറവിടമാണ് കാരറ്റ്. അവയിൽ പൊട്ടാസ്യം, വിറ്റാമിൻ ബി6, ബയോട്ടിൻ, ഫൈബർ, വിറ്റാമിൻ കെ എന്നിവയും അടങ്ങിയിട്ടുണ്ട്.

എബിസി ജ്യൂസ് വരണ്ട കണ്ണുകളും പാടുകളും അകറ്റുന്നു. ഈ പാനീയത്തിലെ ഉയർന്ന വിറ്റാമിൻ എ കണ്ണുകൾ വരണ്ടുപോകുന്നത് തടയുകയും കാഴ്ചശക്തി വർദ്ധിപ്പിക്കുകയും ചെയ്യും. ഇത് കണ്ണിന്റെ പേശികളെ കൂടുതൽ ശക്തിപ്പെടുത്തും. 

 ശരീരത്തെ വിവിധ അലർജികളിൽ നിന്നും അണുബാധകളിൽ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന മറ്റ് പോഷകങ്ങൾ വെളുത്ത രക്താണുക്കളുടെ ഉത്പാദനം വർദ്ധിപ്പിച്ച് രോഗപ്രതിരോധം ശക്തമാക്കും.

എബിസി ജ്യൂസ് കാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കും. അതിനാൽ തന്നെ മിക്കവാറും എല്ലാ തരം അർബുദങ്ങളും തടയാൻ ഇത് ഫലപ്രദമാണ്.  ആർത്തവ ദിനങ്ങളിലെ കടുത്ത വയറ് വേദനയും മറ്റ് അസ്വസ്ഥകളും തടയാൻ‌ എബിസി ജ്യൂസ് ഒരു മികച്ച പ്രതിവിധിയാണ്. 

എല്ലുകളെ ബലമുള്ളതാക്കും, പ്രതിരോധശേഷി കൂട്ടും ; അറിയാം റാ​ഗിയുടെ ആരോ​ഗ്യ ​ഗുണങ്ങൾ

 

Latest Videos
Follow Us:
Download App:
  • android
  • ios